

ദുബായ് : യു എ ഇ യിലെ വിവിധ ദേവാലയ ങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന കളും സ്ലീബാ വന്ദന ശുശ്രൂഷകളും നടന്നു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ദു:വെള്ളിയാഴ്ച ശുശ്രൂഷ കളില്‍ ആയിര ക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. റ്റി ജെ ജോണ്‍സണ്‍, അസി. വികാരി ഫാ. ബിജു ദാനിയേല്‍, വി. റ്റി. തോമസ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. തോമസ് മുകളേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷകള്‍ക്കു ശേഷം കഞ്ഞിനേര്‍ച്ചയും ഉണ്ടായിരുന്നു.
- pma
വായിക്കുക: മതം
അബുദാബി : പൊന്നാനി എം ഈ എസ് കോളേജ് അലുംനി അബുദാബി (മെസ്പോ) എക്സിക്യുട്ടീവ് അംഗവും കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ അബ്ദുല്‍ ഗഫൂര്‍ തിരൂരിനു മെസ്പോ അബുദാബി യാത്രയയപ്പ് നല്‍കി.
മെസ്പോയുടെ ഉപഹാരം അബ്ദുല്‍ ഗഫൂര്‍ തിരൂരിനു സമ്മാനിച്ചു. ടി കെ ഇസ്മയില്‍ പൊന്നാനി, ഡോ അബ്ദുള്‍റഹ്മാന്‍ കുട്ടി, പ്രകാശ് പള്ളിക്കാട്ടില്‍, അഷറഫ് പന്താവൂര്‍, മുജീബ് റഹ്മാന്‍, ഉദയശങ്കര്‍, സിദ്ധീക്ക് പൊന്നാനി, ജുനൈദ്, ജംഷിദ്, അബ്ദുല്‍സലാം, റാഫി, വി കെ ബഷീര്‍, സഫറുള്ള പാലപ്പെട്ടി, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രസിഡണ്ട് അബൂബക്കര്‍ ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നൌഷാദ് യൂസഫ് നന്ദിയും പറഞ്ഞു.
- pma
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന

ദോഹ : ഗായകന്‍ ഉദിത് നാരായണനും സംഘവും ദോഹയില്‍ എത്തുന്നു. ഖത്തറിലെ സംഗീത പ്രേമികള്‍ക്കായി ‘ദോഹ വേവ്സ്’ അവതരിപ്പിക്കുന്ന ”ഉദിത് നാരായണ്‍ ലൈവ് ഇന്‍ കണ്‍സെര്‍ട്ട് – 2013″ എന്ന ഷോ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകീട്ട് 7 മണി ക്ക് ദോഹ യിലെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറും.

പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണു സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്.
ഗായകരും നര്‍ത്തകരും അടക്കം ഇരുപത്തി രണ്ട് കലാകാരന്മാര്‍ പങ്കെടുക്കും എന്ന് ഡയറക്ടര്‍ മുഹമ്മദ് തൊയ്യിബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ശ്രേയ ഘോഷാല്‍ സംഗീത സന്ധ്യ യുടെ വമ്പിച്ച വിജയ ത്തിന് ശേഷം ദോഹ വേവ്സ് കാഴ്ച വെക്കുന്ന ഈ ഷോയില്‍ ഉദിത് നാരായണോട് കൂടെ പിന്നണി ഗായിക ദീപ നാരായണ്‍, പ്രാച്ചി ശ്രീവാസ്തവ, ആഷിഷ് അതുല്‍കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. മൂന്ന് മണിക്കൂറ നീണ്ടു നില്‍ ക്കുന്ന ഈ സംഗീത സന്ധ്യക്ക് വര്‍ണ്ണ പ്പകിട്ടേകാന്‍ ഗാന ങ്ങള്‍ക്കൊപ്പം നര്‍ത്തക സംഘ ങ്ങളും ഉണ്ടാകും.
ടിക്കറ്റ് നിരക്കുകള്‍ : – ഖത്തര്‍ റിയാല്‍ 500 (വി. വി. ഐ. പി ഒരാള്‍ക്ക്), 250 വി. ഐ. പി, 800 (4 പേര്‍ക്ക് ), 125, 75 എന്നിങ്ങനെയാണ്. ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍ പിന്നീട് അറിയിക്കും.
ഖത്തറിലെ സംഗീത വേദികള്‍ എക്കാലവും ഏറ്റവും മനോഹര മാക്കുന്ന ദോഹ വേവ്സിന്റെ ഈ പരിപാടി യും കാണികളെ ആവേശം കൊള്ളിക്കുന്ന തായിരിക്കും എന്ന് പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് തൊയ്യിബും കോഡിനേറ്റര്‍മാരായ നവാസും തൈസീറും ഇ -പത്രത്തോട് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : – 66 55 82 48 – 700 32 101 – 555 16 626
eMail : uditnarayanqatar at gmail dot com
– കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ – ഖത്തര്‍.
- pma