അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു. എ. ഇ.) എന്ന പേരിലെ ആദ്യ അക്ഷരം (യു) മാത്ര മായി തയ്യാറാക്കിയ സർക്കാർ പോർട്ടല്‍, പേരിന്റെ വൈവി ധ്യത്താല്‍ ലോക ശ്രദ്ധ നേടുകയും ഈ പോര്‍ട്ട ലിലെ വിത്യസ്ഥമായ സംവി ധാന ങ്ങളാല്‍ രാജ്യത്തെ വിദേശി കള്‍ ക്കും സ്വദേശി കള്‍ക്കും ഒരു പോലെ പ്രിയങ്കരം ആവുന്നു എന്ന് റിപ്പോർട്ടു കൾ.
മലയാളം അടക്കം നൂറ്റിപ്പത്ത് ഭാഷ കളിൽ യു. എ. ഇ. സർക്കാരിന്റെ സേവന വിവര ങ്ങൾ യു ഡോട്ട് എഇ (u.ae) എന്ന പോർട്ട ലിൽ ലഭ്യമാണ്.
മറ്റുഭാഷകൾ (other languages) എന്ന വിഭാഗ ത്തിലേക്ക് പോയാല്‍ മലയാളം തെരഞ്ഞെടു ക്കുവാന്‍ കഴിയും.
ഹിന്ദി, ഉറുദു, തമിഴ്, തെലുഗു, കന്നട, മറാത്തി, സിന്ധി, ഗുജറാത്തി, പഞ്ചാബി, ബംഗാളി തുടങ്ങിയ ഇന്ത്യന്‍ ഭാഷ കളും മലയാള ത്തോ ടൊപ്പം പോർട്ടലിൽ ഇടം നേടി യിട്ടുണ്ട്.
വിസ – എമിറേറ്റ്സ് ഐ. ഡി. സംബന്ധിച്ച കാര്യങ്ങള്‍, ജോലി വിവരങ്ങള്‍ എന്നിവ കൂടാതെ പഠനം, സുരക്ഷ, നിയമങ്ങള്‍, ആരോഗ്യം, സാമ്പത്തികം, വാണിജ്യം, അടി സ്ഥാന സൗകര്യം, ദേശീയ നയം, സർക്കാർ വാർത്തകൾ ഉള്‍പ്പടെ സുപ്രധാന മായ പല വിവര ങ്ങളും ഈ വെബ് സൈറ്റില്‍ നിന്നും നമ്മുടെ ഭാഷ യില്‍ തന്നെ ലഭ്യമാണ്.