പുകവലി വിരുദ്ധ ദിന പ്രതിജ്ഞ : ‘എന്റെ ആരോഗ്യം സമൂഹ നന്മക്ക്’

June 2nd, 2013

uaq-kmcc-world-notobaco-day-ePathram
ഉമ്മുല്‍ ഖുവൈന്‍ : ലോക പുകവലി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ‘എന്റെ ആരോഗ്യം സമൂഹ നന്മക്ക് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ പുകവലി വിരുദ്ധ പ്രതിജ്ഞയും ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കമാല്‍ ഹുദവിയുടെ നേതൃത്വത്തില്‍ നൂറില്‍പരം ആളുകള്‍ പുകവലി വിരുദ്ധ പ്രതിജ്ഞഏറ്റുചൊല്ലി. പുക വലിക്കുന്നവന്‍ സ്വയം നശിക്കുക മാത്രമല്ല,തന്റെ ചുറ്റുപാടുകളെ കൂടി നശിപ്പിക്കുകയാണ് എന്നും വ്യക്തികളും സംഘടനകളും ഈ മുദ്രാവാക്യം ഏറ്റെടുത്ത്‌ രംഗത്തിറ ങ്ങണം എന്നും ആരോഗ്യ ബോധ വല്‍കരണ ക്ലാസ്‌ എടുത്ത ഡോക്ടര്‍ ജമാല്‍ പറഞ്ഞു.

ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത്‌ സോണ്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍ ഖര്‍ജി, ഉമ്മുല്‍ ഖുവൈന്‍ – സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍, ശാഖാ കമ്മിറ്റി നേതാക്കള്‍ തുടങ്ങീ വിവിധ ഭാരവാഹികള്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

June 2nd, 2013

medical-camp-epathram

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി. കമ്മിറ്റി, ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ സോണ്‍, അജ്മാന്‍ മെട്രോ ക്ലിനിക്കുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇവിടത്തെ പ്രവാസി കള്‍ക്ക് ഉപകാര പ്രദമായി.

ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത്‌ സോണ്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍ ഖര്‍ജി മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ ജമാല്‍ ആരോഗ്യ ബോധ വല്‍കരണ ക്ലാസെടുത്തു.

ഡോക്ടര്‍മാരായ ചിത്ര ശംസുദ്ധീന്‍, ജോര്‍ജ്ജ് ജോബിന്‍, മീനാക്ഷി, സനാ, അബ്ബാസ്‌ ഉമ്മര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ രാജ്യക്കാരായ അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിശോധനകള്‍ നടത്തി.

ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ്‌ പ്രസിഡന്റ് കെ. പി. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്ല താനിശ്ശേരി, ഖാസിം ചെലവൂര്‍, അബൂബക്കര്‍ കുന്നത്ത്, അസ്കര്‍ അലി തിരുവത്ര, ഉമ്മര്‍ പുനത്തില്‍, ലത്തീഫ് പുല്ലാട്ട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

(ഫോട്ടൊ: ഫയൽ ചിത്രം)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഋതുപര്‍ണ ഘോഷിന്റെ വിയോഗ ത്തിൽ കെ. എസ്. സി. അനുശോചനം രേഖപ്പെടുത്തി

June 2nd, 2013

rituparno-ghosh-epathram

അബുദാബി : തന്റെ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ലോക സിനിമ യില്‍ ഒരിടം നേടിക്കൊടുത്ത സംവിധായകനും അഭിനെതാവുമായ് ഋതുപര്‍ണ ഘോഷിന്റെ അകാല ത്തിലുള്ള വിയോഗം ഇന്ത്യൻ സിനിമക്ക് മാത്രമല്ല ലോകസിനിമക്ക് തന്നെ തീരാ നഷ്ടമാണ്.

സത്യജിത്റെ, ഘട്ടക്, ബുദ്ധ ദേവ് ദാസ്‌ ഗുപ്ത തുടങ്ങിയ ബംഗാൾ സിനിമാ ധാര യുടെ തുടര്‍ച്ചയും തന്റേതായ വ്യത്യസ്ത രീതിയിൽ ബംഗാൾ സിനിമയെ ലോക ശ്രദ്ധ യിൽ എത്തിക്കാൻ ഏറെ സംഭാവനകൾ ചെയ്ത ഒരു തികഞ്ഞ കലാകാരന്‍ ആയിരുന്നു ഋതുപര്‍ണ ഘോഷ്.

സംവിധാന രംഗത്തും അഭിനയ ത്തിലും തിളങ്ങിയ ഈ വലിയ കലാകാരന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് പ്രസിഡന്റ്‌ എം. യു. വാസു അറിയിച്ചു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച

May 31st, 2013

അബുദാബി :മലയാളി സമാജ ത്തിന്റെ മുപ്പതാമത് മലയാള സാഹിത്യ പുരസ്‌കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സമര്‍പ്പിക്കും. ജൂണ്‍ ഒന്ന് ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാഭാരത ത്തിലെ കഥാസന്ദര്‍ഭ ങ്ങളെയും കഥാപാത്ര ങ്ങളെയും വിശകലനംചെയ്ത ‘മഹാ ഭാരത പര്യടനം’ എന്ന പഠന ഗ്രന്ഥ ത്തിനാണ് അവാര്‍ഡ്.

- pma

വായിക്കുക: ,

1 അഭിപ്രായം »

കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ അബുദാബി യില്‍

May 31st, 2013

അബുദാബി : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനായ കലാമണ്ഡലം ഗീതാനന്ദന്‍ അവതരിപ്പിക്കുന്ന ‘കല്യാണ സൗഗന്ധികം’ ഓട്ടന്‍തുള്ളല്‍ മെയ്‌ 31 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ലോകത്തെ വിവിധ അരങ്ങു കളില്‍ തുള്ളല്‍ അവതരിപ്പിച്ചു വരുന്ന ഗീതാനന്ദന്റെ അയ്യായിരാമത്തെ അരങ്ങ് ആയിരിക്കും അബുദാബി യില്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം
Next »Next Page » സമാജം സാഹിത്യ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine