പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു

December 5th, 2012

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. യിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പ് ഡിസംബര്‍ 4 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

രാജ്യത്തിന്റെ നാല്പത്തി ഒന്നാം ദേശീയ ദിന ത്തോടു അനുബന്ധിച്ചാണ് പൊതുമാപ്പ്. ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെ രണ്ടു മാസമാണ് പൊതുമാപ്പ് കാലാവധി.

അനധികൃത താമസ ക്കാര്‍ക്ക് രാജ്യത്തിന്‍റ വിവിധ മേഖല കളിലുള്ള താമസ – കുടിയേറ്റ വകുപ്പ് ഓഫീസുകളില്‍ എത്തി രേഖകള്‍ വാങ്ങി രാജ്യം വിടാം.

എന്നാല്‍ യു. എ. ഇ. യില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച് ഫെബ്രുവരി നാലിന് മുമ്പ് താമസ രേഖകള്‍ ശരിയാക്കണം. പൊതു മാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നറിയുന്നു. അനധികൃത താമസ ക്കാരായ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടു ത്തിയിട്ടുണ്ട്.

പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാനും പരമാവധി അനധികൃത താമസ ക്കാര്‍ക്ക് എത്രയും വേഗം നാട്ടിലേക്ക് പോകാനും ആഭ്യന്തര മന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഇതിനു വേണ്ടി നടപടി സ്വീകരിച്ചു.

പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ക്കായി ആഭ്യന്തര മന്ത്രാലയ ത്തിലെ താമസ – കുടിയേറ്റ വകുപ്പിന് കീഴിലുള്ള കോള്‍ സെന്‍ററി ലേക്ക് 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

അബുദാബി എമിറേറ്റിലെ അനധികൃത താമസക്കാര്‍ നേരിട്ട് എത്താവുന്ന സ്ഥലങ്ങള്‍ :

1. അബുദാബി : മുസ്സഫ ഐ. ഡി. റജിസ്ട്രേഷന്‍ ഓഫീസ് (EIMASS കമ്പനി).

2. അല്‍ഐന്‍: റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (EIMASS കമ്പനി).

3. പശ്ചിമ മേഖല : റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (EIMASS കമ്പനി).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍​സവം ആഘോഷിച്ചു

December 3rd, 2012

thiruvanjoor-at-marthoma-church-harvest-fest-2012-ePathram
അബുദാബി : മുസഫ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു. സമാപന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.

വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബലറാം എം. എല്‍. എ., സഹ വികാരി റവ. ഷാജി തോമസ്, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്, ബിജു ഫിലിപ്പ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തനിമയാര്‍ന്ന ഭക്ഷ്യ വിഭവ ങ്ങള്‍ക്കൊപ്പം ചൈനീസ് ഭക്ഷണ ങ്ങളുടെ തട്ടുകടകളും സ്റ്റാളുകള്‍, വിനോദ മല്‍സരങ്ങള്‍, കലാപരിപാടി കള്‍, തട്ടുകടകള്‍ എന്നിവ ആകര്‍ഷകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഫ്. എഫ്. സി. അബുദാബിയില്‍ തുറന്നു

December 3rd, 2012

ffc-abudhabi-susmitha-sen-opening-ePathram
അബുദാബി : ഫാസ്റ്റ് ഫുഡ് നിര്‍മ്മാതാക്കളായ ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ – FFC – യു. എ. ഇ. യിലെ ആദ്യ ശാഖ അബുദാബി പഴയ പാസ്സ് പോര്‍ട്ട് റോഡില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

മുന്‍ വിശ്വ സുന്ദരിയും ചലച്ചിത്ര താര വുമായ സുസ്മിതാ സെന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബുദാബി യിലെ സാമൂഹ്യ രംഗ ത്തേയും ബിസിനസ് രംഗ ത്തേയും പ്രമുഖര്‍ പങ്കെടുത്തു.

miss-universe-sushmitha-sen-inaugurate-ffc-abudhabi-ePathram

ഫ്രൈഡ് ചിക്കന്‍ കൂടാതെ  സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്ന വര്‍ക്കായി ഒരുക്കുന്ന സ്പെഷ്യല്‍ ഹൈദരബാദി ബിരിയാണിയും എഫ്. എഫ്. സി. യുടെ മാത്രം പ്രത്യേകത ആയിരിക്കും എന്നും  ലോകോത്തര ബ്രാന്‍ഡായ ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മിഡില്‍ ഈസ്റ്റില്‍ ഒട്ടാകെ നൂറു ഔട്ട്ലറ്റുകള്‍  തുറക്കുമെന്നും ഉദ്ഘാടന ത്തോട് അനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്,  ജനറല്‍ മാനേജര്‍ അശോക്,  സാമുവല്‍ എന്നിവര്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പൊതുമാപ്പ് പ്രയോജന പ്പെടുത്തുന്ന ആദ്യ 100 പേര്‍ക്ക് ജോലി

December 3rd, 2012

norka-roots-abudhabi-with-ma-yousuf-ali-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രവാസി സമൂഹത്തിനു പ്രയോജന പ്പെടുത്തും വിധം സംഘടനകളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തി ക്കണമെന്ന് നോര്‍ക്ക – റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം. എ. യുസുഫ് അലി.

അബുദാബി യിലെ സംഘടന പ്രതിനിധി കളുമായും സാമൂഹിക പ്രവര്‍ത്ത കരുമായും നടത്തിയ മുഖാമുഖ ത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നോര്‍ക്ക -റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസിന്റെ സാന്നിദ്ധ്യ ത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസ്സി യുടെയും ശ്രദ്ധ യിലേക്കായി ചില നിര്‍ദേശങ്ങള്‍ കൂടി വെക്കുകയും ചെയ്തു.

നോര്‍ക്ക യുടെ പ്രതിനിധിയെ പൊതു മാപ്പ് പ്രയോജന പ്പെടുത്തുന്ന വരുടെ കാര്യ ങ്ങള്‍ക്കായി മാത്രം എംബസ്സി യില്‍ നിയമിക്കുക, ഇപ്പോള്‍ എംബസി പ്രഖ്യാപിച്ചിട്ടുള്ള 69 ദിര്‍ഹം ചാര്‍ജ് ഒഴിവാക്കി ഔട്ട്‌ പാസ്‌ സൗജന്യമായി നല്‍കുക, എംബസ്സി യുടെ കമ്മ്യുണിറ്റി വെല്ഫെര്‍ ഫണ്ടില്‍ നിന്നും എയര്‍ ടിക്കറ്റ്‌ സൗജന്യമായി നല്‍കാവുന്ന സൗകര്യം ഒരുക്കുക, പ്രവാസി സംഘടനാ പ്രധിനിധി കളെ ഉള്‍പെടുത്തി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ച് പൊതുമാപ്പ് പ്രയോജന പ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് ബോധ വല്കരണവും വേണ്ടുന്ന നിയമ സഹായങ്ങളും ഉറപ്പു വരുത്തുകയും അതിന്റെ വിശദാംശങ്ങള്‍ നോര്‍ക്ക പ്രതിനിധി യെയും അതിലൂടെ എംബസ്സി യെയും അറിയിക്കുക വഴി പ്രവര്‍ത്ത നങ്ങള്‍ സുഗമ മാക്കുകയും നിയമ നടപടികളെ ലഘൂകരിക്കാന്‍ സാധിക്കു മെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മാത്രമല്ല ഈ പൊതുമാപ്പ് വേണ്ട വിധം പ്രയോജന പ്പെടുത്തിയില്ല എങ്കില്‍ തുടര്‍ന്ന് വരുന്ന ശക്ത മായ ശിക്ഷാ നടപടികള്‍ നേരിടാന്‍ പ്രവാസി സമൂഹം കരുതി ഇരിക്കണ മെന്നും ഇനി ഒരു പൊതു മാപ്പ് സംവിധാനം പ്രതിക്ഷിക്കെണ്ടതില്ല എന്നും എം. എ. യൂസഫലി ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച നോര്‍ക്ക – റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസ്‌ പ്രവാസി ഇന്‍ഷ്വറന്‍സിനെ കുറിച്ച് വിശദീകരിച്ചു.

പൊതു മാപ്പില്‍ നാട്ടില്‍ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കള്‍ പദ്ധതി യും ആദ്യ100 പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കു മെന്നും മറ്റുള്ളവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളും അതിനുള്ള സഹായങ്ങളും ഒരുക്കും.

കഴിഞ്ഞ പൊതു മാപ്പില്‍ മൊത്തം നാട്ടിലേയ്ക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ അഞ്ചു ശതമാനം മാത്ര മായിരുന്നു മലയാളികള്‍. ഇക്കുറിയും മലയാളി കളുടെ എണ്ണം വളരെ കുറവായിരിക്കു മെന്നാണറിയാന്‍ സാധിച്ചത്. പൊതു മാപ്പില്‍ നാട്ടിലെത്തുന്നവരെ സഹായിക്കാനും അവരുടെ വീടു കളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനും നോര്‍ക്ക പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. വിമാന ത്താവള ത്തിലെ ഹെല്‍പ്പ് ഡെസ്കിലെത്തുന്ന പ്രവാസികള്‍ക്ക് വീടു കളിലെത്തി ക്കുന്നതുള്‍പ്പെടെ യുള്ള സഹായ ത്തോടൊപ്പം പിന്നീട് അവരുടെ പുനരധി വാസ നടപടി കളിലും നോര്‍ക്ക നടപടി സ്വീകരിക്കുമെന്ന് നോയല്‍ തോമസ് പറഞ്ഞു.

പ്രവാസി പുനരധിവാസംകേരളം ഭയപ്പെടുന്ന ഒരു കാര്യമാണെന്നും ഇത് മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ് : നോര്‍ക്ക ഡയറക്ടര്‍ നോയല്‍ തോമസ് യു. എ. ഇ. യില്‍

November 30th, 2012

noyal-thomas-epathram

അബുദാബി : യു. എ. ഇ. യില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ പശ്ചാത്തല ത്തില്‍ കൂടുതല്‍ കേരളീയരെ നാട്ടില്‍ എത്തിക്കുന്ന തിനായുള്ള നടപടികള്‍ ക്കായി നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നോയല്‍ തോമസ് യു. എ. ഇ. യിലെ വിവിധ സംഘടനാ പ്രതിനിധി കളുമായി ചര്‍ച്ചകള്‍ നടത്തുന്നു.

നവംബര്‍ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും ഡിസംബര്‍ 1 ശനിയാഴ്ച രാവിലെ 10.30 നു നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം. എ. യൂസഫലിയുടെ അദ്ധ്യക്ഷത യില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും (ISC) ഡിസംബര്‍ 2 ഞായര്‍ ദുബായില്‍ വിവിധ മലയാളി പ്രവാസി അസോസ്സി യേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വ ത്തിലും യോഗങ്ങള്‍ ഉണ്ടായിരിക്കും..

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സായിദ് എഡ്യൂക്കേഷണൽ അവാർഡിന് തിരുവഞ്ചൂർ മുഖ്യാതിഥി
Next »Next Page » പൊതുമാപ്പ് പ്രയോജന പ്പെടുത്തുന്ന ആദ്യ 100 പേര്‍ക്ക് ജോലി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine