ദുബായ് : യു. എ. ഇ. യുടെ 51 ആം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മ ദുബായിൽ ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു. സ്വദേശി പൗര പ്രമുഖരും സംബന്ധിച്ച ചടങ്ങ്, ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്തു.
യു. എ. ഇ. യിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത് എന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്‍റെ മുഖമുദ്ര എന്നും അദ്ദേഹം പറഞ്ഞു. യു. എ. ഇ. യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തക ഉമ്മു മർവാൻ, യു. എ. ഇ. അഭി ഭാഷിക ബൊതൈന എന്നീ വനിതകൾ വിശിഷ്ട അതിഥികള്‍ ആയിരുന്നു.
മലബാർ പ്രവാസി പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഔദ്, ഖാലിദ് നവാബ്, മുഹമ്മദ് അസീം, നിയാസ് അൽനൂർ, അൻവർ നഹ, ഇ. കെ. ദിനേശൻ, ശരീഫ് കാരശ്ശേരി, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ജലീൽ പട്ടാമ്പി, രാജൻ കൊളാവിപ്പാലം, മൊയ്‌തു കുറ്റ്യാടി, മുജീബ് കൊയിലാണ്ടി, ഭാസ്കരൻ വടകര, സുനിൽ പയ്യോളി, കരീം, നിഷാദ്, സലാം തുടങ്ങിയവർ സംസാരിച്ചു.
ടി. പി. അഷ്‌റഫ്, ഹാരിസ്സ്, സതീഷ് മാവൂർ, ബഷീർ മേപ്പയൂർ, ഉണ്ണി കൃഷ്ണൻ, ജലീൽ മഷൂർ, നൗഷാദ് ഫറോക്, ചന്ദ്രൻ, അഹമ്മദ്, റഊഫ് പുതിയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ എം. മുഹമ്മദലി നന്ദിയും പറഞ്ഞു.