കെ. എം. സി. സി. ആരോഗ്യ സേവാ പുരസ്കാരം മോഹനന്‍ വൈദ്യര്‍ക്ക്

April 29th, 2015

naturopathy-of-food-adulteration-consultant-mohanan-vaidyar-ePathram
അബുദാബി : ആരോഗ്യ പരിപാലന – ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ പ്രവാസ ലോക ത്ത് മുന്‍നിര യില്‍ നില്‍ക്കുന്ന അബുദാബി മാട്ടൂല്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ പ്രഥമ ആരോഗ്യ സേവാ പുരസ്കാരം കേരള ത്തിലെ പാരമ്പര്യ ചികില്‍സാ വിദഗ്ധ നായ മോഹനന്‍ വൈദ്യര്‍ക്ക് സമ്മാനിക്കും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മേയ് ഒന്ന്‍ വെള്ളിയാഴ്ച രാത്രി 7. 30 ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും.

arogya-seva-puraskarm-for-mohanan-vaidyar-nazeer-b-matool-kmcc-ePathram

ആരോഗ്യ മേഖല യിൽ മോഹനൻ വൈദ്യർ നൽകി വരുന്ന സേവന ങ്ങളെ ആദരിച്ചു കൊണ്ടാണ് ആരോഗ്യ സേവാ പുരസ്കാരം സമ്മാനി ക്കുന്നത്. സമ്മേളനാനന്തരം കെ. എം. സി. സി. മാട്ടൂല്‍ കമ്മിറ്റി സംഘടി പ്പിക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന ആരോഗ്യ ബോധ വല്‍ക്കരണ ക്ളാസ്സിനു മോഹനന്‍ വൈദ്യര്‍ നേതൃത്വം നല്‍കും.

വിഷ ലിപ്തമായ ഭക്ഷണ ത്തിലൂടെ മാനവകുലം അടിമപ്പെട്ടു കഴിഞ്ഞ മാരക രോഗ ങ്ങളിൽ നിന്നും മുക്തി നേടാൻ കേരളീയ സമൂഹ ത്തിന് വഴി കാട്ടി യായി രണ്ടു പതിറ്റാ ണ്ടായി പാരമ്പര്യ ചികിത്സയും ഉപദേശ നിര്‍ദ്ദേശ ങ്ങളു മായി മോഹനൻ വൈദ്യർ പ്രവർത്തിക്കുന്നു എന്ന് പരിപാടി യെ കുറിച്ച് വിശദീകരി ക്കാന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു കൂടിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

മോഹനന്‍ വൈദ്യരുടെ നിര്‍ദ്ദേശാനുസരണം മാട്ടൂല്‍ പഞ്ചായത്തില്‍ ജൈവ കൃഷി പ്രോല്‍സാഹന പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്ന തായും ഭാരവാഹി കള്‍ പറഞ്ഞു.

സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീർ ബി. മാട്ടൂൽ, മാട്ടൂല്‍ പഞ്ചായത്ത് കെ. എം. സി. സി. ജനറല്‍ സെക്രട്ടറി കെ. കെ. മുഹമ്മദ് അഷ്റഫ്, സി. എച്ച്. യൂസഫ്, സി. എം. വി. അബ്ദുല്‍ ഫത്താഹ്, എം. അബ്ദുല്‍ ലത്തീഫ്, എ. കെ. ഷബീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എം. സി. സി. ആരോഗ്യ സേവാ പുരസ്കാരം മോഹനന്‍ വൈദ്യര്‍ക്ക്

സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ്

April 24th, 2015

logo-universal-hospital-abudhabi-ePathram
അബുദാബി : അത്യാധുനിക സജീകരണ ങ്ങളോടെ അബുദാബി യൂണിവേഴ്സൽ ആശുപത്രി യിൽ സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

കായിക താരങ്ങൾക്ക് സംഭവിക്കുന്ന പരിക്കു കൾക്കുള്ള പ്രത്യേക ചികിത്സ കളും പരിക്കു കൾ പറ്റാതിരി ക്കുവാനുള്ള ബോധ വൽകര ണവും ലഭ്യമാവും വിധ മാണ് യു എ ഇ യിലെ ആദ്യത്തെ സമ്പൂർണ്ണ സ്പോർട്ട്സ് മെഡിസിൻ ഡിപാർട്ട്മെന്റ് അബുദാബി യൂണിവേഴ്സൽ ആശുപത്രി യിൽ തുടക്കമായത്.

ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം സ്പോർട്ട്സ് മെഡിസിൻ യുണിറ്റ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ യു എ ഇ യിലെ ബഹ്‌റൈൻ അംബാസിഡർ മുഹമ്മദ്‌ ഹമദ് അൽ മൌദ, ഫിജി അംബാസിഡർ രവീന്ദ്രൻ റോബിൻ നായർ യൂണിവേഴ്സൽ ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ ഷബീർ നെല്ലിക്കോട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

കായിക പ്രേമികൾക്കും കുട്ടികൾക്കുമായി ഇവിടെ സംഘടിപ്പിക്കുന്ന ബോധ വൽ കരണ ക്ലാസ്സു കളിൽ ജർമൻ ഫുട്ബാളർ മിറോസ്ലാവ് ക്ലോസെയും, യു. എ. ഇ. യുടെ ദേശീയ ഫുട്ബാൾ താരങ്ങളും ക്ലാസ്സുകൾ എടുക്കും.

- pma

വായിക്കുക: ,

Comments Off on സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ്

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

April 15th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

മൂന്നു പതിറ്റാണ്ടായി നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി യുമായ ഡോ. പി.എസ്. താഹ. മന്ത്രി എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, എം. എ. അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂണ്‍ ആദ്യ വാരം അബുദാബി യില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക എന്ന് പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

സ്‌കൂള്‍ കാന്റീനുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

April 15th, 2015

അല്‍ ഐന്‍ : അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് അല്‍ ഐനിലെ സ്‌കൂള്‍ കാന്റീനു കളില്‍ നടത്തിയ പരിശോധന യില്‍ ഗുണ മേന്മ യില്ലാത്ത 32 കിലോയോളം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണ ങ്ങളും കാന്റീന്‍ സംവിധാന വും സ്‌കൂളു കളിലേക്ക് ഭക്ഷണം എത്തിക്കുന്ന കമ്പനികളും വിശദ പരിശോധന കള്‍ക്ക് വിധേയമായി.

അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉപ ഘടകമായ ഹോസ്പിറ്റ ല്‍സ് ആന്‍ഡ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കണ്‍ട്രോള്‍ വിഭാഗ മാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി യത്.

സുരക്ഷാ മാനദണ്ഡ ങ്ങള്‍ സ്‌കൂള്‍ കാന്റീനുകളും ഭക്ഷണ കമ്പനി കളും പാലിക്കുന്നുണ്ട് എന്നുറപ്പ് വരു ത്തുവാനായി രാത്രി വൈകിയും കമ്പനി കളില്‍ പരിശോധനകള്‍ നടന്നു. സ്‌കൂള്‍ കാന്റീനുകള്‍ക്ക് മാത്ര മായി നല്‍കിയിരിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് മാന ദണ്ഡ ങ്ങള്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന താണ്.

ഭക്ഷണവും ഭക്ഷണ വു മായി ബന്ധപ്പെട്ട മേഖലയും പരിശോധി ക്കുവാനായി ഉദ്യോഗ സ്ഥരും അത്യാധുനിക സജ്ജീകരണങ്ങളും വകുപ്പിനുള്ളതായി കമ്യൂണിക്കേഷന്‍, കമ്യൂണിറ്റി സര്‍വീസ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റൈസി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സ്‌കൂള്‍ കാന്റീനുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

സി. എച്ച്. സെന്റര്‍ : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം മെയ് മാസത്തില്‍

April 13th, 2015

അബുദാബി : പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് കെ. എം. സി. സി. യുടെ സഹകരണ ത്തോടെ പ്രവര്‍ത്തിക്കുന്ന സി. എച്ച്. സെന്റര്‍ സ്വന്തം കെട്ടിട ത്തില്‍ ആരംഭി ക്കുന്ന ഡയാലിസിസ് യൂണിറ്റും മൃതദേഹ പരിപാലന കേന്ദ്രവും മെയ് അവസാന വാര ത്തില്‍ ഉദ്ഘാടനം ചെയ്യും എന്ന് സി. എച്ച്. സെന്റർ ഭാര വാഹികൾ അബു ദാബി യിൽ അറിയിച്ചു.

ജനകീയ സ്വഭാവത്തോടുകൂടിയ ഉത്തര മലബാറിലെ വലിയ ജീവ കാരുണ്യ കൂട്ടായ്മ കളിലൊന്നാണ് പരിയാരം സി. എച്ച്. സെന്റര്‍. പരിയാരം മെഡിക്കല്‍ കോളജിലും തളിപ്പറമ്പ് ആശുപത്രി യിലും എത്തുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ സി. എച്ച്. സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന തോടെ പ്രതിദിനം മുപ്പത് രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൌകര്യം ലഭിക്കുന്ന തോടൊപ്പം മൃതദേഹ ശീതീകരണ സംവിധാനവും ഒരുക്കിയാണ് പ്രാരംഭ ഘട്ടത്തില്‍ സജ്ജമാകുന്നത്.

ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെ യായി 96 സെന്‍റ് സ്ഥലത്ത് നാല് കോടി രൂപ ചെലവില്‍ 30000 ചതുരശ്രയടി സ്ഥല ത്താണ് കെട്ടിടം നിര്‍മിക്കുന്നത്.

അഞ്ച് കോടി രൂപ യുടെ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷ മായി പരിയാരം സി. എച്ച്. സെന്‍ററിന്‍െറ നേതൃത്വ ത്തില്‍ ചെയ്തു കഴിഞ്ഞു. 165 വൃക്ക രോഗി കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന തിനൊപ്പം മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള സഹായ ങ്ങളും നല്‍കു ന്നുണ്ട്.

പരിയാരം സി. എച്ച്. സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കരീം ചേലേരി, അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് മൊയ്തു ഹാജി കടന്നപ്പള്ളി, ജനറല്‍ സെക്രട്ടറി ഹംസ നടുവില്‍, ട്രഷറര്‍ കരപ്പാത്ത് ഉസ്മാന്‍, സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എ. വി. അശ്റഫ്, ട്രഷറര്‍ വി. കെ. ഷാഫി, എം. എ. അബൂബക്കര്‍, അമീറലി തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സി. എച്ച്. സെന്റര്‍ : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം മെയ് മാസത്തില്‍


« Previous Page« Previous « ഗായകന്‍ എം. എ. ഗഫൂറിനെ ആദരിച്ചു
Next »Next Page » കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു »



  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine