അബുദാബി : ആരോഗ്യ പരിചരണ രംഗത്ത് ഏറ്റവും നവീന സൗകര്യങ്ങൾ ഒരുക്കി 2013 ൽ തുടക്കം കുറിച്ച സ്വകാര്യ മേഖല യിലെ ആശു പത്രി യായ യൂണി വേഴ്‌സൽ ഹോസ്പിറ്റ ലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി.
ലോകത്ത് ഓരോ വർഷവും ദശ ലക്ഷ ക്കണ ക്കിന് ആളു കൾ പ്രമേഹം, രക്ത സമ്മർദ്ദം, പ്രഷർ അൾസർ, പെരി ഫെറൽ വാസ്‌കുലർ ഡിസീസ് എന്നിവ മൂലം ദുരിതം അനു ഭവി ക്കു കയും വ്രണം രൂപപ്പെട്ട് ചികിത്സ പ്രയാസ കര മാവു കയും ചെയ്യുന്നു. പ്രമേഹ അനുബന്ധ രോഗ ങ്ങ ളാൽ കഷ്ട പ്പെടുന്ന രോഗി കൾക്ക് വിദഗ്ധ ചികിത്സ ഒരുക്കുന്ന തിനാ യിട്ടാണ് യൂണി വേഴ്‌സ ൽ ഹോസ്പി റ്റ ലിൽ ഇപ്പോൾ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്ക മിട്ടി രിക്കുന്നത്.
ദീർഘ കാലം ശയ്യാ അവ ലംബി കളായ രോഗി കൾ, ചലനം ശേഷി നഷ്ട പ്പെട്ട രോഗി കൾ എന്നിവ രിലാണ് സാധാ രണ ‘പ്രഷർ അൾസർ’ ഉണ്ടാ വുന്നത്. പ്രമേഹ രോഗി കളുടെ രക്ത ചംക്ര മണ വ്യവസ്ഥയെ ബാധി ക്കുന്ന രോഗ ങ്ങൾ മൂല മാണ് ശരീര ത്തിൽ മുറി വുകൾ ഉണ്ടാ ക്കുന്നത്. ഇതിനുള്ള മികച്ച ചികിത്സ കളാണ് ഈ ക്ലിനിക്കിൽ നൽകുക.
മികച്ച സാങ്കേതിക വിദ്യ യും വേറിട്ട ചികിത്സാ രീതി കളും ഉപയോ ഗിച്ച് പ്രത്യേക ചികിത്സ യാണ് ഇവിടെ നൽകുക എന്ന് യൂണി വേഴ് സൽ ഹോസ്പി റ്റൽ സ്ഥാപ കനും മാനേജിംഗ് ഡയ റക്‌ടറു മായ ഡോക്ടർ. ഷബീർ നെല്ലി ക്കോട് അറി യിച്ചു. രോഗി കളു ടെയും ഡോക്ടർ മാരു ടെയും നിര ന്തര മായ അഭ്യർത്ഥന മാനി ച്ചാണ് വൂണ്ട് കെയർ ക്ലിനിക്ക് ആരംഭിച്ചത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന വാർത്താ സമ്മേള നത്തിലും ഡോക്ടർ ഷബീർ നെല്ലിക്കോട്, യൂണി വേഴ്‌സൽ ഗ്രൂപ്പ് ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസർ ഹമദ് അൽ ഹൊസാനി, ചീഫ് മെഡി ക്കൽ ഓഫീസർ ഡോക്ടർ ജോർജി കോശി തുട ങ്ങിയ വർ സംബന്ധിച്ചു.