പുകവലിക്ക് യു. എ. ഇ. യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

August 21st, 2013

uae-no-smoking-zone-ePathram
ദുബായ് : യു. എ. ഇ. യില്‍ പുകവലിക്ക് എതിരെ യുള്ള നിയമം കര്‍ശന മാക്കുന്നു. പുകയില പരസ്യങ്ങളും വാഹന ങ്ങളില്‍ അടക്കം പുകവലി നിരോധിക്കുകയും ചെയ്യും. നിയമം ആറു മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാര മാണു രാജ്യത്തു പുകയില വിരുദ്ധ നിയമം നടപ്പാക്കുന്നത്.

വാഹന ങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുകവലി നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചി ക്കുന്നത്. കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കാനും ഇതു സഹായിക്കും. പുകയില ഉല്‍പന്ന ങ്ങളുടെ എല്ലാ പരസ്യങ്ങളും നിരോധിക്കും.

ആരാധനാലയ ങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിട ങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍ക്കാന്‍ അനുവദിക്കൂ. നിയമ ലംഘകര്‍ക്ക് ഒരുലക്ഷം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി

July 22nd, 2013

hospital-icu-epathram

അബുദാബി : രണ്ടു വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ച് മക്കളുടെ ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കരുടെ സഹായം തേടുകയാണ് 24 വര്‍ഷ മായി അബുദാബി യിലെ ബനിയാസില്‍ അറബി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന നൗഷാദ് എന്ന മലയാളി യുവാവ് .

ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി നൗഷാദ്. രണ്ടു വൃക്കകളും തകരാറി ലായതിനാൽ ജീവന്‍ നില നിര്‍ത്താനുള്ള പോരാട്ട ത്തിലാണ് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തി യത്. ജോലി ചെയ്ത് സമ്പാദിച്ച പൈസ യെല്ലാം ചികില്‍സക്ക് ചെലവായി. സാമ്പത്തികമായി തർന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്.

ജീവന്‍ നിലനിർത്താൻ ഇനി ഇദ്ദേഹ ത്തിന് ഒരു വഴിയേ ഉള്ളു. വൃക്ക മാറ്റി വെയ്ക്കുക. നൗഷാദിന്റെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ബ്ലഡ്‌ ഗ്രൂപ്പ്‌ വേറെ ആയതിനാല്‍ അതിനും സാധ്യമല്ല. വൃക്ക മാറ്റി വെയ്ക്കുന്നതിന് ശസ്ത്ര ക്രിയക്ക് മാത്രം ആറര ലക്ഷത്തിലധികം രൂപ വേണമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചികില്‍സാ ചിലവിന് ഏതങ്കിലും മാർഗ്ഗമുണ്ടായാൽ അടുത്ത മാസത്തോടെ ശസ്ത്രക്രിയക്ക് വിധേയനാകാമെന്ന പ്രതീക്ഷ യിലാണ് ഈ കുടുംബം.

ഇതിനായി ജൂലായ്‌ 28ന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞു ങ്ങളുടെയും കുടുംബ ത്തിന്റെയും ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കർ സഹായിക്കുമെന്ന പ്രതീക്ഷ യിലാണ് നൗഷാദും കുടുംബവും.

നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 056 321 02 51

M S NOWSHAD,
A/C NO: 107 221 000 22 596,
FEDERAL BANK,
NEDUMANGAD BRANCH,
THIRUVANANTHAPURAM.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വന്തം ശുചിത്വ ത്തിൽ മുന്നിലും പരിസര ശുചിത്വ ത്തിൽ പിന്നിലും : ഡോ. എ. പി. അഹമ്മദ്

June 27th, 2013

അബുദാബി : മലയാളികൾ സ്വന്തം ശുചിത്വ ത്തിൽ മുന്നിലാണെങ്കിലും പരിസര ശുചിത്വ ത്തിന്റെ കാര്യ ത്തിൽ പിന്നോട്ടാണെന്നും മാലിന്യ സംസ്കരണ ത്തിൽ കൃത്യമായ ആസൂത്രണം സർക്കാരിനോ ഉദ്യോഗസ്ഥ ർക്കോ ജന ങ്ങൾക്കോ ഇല്ലെന്നും ഇക്കാര്യ ത്തിൽ പരിഹാരം കണ്ടെത്തുകയും ബോധ വൽക്കരണം നടത്തി പകർച്ച വ്യാധി കളിൽ നിന്ന് കേരളത്തെ എങ്ങനെ മോചിപ്പിക്കാം എന്നതിന് സർക്കാരും ജനങ്ങളും ജാഗരൂകരായി പ്രവർത്തി ക്കേണ്ടിയിരിക്കുന്നു എന്ന് ഡോക്ടറും എഴുത്തു കാരനുമായ ഡോ. എ. പി. അഹമ്മദ്‌ പറഞ്ഞു.

“പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും” എന്ന വിഷയ ത്തെ അധികരിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിയ ആരോഗ്യ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ഡോക്ടർ അവതരിപ്പിച്ച പകർച്ച പ്പനി കാരണങ്ങൾ വിവരിക്കുന്ന സ്ലൈഡ് ഷോയും ശ്രദ്ധേയ മായി. അവധിക്കാലം ചെലവിടാൻ പോകുന്ന മലയാളി കൾ പകർച്ച പനി മൂലം കൂടുതൽ ആശങ്ക യിലാണെന്നും ശുചിത്വ ത്തിന്റെ കാര്യ ത്തിൽ നമുക്ക് യു. എ. ഇ. യെ മാതൃക യാക്കാമെന്നും അനുബന്ധ പ്രഭാഷണ ത്തിൽ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ്‌ ടി. എ. അബ്ദുൽ സമദ് പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ്‌ എം. യു. വാസു അധ്യക്ഷനായിരുന്നു. മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബാവ ഡോക്ടറെ പരിചയ പ്പെടുത്തി. സമകാലിക പ്രസക്തി യുള്ള ഈ ആരോഗ്യ പ്രശ്ന ത്തിനെ കുറിച്ചു ള്ള ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.

ജീവ കാരുണ്യ വിഭാഗം കണ്‍ വീനർ ടെറൻസ്‌ ഗോമസ് സ്വാഗതവും ജോയിന്റ്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ രക്തദാന ക്യാമ്പ് ജൂണ്‍ 21ന്‌

June 20th, 2013

logo-angamaly-nri-association-ePathram

അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എൻ. ആർ. ഐ. അസോസിയേഷന്‍ (ANRIA) അബുദാബി ചാപ്ടർ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അബുദാബി ബ്ലഡ് ബാങ്കു മായി സഹകരിച്ച് ജൂണ്‍ 21 വെള്ളിയാഴ്ച ഖാലിദിയ മാളിനു സമീപമുള്ള അബുദാബി ബ്ലഡ് ബാങ്കില്‍ രാവിലെ 9 മുതൽ 4 മണി വരെ രക്തദാന ക്യാമ്പ് നടക്കുന്നത്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : റിജു : 055 50 14 942, ജസ്റ്റിന്‍ : 050 29 16 865

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസികളുടെ ആശങ്കകളും’ സെമിനാര്‍
Next »Next Page » ‘തിയറ്റര്‍ ദുബായ്’ അഞ്ചാംവാര്‍ഷികം : സുവീരനെ ആദരിക്കും »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine