യൂണിവേഴ്‌സൽ ഹോസ്പിറ്റലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി

January 12th, 2017

wound-care-clinic-inauguration-universal-hospital-ePathram.jpg

അബുദാബി : ആരോഗ്യ പരിചരണ രംഗത്ത് ഏറ്റവും നവീന സൗകര്യങ്ങൾ ഒരുക്കി 2013 ൽ തുടക്കം കുറിച്ച സ്വകാര്യ മേഖല യിലെ ആശു പത്രി യായ യൂണി വേഴ്‌സൽ ഹോസ്പിറ്റ ലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി.

ലോകത്ത് ഓരോ വർഷവും ദശ ലക്ഷ ക്കണ ക്കിന് ആളു കൾ പ്രമേഹം, രക്ത സമ്മർദ്ദം, പ്രഷർ അൾസർ, പെരി ഫെറൽ വാസ്‌കുലർ ഡിസീസ് എന്നിവ മൂലം ദുരിതം അനു ഭവി ക്കു കയും വ്രണം രൂപപ്പെട്ട് ചികിത്സ പ്രയാസ കര മാവു കയും ചെയ്യുന്നു. പ്രമേഹ അനുബന്ധ രോഗ ങ്ങ ളാൽ കഷ്ട പ്പെടുന്ന രോഗി കൾക്ക് വിദഗ്ധ ചികിത്സ ഒരുക്കുന്ന തിനാ യിട്ടാണ് യൂണി വേഴ്‌സ ൽ ഹോസ്പി റ്റ ലിൽ ഇപ്പോൾ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്ക മിട്ടി രിക്കുന്നത്.

ദീർഘ കാലം ശയ്യാ അവ ലംബി കളായ രോഗി കൾ, ചലനം ശേഷി നഷ്ട പ്പെട്ട രോഗി കൾ എന്നിവ രിലാണ് സാധാ രണ ‘പ്രഷർ അൾസർ’ ഉണ്ടാ വുന്നത്. പ്രമേഹ രോഗി കളുടെ രക്ത ചംക്ര മണ വ്യവസ്ഥയെ ബാധി ക്കുന്ന രോഗ ങ്ങൾ മൂല മാണ് ശരീര ത്തിൽ മുറി വുകൾ ഉണ്ടാ ക്കുന്നത്. ഇതിനുള്ള മികച്ച ചികിത്സ കളാണ് ഈ ക്ലിനിക്കിൽ നൽകുക.

മികച്ച സാങ്കേതിക വിദ്യ യും വേറിട്ട ചികിത്സാ രീതി കളും ഉപയോ ഗിച്ച് പ്രത്യേക ചികിത്സ യാണ് ഇവിടെ നൽകുക എന്ന് യൂണി വേഴ്‌ സൽ ഹോസ്പി റ്റൽ സ്ഥാപ കനും മാനേജിംഗ് ഡയ റക്‌ടറു മായ ഡോക്ടർ. ഷബീർ നെല്ലി ക്കോട് അറി യിച്ചു. രോഗി കളു ടെയും ഡോക്ടർ മാരു ടെയും നിര ന്തര മായ അഭ്യർത്ഥന മാനി ച്ചാണ് വൂണ്ട് കെയർ ക്ലിനിക്ക് ആരംഭിച്ചത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന വാർത്താ സമ്മേള നത്തിലും ഡോക്ടർ ഷബീർ നെല്ലിക്കോട്, യൂണി വേഴ്‌സൽ ഗ്രൂപ്പ് ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസർ ഹമദ് അൽ ഹൊസാനി, ചീഫ് മെഡി ക്കൽ ഓഫീസർ ഡോക്ടർ ജോർജി കോശി തുട ങ്ങിയ വർ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെഡ് ക്രെസന്റിന് വി. പി. എസ്. ഗ്രൂപ്പിന്റെ ദശ ലക്ഷം ഡോളർ സഹായം

December 30th, 2016

dr-shamsheer-vayalil-vps-health-care-donate-emirates-red-crescent-ePathram
അബുദാബി : എമിരേറ്റ്സ് റെഡ് ക്രസന്റി ന്റെ ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങൾ ക്കും ജീവ കാരുണ്യ പദ്ധതി കളി ലേക്കു മായി വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഒരു മില്യണ്‍ ഡോളർ ധന സഹായം നൽകി.

അബുദാബി റെഡ് ക്രെസന്റ് ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിക്ക് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എം. ഡി. ഡോ. ഷംസീര്‍ വയ ലില്‍ ചെക്ക് കൈ മാറി.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ‘2017 ഇയർ ഓഫ് ഗിവിംഗ്’ വർഷമായി പ്രഖ്യാപിച്ച തിന്റെ അടിസ്ഥാന ത്തിലാണ് ഇത്.

യെമനില്‍ റെഡ് ക്രെസന്റ് സംഘടി പ്പിക്കുന്ന ദുരിതാ ശ്വാസ പ്രവര്‍ത്തന ങ്ങള്‍ ക്കായി ഈ തുക വിനി യോഗി ക്കും എന്നും റെഡ് ക്രെസന്റി ന്റെ നിരവധി പദ്ധതി കളില്‍ വി. പി. എസ്. ഗ്രൂപ്പി ന്റെ സഹായം ലഭിച്ച തായും അല്‍ ഫലാഹി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ.യിലെ ഇന്ധന വിലയില്‍ വര്‍ദ്ധന

December 29th, 2016

petrol-deisel-fuel-prices-in-uae-ePathram
അബുദാബി : 2017 ജനുവരി മാസത്തിൽ യു. എ. ഇ. യില്‍ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും എന്ന് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിനു 11 ഫിൽസും ഡീസൽ ലിറ്ററിന് 13 ഫിൽസു മാണ് വർദ്ധി ക്കുക.

ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന പെട്രോള്‍, ഡീസല്‍ എന്നിവ യുടെ പുതുക്കിയ നിരക്കു കള്‍ : സൂപ്പർ 98 – പെട്രോളിന് 1 ദിര്‍ഹം 91 ഫില്‍സ്, സ്‌പെഷൽ 95 – പെട്രോളിന് 1 ദിര്‍ഹം 80 ഫില്‍സ്, ഇ പ്ലസ് 91 – പെട്രോളിന് 1 ദിര്‍ഹം 73 ഫില്‍സ്. ഡീസൽ വില ലിറ്ററിന് 1 ദിര്‍ഹം 94 ഫില്‍സ്.

2016 തുടക്കത്തില്‍ സ്‌പെഷ്യല്‍ പെട്രോളിന് 1. 58 ദിര്‍ഹ വും ഡീസലിന് 1.61 ദിര്‍ഹ വും ആയിരുന്നു വില. എന്നാല്‍ മാര്‍ച്ചില്‍ ഇത് യഥാ ക്രമം 1. 36 ദിര്‍ഹ മായും 1. 40 ദിര്‍ഹ മായും താഴ്ന്നു. കഴിഞ്ഞ ഏതാനും മാസ ങ്ങളായി രാജ്യത്ത് ഇന്ധന വില യില്‍ വര്‍ദ്ധന യാണ് കണ്ടു വരുന്നത്.

യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി 2015 ആഗസ്റ്റ്‌ മാസം മുതൽ നീക്കിയിരുന്നു. രാജ്യാന്തര തലത്തിലെ എണ്ണ വില പ്രതി ദിനം വിശ കലനം ചെയ്‌ത ശേഷം ഓരോ മാസ വും 28ന് ഇന്ധന സമിതി യോഗം ചേർന്നാണ് അടുത്ത മാസത്തെ വില തീരു മാനിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി

December 16th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തിറ ക്കിയതില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ഇടം പിടിച്ചു. യു. എ. ഇ. യിലെ പ്രമുഖ പത്ര മായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

അറബ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളില്‍ രണ്ടാം സ്ഥാനവും ശൈഖ് ഖലീഫ ക്കു തന്നെ. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ബുധനാഴ്ച പ്രസിദ്ധീ കരിച്ച 2016 ലെ പട്ടികയില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് 16 ആം സ്ഥാനത്തും ശൈഖ് ഖലീഫ ബിന്‍ സായിദ് 39 ആം സ്ഥാന ത്തു മാണ്.

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram

യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധി കാരി യുമായ ശൈഖ് ഖലീഫ, ലോക ത്തെ ധനി കരാ യ ഭരണ കര്‍ത്താ ക്കളില്‍ ഒരാള്‍ ആണ് എന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റില്‍ പല പ്രദേശ ങ്ങളി ലായി കണ്ടെത്തിയ 97.8 ബില്ല്യന്‍ ബാരല്‍ എണ്ണ സമ്പ ത്തിന്റെ ഉടമ സ്ഥാവ കാശിയും ശൈഖ് ഖലീഫ യാണ്. ലോക ത്തിലെ ഏറ്റവും വലിയ കരുതല്‍ ധന നിക്ഷേപ ത്തിന്റെ ചുമതലയും ശൈഖ് ഖലീഫ ക്കു തന്നെ യാണ് എന്നും ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുടിന്‍ ലോക ത്തിലെ ഏറ്റവും സ്വാധീന മുള്ള വ്യക്തിത്വ മായി തുടര്‍ച്ച യായ നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാമത്. 2015 ലെ പട്ടിക യില്‍ ട്രംപ് 72 ആം സ്ഥാനത്ത് ആയിരുന്നു. മൂന്നാമ തായിരുന്ന ബറാക് ഒബാമ ഇത്തവണ 48 ആം സ്ഥാന ത്തേക്ക് പിന്തള്ള പ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു

December 11th, 2016

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വഖഫ് ഡെവലപ്‌മെന്റ് കോര്‍പ്പ റേഷന്‍ ലിമിറ്റഡിന്റെ അഡീഷണല്‍ ഡയറ ക്ട റായി പ്രമുഖ പ്രവാസി വ്യവ സായിയും ലുലു ഇന്റർനാഷണൽ എക്സ് ചേഞ്ച് മേധാവി യുമായ അദീബ് അഹ്മദ് തെര ഞ്ഞെടു ക്കപ്പെട്ടു.

ഇന്ത്യയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപന ങ്ങള്‍ പരി പാലി ക്കുകയും ഇവയില്‍ നിന്നുള്ള വരു മാനം മുസ്ലിം സമൂഹ ത്തിന്റെ വിവിധ ക്ഷേമ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോഗി ക്കുക യു മാണ് ബോര്‍ഡിന്റെ പ്രധാന ചുമതല.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍, ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് എം. ഡി., ടേബിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമത ല കളാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാ രങ്ങള്‍ ഉമ്മന്‍ചാണ്ടി സമ്മാനിച്ചു
Next »Next Page » പ്രവാചകന്‍ മുഹമ്മദ് നബി വിശുദ്ധരില്‍ വിശുദ്ധന്‍ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine