വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍

September 25th, 2018

sheikh-hamdan-bin-muhamed-bin-rashid-ePathramദുബായ് : തല യില്‍ പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരു ങ്ങിയ ഓറിക്സ് (അറേ ബ്യൻ മാൻ) നടക്കു വാന്‍ പോലും വിഷമിക്കുന്നതു കണ്ടെ ത്തിയ ദുബായ് കിരീട അവകാശി യും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം, ഒാറിക്സിനെ രക്ഷപ്പെടു ത്തു ന്നതി ന്റെ വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളില്‍ വൈറലായി.

രക്ഷാ പ്രവർ ത്തന ത്തിന്റെ വീഡിയോ ശൈഖ് ഹംദാൻ സമൂഹ മാധ്യമ ത്തിൽ പങ്കു വെച്ചു.

മയക്കു വെടി വെച്ച ശേഷ മാണ് ഒാറിക്സി ന്റെ തല യിൽ ചുറ്റിയ വല മുറിച്ചു മാറ്റി യത്. കൊമ്പിൽ കുരു ങ്ങി കിട ന്നിരുന്ന വല യിൽ നിന്നും മോചി തനായ ഒാറിക്സ് മറ്റു ഒാറിക്സു കള്‍ക്കൊപ്പം ചേരുന്നതും വീഡി യോ വില്‍ കാണാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ

September 16th, 2018

logo-whats-app-ePathram
അബുദാബി : രാജ്യത്ത് വാട്സാപ്പ് കോൾ അനുവദി ച്ചിട്ടില്ല എന്ന് ടെലി ക്കമ്യൂ ണി ക്കേഷൻ റഗു ലേറ്ററി അഥോറിറ്റി ( ടി. ആർ. എ.) വ്യക്ത മാക്കി.

ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ തെറ്റാണെന്ന് അധി കൃതർ അറിയിച്ചു. വൈഫൈ ഉപ യോഗിച്ച് വാട്‌സാപ്പ് കോളു കൾ ചെയ്യാൻ സാധിച്ചു എന്ന് സമൂഹ മാധ്യമ ങ്ങളിൽ പോസ്റ്റു കൾ പ്രചരി ച്ചി രുന്നു. ഈ സാഹചര്യ ത്തി ലാണ് ടി. ആർ. എ. വിശ ദീക രണം നൽകിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്

August 27th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വ്യാജ റിക്രൂട്ട് മെന്റ് സ്ഥാപന ങ്ങളെ ക്കുറിച്ച് തൊഴിൽ അന്വേഷ കർക്ക് മുന്നറി യിപ്പു മായി അബുദാബി പോലീസ്. ഉദ്യോ ഗാർത്ഥി കളിൽ നിന്നും വൻ തുക ഈടാ ക്കുന്ന ഓൺ ലൈൻ കമ്പനി കൾ പ്രവർ ത്തിക്കുന്നു എന്ന് ശ്രദ്ധ യിൽ പ്പെട്ടതിനെ തുടർന്നാണ് മുന്നറി യിപ്പ്.

ഉയർന്ന ശമ്പളവും ആകർഷക മായ മറ്റു ആനുകൂല്യ ങ്ങളും ഉള്ള ജോലി തര പ്പെടുത്തും എന്ന വാഗ്ദാനം നൽകി വിസാ സംബ ന്ധമായ കാര്യ ങ്ങൾക്ക് വൻ തുക അവർ നൽകുന്ന അക്കൗണ്ടി ലേക്കു ട്രാൻസ്ഫർ ചെയ്യു വാനും ആവശ്യ പ്പെടും. ഇത്തരം വ്യാജ കമ്പനി കളെ കരുതി യിരി ക്കണം എന്ന് സമൂഹ മാധ്യമ ങ്ങളിലൂടെ പോലീസ് മുന്നറിയിപ്പു നല്‍കി.

ജോലി അന്വേഷിച്ച് രാജ്യത്ത് എത്തുന്ന വരും നിലവി ലുള്ള ജോലി മാറു വാൻ ആഗ്ര ഹിക്കുന്ന വരും ജോലി ക്ക് അപേ ക്ഷി ക്കു ന്നതിനു മുൻപായി സ്ഥാപന ത്തി ന്റെ സ്ഥിതി ഉറപ്പു വരു ത്തണം എന്ന് അബുദാബി പോലീസ് സുരക്ഷാ വിഭാഗം ഡയറ ക്ടർ ബ്രിഗേഡിയർ സഈദ് മുഹമ്മദ് അൽ കഅബി അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു

May 9th, 2018

singer-aseem-kannur-ePathram
അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകൻ അസീം കണ്ണൂരിനെ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ. ) ആദരിച്ചു.

അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ആൽബം മൂന്നു ലക്ഷ ത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യൽ മീഡിയ യിൽ മുന്നേറുന്ന സന്ദർഭ ത്തി ലാണ് ഇശൽ ബാൻഡ് ജോയിന്റ് കൺവീനറും കൂടി യായ അസീം കണ്ണൂരി നെ ആദരിച്ചത്.

ishal-band-award-to-singer-aseem-kayyalakal-ePathram

അസീം കണ്ണൂരിന് ഇശല്‍ ബാന്‍ഡിന്റെ സ്നേഹാദരം

ചടങ്ങിൽ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീഖ് ഹൈദ്രോസ്, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിൻ സുബൈർ തളിപ്പറമ്പ, ഷഫീൽ കണ്ണൂർ, ഫൈസൽ ബേപ്പൂർ, റജീദ് തുട ങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇലക്ട്രോണിക്‌ മാധ്യമ ങ്ങള്‍ക്ക് യു. എ. ഇ. യില്‍ ​പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 7th, 2018

 logo-uae-national-media-council-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇലക്ട്രോണിക് മാധ്യമ ങ്ങള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) പുറ പ്പെടുവിച്ചു. ക്രിയാത്മക മായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധീ കരി ക്കു വാനും സമൂഹ ത്തിനു തെറ്റായ സന്ദേശം നൽ കുന്നവ ഒഴി വാക്കു വാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

വാര്‍ത്താ വെബ് സൈറ്റുകള്‍, ഇ – കൊമേഴ്‌സ്, ഇ – പ്രസാധനം, വീഡിയോ – ഓഡിയോ പരസ്യ ങ്ങള്‍ കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബിസിനസ്സ് പ്രമോഷന്‍ എന്നിവക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ ബാധക മാണ്. സമൂഹ മാധ്യമ ങ്ങൾ വഴി വാണിജ്യ ഇട പാടു കൾ നടത്തു ന്നതിന് എന്‍. എം. സി. യുടെ മീഡിയ ലൈസന്‍സ് ഇനി മുതല്‍ ആവശ്യമായി വരും.

national-media-council-unveils-new-regulations-for-electronic-media-ePathram

നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) വാര്‍ത്താ സമ്മേളനം

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍ ക്ക് എതിരേ ശക്തമായ നട പടി ഉണ്ടാകും. മൂന്നു മാസ ത്തിനകം ലൈസൻസ് നേടി യിരിക്കണം. നിയമം ലഘിച്ചാൽ 5000 ദിർഹം വരെ പിഴ ചുമത്തു കയോ വെബ് സൈറ്റ് – സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചു പൂട്ടു കയോ ചെയ്യും.

എന്നാല്‍ സർക്കാർ അംഗീ കാര ത്തോടെ രാജ്യത്ത് പ്രവര്‍ ത്തിക്കുന്ന ടെലി വിഷന്‍, റേഡിയോ, പത്രം, മാസിക കള്‍ എന്നിവ യുടെ വെബ്‌ സൈറ്റു കള്‍ക്ക് പുതിയ മീഡിയ ലൈസന്‍സ് ആവശ്യ മില്ല . സര്‍ക്കാര്‍ വെബ്‌ സൈറ്റു കള്‍, സ്‌കൂള്‍ – സര്‍വ്വ കലാ ശാല വെബ്‌ സൈറ്റുകള്‍ എന്നിവ യെ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് ഒഴി വാ ക്കി യിട്ടുണ്ട്.

മത പരവും സാംസ്‌കാരികവും സാമൂഹിക വു മായ തല ങ്ങളെ അപ കീര്‍ത്തി പ്പെടുത്താത്ത രീതി യി ലുള്ള മാധ്യമ പ്രവര്‍ ത്തനം മാത്രമേ നടത്താവൂ.

വ്യക്തി കളുടെ സ്വകാര്യ തയെ ഹനി ക്കുന്ന ഒരു വാര്‍ത്ത യും പ്രസി ദ്ധീകരി ക്കുവാന്‍ പാടില്ല. പ്രത്യേകിച്ചും കുട്ടി ക ളുടെ സ്വകാ ര്യത വളരെ ഗൗരവ മായി എടുക്കണം എന്നും കുട്ടി കളുടെ വളര്‍ച്ച യെയും വ്യക്തിത്വ വിക സന ത്തെയും ബാധി ക്കുന്ന ഒന്നും തന്നെ മാധ്യമ ങ്ങളില്‍ വരു ന്നില്ല എന്ന് യു. എ. ഇ. യില്‍ നിന്നു ള്ള മാധ്യമ പ്രവര്‍ ത്തകര്‍ ശ്രദ്ധി ക്കണം എന്നും നാഷ ണല്‍ മീഡിയാ കൗണ്‍ സില്‍ അധികൃതർ വ്യക്ത മാക്കി.

അബുദാബി യില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. എം. സി. ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി, മീഡിയ അഫയേഴ്‌സ് കൗൺസിൽ എക്‌സി ക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് അൽ നുഐമി എന്നിവ രാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുടെ വിശ ദാംശ ങ്ങള്‍ പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

5 of 8456»|

« Previous Page« Previous « ആറു​ വാഹന ങ്ങൾ കൂട്ടി യിടിച്ചു : ഒരു മരണം – അഞ്ചു പേർക്കു പരിക്ക്
Next »Next Page » കാലാവസ്ഥാ മുന്നറി യിപ്പ് ഫോണി ലൂടെ ജന ങ്ങളില്‍ എത്തിക്കു വാന്‍ സംവിധാനം »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine