ദുബായ് : വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന എണ്ണപ്പെട്ട അവധി ദിനങ്ങള്‍ കുടുംബത്തോട് കൂടെ കഴിയാന്‍ വേണ്ടി നാട്ടിലേക്കു പോയ പ്രവസി കളേയും കൊണ്ട് നെടുമ്പാശ്ശേരി യില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ വിമാനം തിരുവനന്ത പുരത്ത് ഇറക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ബുദ്ധിമുട്ടിക്കുകയും കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതിരിക്കുകയും ചെയ്ത എയര്‍ ഇന്ത്യാ അധികൃതരുടെ തോന്ന്യാസ ത്തിന് എതിരെ വിമാന ത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുവാന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
പ്രവാസി മലയാളി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന ശത്രുതാ മനോഭാവവും ക്രൂരതയും അവസാനി പ്പിക്കാന്‍ ഭരണാ ധികാരികള്‍ ഉറക്കം വെടിഞ്ഞ് ശ്രമിക്കേണ്ട തായിട്ടുണ്ട് എന്നും ദുബായില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ യു. എ. ഇ. കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ആക്ടിംഗ് പ്രസിഡണ്ട് ബാബു അദ്ധ്യക്ഷത വഹിച്ചു. ജമീല്‍ ലത്തീഫ്, അഡ്വ. മുഹമ്മദ് സാജിദ്, മോഹന്‍ എസ്. വെങ്കിട്ട്, നിഫ്ശാര്‍ കെ. പി.,പദ്മനാഭ നമ്പ്യാര്‍, റാബിയ ഹുസൈന്, ദീപ സൂരജ്, സബിത കെ. വി., ഷമീന ആശിക് എന്നിവര്‍ സംസാരിച്ചു.
-അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട് – ദുബായ്.