അബുദാബി : റസിഡന്‍സ് വിസയിലും വിസിറ്റ് വിസ യിലും അബുദാബി യില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍ വേണം എന്ന് അധികൃതര്‍. വൈറസ് വ്യാപനം അധികരിച്ച സാഹ ചര്യ ത്തിലാണ് ഈ തീരുമാനം.
നാട്ടിൽ നിന്നും അബുദാബി യിലേക്ക് വരുന്നവർക്ക് വിമാനത്താവള ത്തിൽ പി. സി. ആർ. പരിശോധന നിർബ്ബന്ധമാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ യാണ് റിസള്‍ട്ട് ലഭിക്കുന്ന തിന്ന് ആവശ്യമായ സമയം. പരിശോധനാ ഫലം കിട്ടിയതിനു ശേഷം മാത്രമേ വിമാന ത്താവള ത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയുക യുള്ളൂ.
അബുദാബി വിസയിൽ മറ്റ് ഏതെങ്കിലും എമിറേറ്റു കളിൽ വിമാനം ഇറങ്ങി യാലും അബു ദാബി യിലെ കേന്ദ്ര ങ്ങളിൽ 14 ദിവസം ക്വാറന്റൈന്‍ പൂർത്തി യാക്കണം.
ദുബായ് – അബുദാബി റോഡിലെ ഗന്ഥൂത്ത് അതിർത്തി യിലെ കൊവിഡ് പരി ശോധന കൾക്കു ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്ര ത്തിലേക്ക് മാറ്റുക. കുടുംബ വുമായി വരുന്ന വര്‍ക്ക് നാലു ദിവസം കഴിഞ്ഞ് വീടു കളിലേക്ക് പോകുവാന്‍ കഴിയും.
എന്നാൽ, കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടും ക്വാറ ന്റൈന്‍ വ്യവസ്ഥകൾ പാലിച്ചു 14 ദിവസം വീടു കളിൽ കഴിയും എന്നുമുള്ള സത്യവാങ്മൂലം സമർപ്പിക്കണം.