എല്ലാ വർഷവും കൊവിഡ് വാക്സിന്‍ എടുക്കേണ്ടി വന്നേക്കും : ആരോഗ്യ വകുപ്പ്

February 2nd, 2021

logo-abudhabi-health-department-ePathram അബുദാബി: കൊവിഡ് പ്രതിരോധം ശക്തമാക്കു വാന്‍ വരും കാലങ്ങളില്‍ വർഷം തോറും കുത്തി വെപ്പ് വേണ്ടി വന്നേക്കും എന്ന് യു. എ. ഇ. ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടര്‍ ഫരീദ അൽ ഹൊസാനി.

ഈയിടെ കൊവിഡി ന്റെ വക ഭേദം ഉണ്ടായി. ജനിതക വ്യത്യാസം സംഭവിച്ച വൈറസ് പെട്ടെന്നു വ്യാപിക്കും എന്നതിനാല്‍ ഇതിന് എതിരെ ശക്ത മായ പ്രതിരോധം തീര്‍ക്കുന്ന തിനായി എല്ലാ വർഷവും കൊവിഡ് വാക്സിന്‍ നിര്‍ബ്ബന്ധം ആയേക്കും എന്നും ഡോ. ഫരീദ  അൽ ഹൊസാനി  സൂചിപ്പിച്ചു.

16 വയസ്സുകാര്‍ക്ക് നൽകുന്ന ചില കുത്തി വെപ്പുകള്‍ ഭാവിയിൽ കുട്ടികൾക്ക് നൽകാന്‍ കഴിയുമോ എന്നുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കൊവി‍ഡ് ബാധി തരായ 40 % മുതൽ 50 % വരെ ആളുകൾക്ക് പ്രത്യക്ഷ ത്തിൽ യാതൊരു അസുഖ വും ഇല്ലായിരുന്നു. പ്രായം കൂടിയ വരിൽ വൈറസ് ബാധ കൂടുതല്‍ എന്നും കണ്ടെത്തി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ മുതിര്‍ന്നവരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

മെയ്ഥാ ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾച്ചറൽ ഇനീഷ്യേറ്റീവ്സ് ഒരുക്കിയ വെർച്വൽ പരിപാടി യിലാണ് ഡോക്ടര്‍ ഫരീദ അൽ ഹൊസാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

January 17th, 2021

ksc-logo-epathram
അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത്‌ കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.

2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കുക.

സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.

യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 

January 14th, 2021

kerala-students-epathram
അബുദാബി : ജനുവരി മൂന്നിനു ശേഷം യു. എ. ഇ.ക്കു പുറത്തു നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം എന്ന് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) അറിയിച്ചു.

ക്ലാസ്സില്‍ എത്തുന്നതിനു 96 മണിക്കൂർ മുമ്പ്‌ ലഭിച്ച പി. സി. ആർ. ഫലമാണ് അഡെക് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി കൾക്കുള്ള കൊവിഡ് പരിശോധനാ കേന്ദ്ര ങ്ങളുടെ പട്ടികയും അഡെക് പുറത്തിറക്കിയിട്ടുണ്ട്.

മൂന്ന് ആഴ്ച ശൈത്യകാല ഇടവേള കഴിഞ്ഞു അബു ദാബി യിലെ സ്കൂളു കളിൽ ക്ലാസ്സുകൾ ആരംഭി ക്കുന്നതിന് മുമ്പാണ് ഈ നിബന്ധന പ്രഖ്യാ പിച്ചത്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ആദ്യ രണ്ടാഴ്ച ഓണ്‍ ലൈന്‍ പഠന സൗകര്യം അഡെക് നല്‍കിയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സർക്കാർ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തണം

January 6th, 2021

covid-19-test-result-for-uae-entry-ePathram
ദുബായ് : പൊതു മേഖലയിലെ ജീവനക്കാര്‍ 14 ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധന നടത്തണം എന്നു ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചു. 2021 ജനുവരി 17 മുതൽ ഇതു നിലവിൽ വരും. കൊവിഡ് വാക്സിൻ എടുത്ത ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.

വകുപ്പുകളിലെ ജീവനക്കാർ, ഔട്ട്‌സോഴ്‌സ് വിഭാഗം – പബ്ലിക് സർവ്വീസ് കമ്പനി കളിലെയും കൺ സള്‍ട്ടിംഗ് സേവന ങ്ങളിലെയും ജീവക്കാർ തുടങ്ങിയ വരും ഓരോ രണ്ടാഴ്ച കളിലും കൊവിഡ് പി. സി. ആർ. പരിശോധന നടത്തണം.

പി. സി. ആർ. പരിശോധനക്കുള്ള ചെലവുകൾ ജീവന ക്കാരു തന്നെ വഹിക്കണം. എന്നാല്‍ ഗവൺ മെൻറ് സംവിധാന ങ്ങളുമായി കരാര്‍ ഉള്ള സ്ഥാപനങ്ങളിലെ ജീവന ക്കാർക്ക് കൊവിഡ് പരിശോധന ക്കുള്ള ചെലവ് അവരുടെ കമ്പനികള്‍ വഹിക്കണം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

December 7th, 2020

covid-pcr-test-fee-seha-reduced-to-85-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHA Health) യുടെ കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കും. മൂക്കിൽ നിന്ന് സ്വാബ് ശേഖ രിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.

തുടക്കത്തില്‍ ഇതിന്ന് 370 ദിർഹം ഈടാക്കി യിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറക്കുകയും ചെയ്തു.

മറ്റു എമിറേറ്റുകളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന വര്‍ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് കാണിക്കണം എന്നുള്ള നിയമം കര്‍ശ്ശനമായി തുടരുന്ന ഈ സാഹചര്യ ത്തില്‍ അബുദാബി യിലെ പുതുക്കിയ നിരക്ക് സാധാ രണ ക്കാരായ പ്രവാസി കള്‍ക്ക് ഏറെ ആശ്വാസ കരമാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെള്ളിയാഴ്ച ഖുത്തുബ വീണ്ടും
Next »Next Page » ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയും കണ്ടെത്തുവാന്‍ റഡാര്‍ »



  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine