ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി

December 4th, 2024

uae-eid-al-etihad-abudhabi-kmcc-walkathone-ePathram
അബുദാബി : അൻപത്തിമൂന്നാം യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ദിനത്തിൽ സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി അബുദാബി കോര്‍ണീഷില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികൾ അടക്കം വിവിധ പ്രായക്കാരായ നൂറുകണക്കിനാളുകൾ അണി നിരന്നു.

കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ അൽ ഷെഹി, സംസ്ഥാന കെ. എം. സി. സി. നേതാക്കളായ അഷറഫ് പൊന്നാനി, സി. എച്ച്. യൂസുഫ് എന്നിവര്‍ക്ക് യു. എ. ഇ. ദേശീയ പതാക കൈ മാറി വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

abudhabi-kmcc-walkathone-53-rd-uae-national-day-eid-al-etihad-ePathram

പോറ്റമ്മ നാടിനോടും ഭരണാധികാരികളോടും നന്ദിയും ഈദ് അല്‍ ഇത്തിഹാദിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ഈരടികളുമായും ചതുര്‍ വർണ്ണ ദേശീയ പതാകയേന്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കെ. എം. സി. സി. നേതാക്കളും പ്രവര്‍ത്തകരും വാക്കത്തോണിൽ അണി നിരന്നു. സംസ്ഥാന കമ്മിറ്റി, വിവിധ ജില്ലാ ക്കമ്മിറ്റികളും പങ്കാളികളായി.

കെ. എം. സി. സി. നേതാക്കളും ഭാരവാഹികളുമായ യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, അഷ്‌റഫ് പൊന്നാനി, സി. എച്ച്. യൂസുഫ്, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, അബ്ദുല്‍ ബാസിത് കായക്കണ്ടി, അനീസ് മങ്ങാട്, കോയ തിരുവത്ര, ഷറഫുദ്ദീന്‍ കുപ്പം, ഇ. ടി. മുഹമ്മദ് സുനീര്‍, ഷാനവാസ് പുളിക്കല്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വെളേറി, സാബിര്‍ മാട്ടൂല്‍, നിസാമുദ്ദീന്‍ പനവൂര്‍, ഹനീഫ പടിഞ്ഞാറമൂല തുടങ്ങിയവർ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു

November 24th, 2024

malayalee-samajam-ladies-wing-committee-2024-25-ePathram
അബുദാബി : മലയാളി സമാജത്തിൻ്റെ 2024-2025 പ്രവൃത്തി വർഷത്തെ വനിതാ വിഭാഗം കമ്മിറ്റിയിൽ ലാലി സാംസൺ (കൺവീനർ), ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു (ജോയിൻ്റ് കൺവീനർമാർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, ഷാജി കുമാർ, ജാസിർ, സാജൻ ശ്രീനിവാസൻ, നടേശൻ ശശി, സമാജം കോഡിനേഷൻ ഭാരവാഹികളായ എ. എം. അൻസാർ, രെഖിൻ സോമൻ, സമാജം മുൻ ഭാര വാഹികൾ സാബു അഗസ്റ്റിൻ, ബിജു വാര്യർ, പുന്നൂസ് ചാക്കോ, മനു കൈനക്കരി, സിന്ധു ലാലി, അനുപ ബാനർജി എന്നിവർ ആശംസകൾ നേർന്നു.

നിലവിലുള്ള കമ്മിറ്റിയിലെ ജോയിൻ്റ് കൺവീനർ സൂര്യ അഷർ ലാൽ, രാജ ലക്ഷ്മി, അമൃത അജിത് എന്നിവർ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് സമാജം അംഗങ്ങളും മാനേജിംഗ് കമ്മിറ്റിയും നൽകിയ പിന്തുണകൾക്ക് നന്ദി പറഞ്ഞു.

സമാജം പ്രസിഡണ്ട് സലീം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദരലി നന്ദിയും പറഞ്ഞു. Instagram

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്

November 12th, 2024

writer-farsana-ali-get-sanskriti-qatar-c-v-sreeraman-award-ePathram
ദോഹ : സംസ്കൃതി ഖത്തർ പതിനൊന്നാമത് സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം-2024, എഴുത്തുകാരി ഫർസാനക്ക് സമ്മാനിക്കും.

ഫർസാനയുടെ ‘ഇസ്തിഗ്ഫാർ’ എന്ന ചെറു കഥയാണ് പുരസ്കാരത്തിന്ന് അർഹയാക്കിയത്. 50,000 രൂപയും സി. വി. ശ്രീരാമൻ സ്മാരക പ്രശസ്തി ഫലകവും അടങ്ങുന്ന താണ് പുരസ്കാരം. 2024 നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ദോഹയിൽ വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

2009 മുതൽ ചൈനയിൽ സ്ഥിര താമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന ‘എൽമ’ എന്ന നോവലും ‘വേട്ടാള’ എന്ന കഥാ സമാഹാരവും ‘ഖയാൽ’ എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാ വർമ്മ ചെയർമാനും പ്രമുഖ ചെറു കഥാ കൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

വിവിധ ഗൾഫു നാടുകൾ, യൂറോപ്പ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, കാനഡ, അമേരിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. Image Credit : FB  Instagram

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും

November 9th, 2024

Pathram-she-fusion-fiesta-brochure-

അബുദാബി : കുടുംബിനിയുടെ സൗഹൃദ കൂട്ടായ്മ ഷീ ഗ്രൂപ്പ്‌ (SHE – See HER Empowered) ഒരുക്കുന്ന ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ നവംബർ 10 ഞായറാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും ഫാഷൻ ഷോയും അരങ്ങേറും. പ്രോഗ്രാമിൽ മുഖ്യ അതിഥികളായി സിനിമാ താരം ഷംന കാസിം, മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അജ്മൽ ഖാൻ എന്നിവർ സംബന്ധിക്കും.

press-meet-she-fusion-fiesta-season-2-ePathram

ഷീ ഫ്യൂഷൻ ഫീയസ്റ്റ ആകർഷകമാക്കുവാൻ പ്രമുഖ ഗായകരായ അമൃത സുരേഷ്, ശ്രീനാഥ് ശിവരാമൻ, റോക്‌സ്റ്റാർ കൗഷിക്, കൃതിക എന്നിവർ നയിക്കുന്ന ‘ലൈവ് മ്യൂസിക്കൽ നൈറ്റ്’, മിസ്സി മാത്യൂസ് നയിക്കുന്ന ‘ഫാഷൻ ഷോ’ യും അരങ്ങേറും എന്നും ഷീ ഭാരവാഹികൾ അറിയിച്ചു.

brochure-releae-she-see-her-empowered-ePathram

ചടങ്ങിൽ ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2 ബ്രോഷർ റിലീസ് ചെയ്തു. ബി. ബി. സി. റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രൂപ്പ് അഡ്മിന്മാരായ സുറുമി ശിഹാബ്, ഉദായത്ത് ഷാൻ, Dr ഷമീമ ശരീഫ്, സജ്‌ന റിയാസ്, തനൂജ ഫാരിസ്, ജസ്‌ന അൻവർ, ഹുസ്ന അനീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷ മുൻ നിറുത്തിയുള്ള പ്രവർത്തനങ്ങളോ ടൊപ്പം അവരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹി പ്പിക്കുവാനും കൂട്ടായ്മ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി വിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.  SHE in FB  & Instagram

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം

September 11th, 2024

husna-raffi-winner-mehfil-short-story-competition-2024-ePathram

ദുബായ് : മെഹ്ഫിൽ ഇന്‍റർനാഷണൽ നടത്തിയ ചെറുകഥാ മത്സരത്തിൽ ഹുസ്‌ന റാഫിയുടെ ‘ചുഴലി കൂവ’ ഒന്നാം സ്ഥാനം നേടി.

റസീന ഹൈദറിന്‍റെ ‘ഇസഡ്’, മനോജ്‌ കോടിയത്തിന്‍റെ ‘പതക്കറ്റ’ എന്നീ കഥ കൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അഞ്ചു കഥകൾ പ്രത്യേക ജൂറി പരാമർശം നേടി. പഗ്മാർക്ക് (അനൂപ് കുമ്പനാട്), പാറ്റ (റസീന കെ. പി.), കഥാതന്തു (ജാസ്മിൻ അമ്പലത്തിലകത്ത്), ചുവന്ന ലോകം (ആരതി നായർ), ദേശാടന പക്ഷികൾ ഉറങ്ങാറില്ല (വൈ. എ. സാജിദ).

രമേഷ് പെരുമ്പിലാവ്, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ തെരഞ്ഞെടുത്ത പത്തു കഥകളിൽ നിന്ന് തിരക്കഥാ കൃത്തും സംവിധായകനുമായ പി. ജി. ജോൺസണാണ് സമ്മാനാർഹമായ മികച്ച കഥകൾ കണ്ടെത്തിയത്.

മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. FaceBook Instagram

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
Next »Next Page » യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ് »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine