ഭരത് മുരളി നാടകോത്സവം ‘ജീവലത’ അരങ്ങിലെത്തി

December 31st, 2023

al-quoz-theater-drama-jeevalatha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം രണ്ടാം ദിവസം അൽ ഖൂസ് തിയേറ്റർ അവതരിപ്പിച്ച ജീവലത എന്ന നാടകം അരങ്ങിലെത്തി. എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാ മേനോൻ്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിയിലെ ‘മീൻ പാടും തേൻ രാജ്യം’ എന്ന അദ്ധ്യായത്തിലെ തമിഴ് – സിംഹള വംശീയ ലഹള യുടെ ഇരയായ ‘ജീവലത’ എന്ന സ്ത്രീ യുടെ അനുഭവ സാക്ഷ്യത്തിനാണ് രംഗ ഭാഷ ഒരുക്കിയത്.

തമിഴ് ഈഴത്തിൻ്റെ മനുഷ്യത്വ വിരുദ്ധ നിലപാടു കളുടെയും അതോടൊപ്പം ഭരണകൂട ക്രൂരത കളുടെയും പ്രതീകമാണ് കൊക്കടിച്ചോല യിലെ ജീവലത എന്ന സ്ത്രീ. വംശീയ കലാപത്തിന്ന് എതിരെയും യുദ്ധത്തിന്ന് എതിരെയും നാടകം ശബ്ദം ഉയർത്തുന്നുണ്ട്. യു. എ. ഇ. യിലെ നാടക പ്രവർത്തകൻ അജയ് അന്നൂർ സംവിധാനം നിർവ്വഹിച്ച ജീവലത യുടെ രചന കെ. യു. മണി.

ദിവ്യ ബാബുരാജ്, വിനയൻ, ഏലിയാസ് പി. ജോയ്, ജിനേഷ്, വൈഷ്ണവി വിനയൻ, അദ്വയ് ദിലീപ്, അവ്യയ് ദിലീപ്, അഞ്ജന രാജേഷ്, അരുൺ പാർത്ഥൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. FB 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതൽ

November 24th, 2023

islamic-center-literature-festival-2023-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’  2023 നവംബര്‍ 24, 25, 26 വെള്ളി, ശനി, ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ സെൻറർ അങ്കണത്തിൽ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തുടക്കമാവുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഗത്ഭരായ എഴുത്തു കാരുടെ പുസ്തകങ്ങളുമായി പന്ത്രണ്ടോളം പ്രമുഖ പ്രസാധകരുടെ പുസ്തക സ്റ്റാളുകൾ, പുസ്തക പ്രകാശനം, പ്രമുഖര്‍ പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ചകള്‍, എഴുത്തു കാരെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും.

കൂടാതെ സാഹിത്യ രംഗത്ത് കൂടുതല്‍ വനിതകൾക്ക് അവസരം ഒരുക്കി ഷീ ടോക്ക്, മാധ്യമ പ്രവർത്തകർ  പങ്കെടുക്കുന്ന മീഡിയാ ടോക്ക്, ഇന്തോ – അറബ് സാംസ്‌കാരിക സദസ്സ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഗസല്‍ നൈറ്റ്, ഖവാലി, ദഫ്, കോൽ ക്കളി തുടങ്ങിയ വിവിധ പരിപാടികള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റി വലിന്റെ ഭാഗമായി നടക്കും. FB PAGE

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു

November 21st, 2023

sheikh-diyab-bin-mohammed-bin-zayed-visits-burjeel-for-palestinian-children-and-families-ePathram

അബുദാബി : ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി യു. എ. ഇ. യില്‍ എത്തിച്ച് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളേയും അവരുടെ കുടുംബാംഗങ്ങളേയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.

ആയിരം ഫലസ്തീൻ കുട്ടികളെ ചികിത്സിക്കുവാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദ്ദേശ പ്രകാരം എത്തിച്ചവരെയാണ് അദ്ദേഹം സന്ദർശിച്ചത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചെയർമാൻ ഡോ. ഷംഷീർ വയലിലും ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് ഉന്നത ഉദ്യോഗസ്ഥരും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

പരിക്കേറ്റ കുട്ടികളുടെ ആരോഗ്യ നില ചോദിച്ചറിഞ്ഞ അദ്ദേഹം മെഡിക്കൽ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകൾ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗാസയിൽ പരിക്കേറ്റവർക്ക് ചികിത്സ : മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും

November 20th, 2023

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram

അബുദാബി : കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്‍കാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധ നേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളികളുടെ നേതൃത്വത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മുൻ നിര പങ്കാളിത്തം.

ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സ്, റെസ്പോൺസ് പ്ലസ് ഹോൾഡിംഗും (ആർ. പി. എം.) സർക്കാര്‍ ഏജന്‍സികള്‍ക്ക് കൂടെ ചേര്‍ന്ന് ദൗത്യത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടർ സൈനുൽ ആബിദീൻ നേതൃത്വം നല്‍കിയ ബുര്‍ജീല്‍ സംഘ ത്തില്‍ ഇരുപതോളം ആരോഗ്യ പ്രവർത്തകര്‍ ഗാസ അതിർത്തിയിലെ അൽ അരിഷിലേക്ക് പോയി. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, എൻ. എം. സി. റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും സംഘത്തിൽ ഉണ്ടായി രുന്നു.

പരിക്കേറ്റരുടെ ആരോഗ്യ നില പരിശോധിച്ച് പ്രാഥമിക പരിചരണം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് ഈജിപ്ത് അതിർത്തിയിലെ അൽ അരിഷ് എയര്‍ പോര്‍ട്ടില്‍ മെഡിക്കൽ സംഘത്തിന്‍റെ ശ്രമം.

ഇത് പൂർത്തിയാക്കിയ ശേഷം പരിക്കേറ്റവരെ പ്രത്യേക വിമാനത്തിൽ അബുദാബിയില്‍ എത്തിച്ചു. ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള ആശുപത്രികളിൽ ഇവർക്ക് അടിയന്തര പരിചരണവും തുടർ ചികിത്സയും ആരംഭിച്ചു.

നിർണ്ണായക മാനുഷിക ദൗത്യത്തിലൂടെ ചികിത്സയും പിന്തുണയും നൽകിയ യു. എ. ഇ. നേതൃത്വത്തിന് ഗാസയിൽ നിന്നും എത്തിയവര്‍ നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ചികിത്സക്കു വേണ്ടി അബുദാബിയിൽ എത്തും എന്നും പ്രതീക്ഷിക്കുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ

November 17th, 2023

world-of-happiness-onam-ponnonam-2023-ePathram

അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേൾഡ് ഓഫ് ഹാപ്പിനെസ്സ് എന്ന കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷ പരിപാടി ‘ഓണം പൊന്നോണം’ എന്ന പേരില്‍ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

2023 നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ അരങ്ങേറുന്ന പ്രോഗ്രാമില്‍ കലാഭവൻ മണിയുടെ അപരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ പാട്ടു ഗായകന്‍ രഞ്ജു ചാലക്കുടി യുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീത നിശ യില്‍ പ്രവാസ ലോകത്തെ ഗായകരും അണി നിരക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

abudhabi-world-of-happiness-onam-ponnonam-2023-ePathram

ജീവ കാരുണ്യ മേഖലയിൽ നാട്ടിലും യു. എ. ഇ. യിലും നിരവധി പ്രവർത്തനങ്ങൾ വേൾഡ് ഓഫ് ഹാപ്പിനെസ്സ് കൂട്ടായ്മ നടപ്പിലാക്കുന്നു. കേരളത്തിലെ നാല് മേഖല കളിൽ നിന്നും പാവപ്പെട്ടവരെ കണ്ടെത്തി നാല് വീട് പണിത് നൽകുക എന്നതാണ് ഈ സ്റ്റേജ് പ്രോഗ്രാമി ലൂടെ ലക്ഷ്യമിടുന്നത് എന്നും സംഘാടകർ അറിയിച്ചു.

നയീമ അഹമ്മദ്, നജ്‌മ ഷറഫ്, അനസ് കൊടുങ്ങല്ലൂർ, ഫിറോസ് മണ്ണാർക്കാട്, അഷ്‌റഫ്, സെബീന കരീം, സുഫൈറ നൗഷാദ്, ഷംല മൻസൂർ, ഷറഫ് മുഹമ്മദ്, ഷഫീഖ് നിലമ്പൂർ, വാഹിബ്, റുബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെരുമ – ടി. എം. ജി. കപ്പ് : ഓർമ്മ ദുബായ് ജേതാക്കള്‍
Next »Next Page » എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍ »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine