വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍

July 14th, 2019

pay-traffic-fines-at-smart-self-payment-kiosks-ePathram

അബുദാബി : ഡ്രൈവിംഗ് ലൈസൻസ് പുതുക്കു വാനും വാഹന റജിസ്ട്രേ ഷനും ഗതാഗത പിഴ അടക്കു വാനും വേണ്ടി അബുദാബി യുടെ വിവിധ ഭാഗ ങ്ങളി ലായി 5 പുതിയ സ്മാര്‍ട്ട് കിയോ സ്ക്കു കള്‍ കൂടി സ്ഥാപിച്ചു.

അഡ്നോക്ക് സര്‍വ്വീസ് സെന്ററു കളി ലും ഗതാഗത വകുപ്പ് കേന്ദ്ര ങ്ങളിലും (integrated services center – Tam) ആയി ട്ടാണ് പുതിയവ സ്ഥാപി ച്ചത്. വാഹന ഉടമ കൾ തങ്ങളുടെ തിരിച്ചറിയൽ കാർഡ് (എമി രേറ്റ്സ് ഐ. ഡി.) കിയോസ്‌ക്കു കളിൽ ഉപ യോ ഗിച്ച് വളരെ എളുപ്പ ത്തിൽ വാഹന ങ്ങളു മായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

അബുദാബി കൂടാതെ അലൈന്‍ നഗരത്തില്‍ ആറ് എണ്ണവും അല്‍ ദഫറ യില്‍ ഏഴ് എണ്ണവും അടക്കം ഇപ്പോള്‍, ഗതാഗത വകുപ്പി ന്റെ 38 സ്മാർട്ട് കിയോ സ്ക്കു കള്‍ പ്രവർ ത്തിക്കു ന്നുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മോശം ടയറുകള്‍ : 5,376 വാഹന ങ്ങൾ പിടിച്ചെടുത്തു

July 14th, 2019

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : നിലവാരം ഇല്ലാത്ത ടയറു കൾ ഉപ യോഗി ച്ചതിനാല്‍ 5,376 വാഹന ങ്ങൾ അബു ദാബി പോലീസ് പിടി ച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മാസം വരെ യുള്ള പരി ശോധന യിലാണ് നില വാരം കുറ ഞ്ഞ ടയറു കള്‍ ഉപയോഗിച്ച വാഹന ങ്ങൾ കണ്ടു കെട്ടി യത്.

മോശം ടയറു കൾ ഉപ യോഗി ച്ചാൽ 500 ദിർഹം പിഴയും വാഹനം ഒരാഴ്ച ത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

സുരക്ഷാ നില വാരം കുറഞ്ഞ ടയറു കളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് കര്‍ശന പരി ശോധന കള്‍ നടത്തി വരുന്നത്.

മോശം ടയറു കളുടെ ഉപയോഗത്തെ ത്തുടർന്ന് കഴിഞ്ഞ വർഷം 785 വാഹന അപകട ങ്ങ ളാണ് ഉണ്ടാ യത്. ഈ അപകട ങ്ങളില്‍ 1133 പേര്‍ക്ക് ഗുരുതര മായ പരിക്കു കള്‍ ഉണ്ടാവുകയും 110 പേര്‍ മരിക്കു കയും ചെയ്തു എന്നും ആഭ്യ ന്തര മന്ത്രാ ലയ ത്തിന്റെ കണക്കുകൾ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ്

July 9th, 2019

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : കാൽനട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന നല്‍കണം എന്ന് ഡ്രൈവർ മാരോട് അബുദാബി പോലീസ്. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു വാന്‍ സഹകരി ക്കണം എന്നും സാമൂഹ്യ മാധ്യമ ങ്ങളിലൂടെ അബുദാബി പോലീസ് ആവശ്യ പ്പെട്ടു. മലയാളം അടക്കം വിവിധ ഭാഷ കളി ലാണ് ഇക്കാര്യം അറിയി ച്ചിരി ക്കുന്നത്.

റോഡ് മുറിച്ചു കടക്കുവാന്‍ അനു മതി യുള്ള സ്ഥലങ്ങ ളിലും സ്കൂളു കള്‍ക്ക് സമീപവും വ്യവസായ മേഖല കള്‍, ഷോപ്പിംഗ് മാളുകള്‍ എന്നി വിട ങ്ങളിലും  വാഹന ങ്ങളുടെ വേഗത കുറക്കണം എന്നും കാൽനട യാത്ര ക്കാർ ക്കു മുൻ ഗണ നല്‍കണം എന്നും പോലീസ് ആവശ്യ പ്പെട്ടു.

റോഡ് മറി കടക്കുവാന്‍ അനുവദിച്ച സ്ഥലങ്ങ ളിൽ കാൽ നട യാത്ര ക്കാർക്ക് മുൻ ഗണന നല്‍കിയില്ല എങ്കില്‍ ഡ്രൈവർ മാർക്ക് 500 ദിർഹം പിഴ യും ആറ് ബ്ലാക്ക് പോയന്റു കളും ശിക്ഷ ലഭിക്കും.

ട്രാഫിക് സിഗ്നലുകൾ പാലിക്കാതെ അനുമതി ഇല്ലാത്ത സ്ഥല ങ്ങളി ലൂടെ റോഡ് മുറിച്ചു കടന്നാല്‍ കാൽ നട യാത്ര ക്കാർക്ക് 400 ദിർഹം പിഴ ചുമത്തുന്നുണ്ട്.

റോഡില്‍ പ്രത്യേകം വരയിട്ട് അടയാള പ്പെടുത്തിയ ഭാഗ ങ്ങള്‍ (സീബ്രാ), നട പ്പാല ങ്ങള്‍, ടണലു കള്‍ (അണ്ടർ പാസ്സു കള്‍) തുടങ്ങി കാൽ നട യാത്ര ക്കാർക്കു വേണ്ടി ക്രമീ കരി ച്ചിരി ക്കുന്ന സ്ഥല ങ്ങൾ മാത്രം നടക്കു വാന്‍ ഉപ യോഗി ക്കുക.

പ്രധാന നിരത്തു കളില്‍ ട്രാഫിക് സിഗ്നൽ പാലിച്ച് നടക്കു കയും കാൽനട യാത്രി കർക്കു വേണ്ടി യുള്ള പച്ച സിഗ്നൽ തെളി യുമ്പോള്‍ മാത്രം റോഡ് മുറിച്ചു കട ക്കുക. റോഡ് മുറിച്ചു കടക്കു മ്പോൾ മോബൈല്‍ ഫോണ്‍ ഉപ യോഗം പാടില്ല.

വാഹന ഗതാ ഗതം തടസ്സ പ്പെടാതിരിക്കാന്‍ കാൽ നട യാത്ര ക്കാർ പ്രത്യേകം ശ്രദ്ധി ക്കണം എന്നും പോലീസ് ഓര്‍മ്മ പ്പെടുത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ : നിയമം കര്‍ശ്ശനമാക്കി പോലീസ്

May 11th, 2019

awareness-from-abudhabi-police-ePathram

അബുദാബി : റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനാ സമയത്ത് പള്ളി കൾക്കു സമീപ ത്തെ റോഡു കളിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടി ക്കുന്ന വർക്ക് അഞ്ഞൂറ് ദിർഹം പിഴ യും ഡ്രൈവിംഗ് ലൈസന്‍ സില്‍ നാല് ബ്ലാക്ക് പോയി ന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പൊലീസ്.

തറാവീഹ് സമയത്ത് റോഡില്‍ അലക്ഷ്യ മായി വാഹനം നിർത്തിയിട്ട് പോകുന്ന പ്രവണത വർദ്ധിച്ച സാഹചര്യ ത്തിലാ ണ് പോലീസി ന്റെ മുന്നറിയിപ്പ്.

പള്ളിക്കു സമീപ ത്തെ റോഡു കളിലും സർവ്വീസ് റോഡു കളിലും സീബ്രാ ക്രോസിലും ഇന്റർ സെക്‌ഷനിലും വാഹനം നിർത്തി ഇടുന്ന വരിൽ നിന്നു പിഴ ഈടാക്കും. ടാക്സി കള്‍ക്കായി അനിവദിച്ച സ്ഥല ത്തും വാഹന ങ്ങള്‍ നിര്‍ത്തി ഇടാന്‍ പാടില്ല എന്നും പോലീസ് ഓര്‍മ്മി പ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

April 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപകട ത്തെ തുടര്‍ന്നു ണ്ടായ പരിഭ്രാന്തി യിൽ കടലിൽ ചാടിയ ഡ്രൈവറെ അബു ദാബി പൊലീസ് രക്ഷ പ്പെടു ത്തി. വാഹന ങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച ആഘാത ത്തിൽ ഉണ്ടായ മാന സിക പ്രശ്ന ത്തെ തുടർന്ന് ഏഷ്യ ക്കാര നായ ഡ്രൈവറാണ് ഭയ വിഹ്വ ലനായി കടലി ലേക്ക് ചാടിയത്.


വാഹന അപകട വിവരം അറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസിനോട് ഡ്രൈവർ കടലിൽ ചാടിയ കാര്യം പറഞ്ഞു. ഉടനെ ട്രാഫിക് കൺട്രോൾ വകുപ്പിലെ ഫസ്റ്റ് അസി സ്റ്റൻറ് റാഷിദ് സാലെം അൽ ഷെഹി കടലി ലേക്ക് ചാടു കയും ഡ്രൈവറെ രക്ഷിക്കു കയും ആശുപത്രി യി ലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവർക്ക് പത്തു ദിവസ ങ്ങള്‍ക്കു ശേഷ മാണ് ബോധം തെളിഞ്ഞത് എന്നും ഇപ്പോൾ ആരോഗ്യം വീണ്ടെ ടുത്തു വരിക യാണ് എന്നും പോലീസ് അറിയിച്ചു.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

12 of 2011121320»|

« Previous Page« Previous « മുഹിമ്മാത്ത് ടോളറൻസ് അവാർഡ് സമ്മാനിച്ചു
Next »Next Page » സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine