അക്കാഫ് ലോഗോ ക്ഷണിക്കുന്നു

June 18th, 2013

ദുബായ് : അക്കാഫ് (ഓള്‍ കേരള കോളേജസ് അലംമ്‌നി ഫോറം) ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു.

ഐക്യം, കലാലയ സൗഹൃദം, സാംസ്‌കാരിക ഔന്നത്യം എന്നീ ആശയ ത്തില്‍ അടിസ്ഥാന മാക്കിയാണ് ലോഗോ തയ്യാറാ ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 2,000 ദിര്‍ഹം സമ്മാന മായി നല്കും.

ഒരാള്‍ക്ക് 3 എന്‍ട്രികള്‍ അയയ്ക്കാം. എന്‍ട്രികള്‍ ജൂലായ് ഒന്നിന് മുമ്പായി അയയ്ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 055 88 65 718, 050 52 89 239.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണ ദിഖ്‌ര്‍ ദുആ മജ്‌ലിസ്

June 18th, 2013

panakkad-shihab-thangal-ePathram
ദുബായ് : മത – രാഷ്ട്രീയ – സാംസ്‌കാരിക മേഖല കളില്‍ ഏറെ സ്വാധീനം ചെലുത്തു കയും കേരളീയ സമൂഹ ത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയും ചെയ്ത മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വിട്ടു പിരിഞ്ഞിട്ട് നാലു വര്‍ഷം പിന്നിടുന്ന ശഹബാന്‍ പത്ത് ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 7.30 നു ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി മത കാര്യ വിഭാഗം സംഘടി പ്പിക്കുന്ന ദിഖ്‌ര്‍ – ദുആ – മജ്‌ലിസ്, കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചു നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇരു ചക്ര വാഹന യാത്ര ക്കാരുടെ അശ്രദ്ധക്ക് 200 ദിര്‍ഹം പിഴ

June 18th, 2013

motor-cycle-in-abudhabi-ePathram
അബുദാബി : ഗതാഗത വകുപ്പിന്റെ നിയമാ വലി പ്രകാരം മറ്റു വാഹന ങ്ങളെ അശ്രദ്ധ മായി മറി കടക്കു ന്നതും മോട്ടോര്‍ സൈക്കിളു കളില്‍ അഭ്യാസ പ്രകടനം നടത്തു ന്നതും കുറ്റ കരമാണ്.

നഗര വീഥികളില്‍ പരിസര ബോധം പോലുമില്ലാതെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ ങ്ങള്‍ കാണിക്കുന്ന വര്‍ക്കും ടൂ വീലര്‍ ഓടിക്കുന്ന വര്‍ക്കു മായിട്ടാണ് പുതിയ ശിക്ഷാ വിധി കള്‍ നിലവില്‍ വന്നത്. നടപടി ക്രമ ങ്ങളുടെ ആദ്യ ഘട്ടം എന്ന നിലക്ക് 200 ദിര്‍ഹം പിഴ ചുമത്താനും ഒരാഴ്ച ത്തേക്ക് വാഹനം കണ്ടു കെട്ടാനും വ്യവസ്ഥയായി. ഇത്തരം പിഴവു കള്‍ ആവര്‍ത്തിക്കുന്ന വര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്‍ മൂന്ന് കറുത്ത പോയന്‍റുകള്‍ അടയാള പ്പെടുത്തുകയും ചെയ്യും.

മോട്ടോര്‍ സൈക്കിളുകാര്‍ വളരെ അശ്രദ്ധ മായി വാഹനം ഓടിക്കുക വഴി അപകട ങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ശ്രദ്ധ യില്‍പ്പെട്ട തിനെ ത്തുടര്‍ന്നാണ് പുതിയ ശിക്ഷാ വിധികള്‍ നടപ്പാക്കിയത് എന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹര്‍ത്തി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. കെ. എം ബാവ മുസ്ലിയാരുടെ നിര്യാണ ത്തില്‍ അനുശോചിച്ചു

June 17th, 2013

kasaragod-khazi-tkm-bava-musliyar-ePathram
അബുദാബി : സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡണ്ടും കാസറഗോഡ്, കുമ്പള സംയുക്ത ജമാഅത്തു കളുടെ ഖാസിയും പ്രമുഖ പണ്ഡിതനു മായ ശൈഖുനാ ഖാസി ടി. കെ. എം. ബാവ മുസ്ലിയാരുടെ നിര്യാണ ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി – കാസറ ഗോഡ് ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്‌ സമീര്‍ അസ്അദി കമ്പാര്‍, ആക്ടിംഗ് പ്രസിഡന്റ്‌ അബ്ദുല്‍ അസീസ്‌ കീഴൂര്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

എളിമയും തെളിമയും ജീവിത ത്തിലുട നീളം പുലര്‍ത്തി പ്പോന്ന അദ്ദേഹം വിനയ ത്തിന്റെ ആള്‍രൂപ മായിരുന്നു എന്നും സമ്പത്തി നോട് ആസക്തിയോ അനിസ്ലാമികത യോട് വിട്ടു വീഴ്ചയോ ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ യിലൂടെ സമുദായ സേവന ത്തില്‍ ജ്വലിച്ചു നിന്ന ആ മഹനീയ വ്യക്തിത്വ ത്തിന്റെ വിട വാങ്ങല്‍ സുന്നീ മുസ്ലിം കൈരളിക്ക്‌ തീരാനഷ്ടം തന്നെയാണ് എന്നും അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

-സാജിദ്‌ രാമന്തളി – അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്ലാസിക്‌ ഡേ 2013 ശ്രദ്ധേയമായി

June 17th, 2013

rehen-keeppuram-at-classic-day-2013-ePathram
അബുദാബി : ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്ലാസിക്‌ ഡേ 2013, കുരുന്നു പ്രതിഭകളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി.

ചലച്ചിത്ര രംഗത്തെ പ്രവാസി സാന്നിധ്യമായ നിരഞ്ജന വിജയന്‍, നിവേദിത വിജയന്‍ എന്നീ ബാല താരങ്ങള്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

classic-day-2013-participants-ePathram

ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി യിലെ നൂറ്റി ഇരുപതോളം കുട്ടികള്‍ പങ്കെടുത്ത ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്‌, സിനി മാറ്റിക് തുടങ്ങിയ വര്‍ണ്ണാഭമായ നൃത്ത നൃത്യങ്ങളും ഉപകരണ സംഗീതം, വായ്പ്പാട്ട്, ഗാനമേള എന്നീ സംഗീത വിഭാഗ ങ്ങളിലെ കലാ പരിപാടി കളും അരങ്ങേറി.

അക്കാദമി യിലെ അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ക്ലാസിക്ക് ഡേ യുടെ അവതാരകനായ വിനോദ്, ശാഹിധനി വാസു, ഷര്‍മിലി നാഷ്, വേണി മോഹന്‍ദാസ്‌ എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.

സംഘാടകരായ വാസു കുറുങ്ങോട്ട്, മോഹന്‍ദാസ്‌ ഗുരുവായൂര്‍, എസ്. എ. നാഷ് എന്നിവരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന് പുതിയ ലോഗോ
Next »Next Page » ടി. കെ. എം ബാവ മുസ്ലിയാരുടെ നിര്യാണ ത്തില്‍ അനുശോചിച്ചു »



  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine