കാലാവസ്ഥാ മാറ്റം : ഡ്രൈവര്‍ മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

March 4th, 2019

dubai-rain-in-summer-ePathram
അബുദാബി : പൊടിക്കാറ്റ്, മൂടൽ മഞ്ഞ്,  മഴ എന്നി ങ്ങനെ രാജ്യത്തെ കാലാവസ്ഥാ വ്യതി യാന ത്തില്‍ നിര ത്തു കളിൽ ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കുന്നവര്‍ മുന്‍ കരു ത ലുകള്‍ എടു ക്കണം എന്ന് അബു ദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.

View this post on Instagram

Tips for Safe Driving during Unstable Weather Conditions . . Abu Dhabi Police urge motorists to drive safely during unstable weather  predicted across the country during the coming days, with the possibility of rain and dusty conditions mainly in open areas; causing poor visibility and fog. Motorists have been urged to comply with the Safety Traffic Committee’s decision and  drive at a maximum speed of 80 km/h during unstable weather. They have also been advised to maintain a safe following distance and avoid applying brakes suddenly, to prevent  the risk of skidding when roads are slippery. @stscabudhabi #أبوظبي_أمن_وسلامة ‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني #في_أبوظبي ‏#UAE #AbuDhabi #ADPolice #ADpolice_news #Security_media ‏#InAbuDhabi

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

ഈ ദിവസ ങ്ങളില്‍ അബു ദാബി റോഡു കളില്‍ പരമാ വധി വേഗത മണി ക്കൂറിൽ 80 കിലോ മീറ്റര്‍ ആയി രിക്കും അനു വദിക്കുക.

അബുദാബി പോലീസ് സോഷ്യല്‍ മീഡിയാ പേജു കളി ലൂടെ ചെയ്തു വരുന്ന പൊതു ജന ബോധ വല്‍കരണ ത്തിന്റെ ഭാഗ മായി ട്ടാണ് ഈ മുന്നറി യി പ്പുകള്‍.

പൊടിക്കാറ്റും മൂടൽ മഞ്ഞും ചാറ്റല്‍ മഴയും ഉള്ള സമയ ങ്ങളിൽ വാഹന ങ്ങൾ തമ്മില്‍ ആവശ്യ മായ അകലം പാലിക്കണം എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്‌കൂൾ ബസ്സു കളിലെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്ത വർക്ക് പിഴ

January 21st, 2019

abudhabi-school-bus-stop-board-ePathram
അബുദാബി : സ്‌കൂൾ ബസ്സുകളുടെ വശ ങ്ങ ളില്‍ ഘടി പ്പിച്ചി ട്ടുള്ള ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ യും അതോ ടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയി ന്റും പിഴ നൽകും എന്ന് പോലീസ്. വിദ്യാര്‍ ത്ഥി കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തു വാനാ യിട്ടാണ് സ്‌കൂള്‍ ബസ്സുക ളുടെ വശ ങ്ങളില്‍ ‘സ്‌റ്റോപ്പ് സൈന്‍’ ഘടി പ്പിച്ചി ട്ടുള്ളത്.

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റു മ്പോഴും ഇറക്കു മ്പോഴും വശ ങ്ങളിലെ ‘സ്‌റ്റോപ്പ് സൈന്‍’ ബോര്‍ഡ് നിവര്‍ ത്തി വെക്കണം എന്നാണു ഡ്രൈവർ മാർക്കുള്ള നിർദ്ദേശം. ഇതു പാലി ക്കാത്ത ഡ്രൈവർക്ക്‌ 500 ദിര്‍ഹം പിഴ യും 6 ബ്ലാക്ക് പോയിന്റും നൽകും.

2017 സെപ്റ്റംബറിൽ പ്രാബല്യ ത്തിൽ വന്നിരുന്ന നിയമം ആണെങ്കിലും പൊതുജന ബോധ വത്കരണ ത്തിന്റെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും മുന്നറിയിപ്പ് നൽകുക യായിരുന്നു.

*Image Credit : Abu Dhabi Police

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവർത്തകരെ അബുദാബി പോലീസ് ആദരിച്ചു

December 19th, 2018

ima-indian-media-abudhabi-members-ePathram
അബുദാബി : മാധ്യമ പ്രവർത്തകരെ അബു ദാബി പോലീസ് ആദരിച്ചു. മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷ കളിൽ നിന്നുള്ള ദിന പ്പത്രം, ടെലി വിഷൻ, റേഡിയോ, സാമൂഹ മാധ്യമം എന്നീ വിഭാഗ ങ്ങളിൽ നിന്നും തെര ഞ്ഞെ ടുക്ക പ്പെട്ട വരെ യാണ് അൽ വത്ബ സായിദ് ഹെറി റ്റേജ് ഫെസ്റ്റിവൽ വേദി യിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

ad-police-honour-sameer-kallara-ePathram

സമീര്‍ കല്ലറ : മലയാളം ടെലിവിഷന്‍ (മാതൃഭൂമി)

 

abu-dhabi-police-honour-rashid-poomadam-ePathram

റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം)

abu-dhabi-police-honour-shins-sebastian-ePathram

ഷിന്‍സ് സെബാസ്റ്റ്യന്‍ : ജനം ടെലിവിഷന്‍

പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ മുഹമ്മദ് അലി അൽ മുഹൈരി, ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈഥി, ഡയറക്ടർ ജനറൽ മേജർ മഖ്‌തും അലി അൽ ഷെറീഫി എന്നിവർ സംബ ന്ധിച്ചു.

abu-dhabi-police-honoured-indian-media-ePathram

ജന ക്ഷേമകര മായ പദ്ധതി കളും പ്രവർ ത്തന ങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമ ങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വില മതി ക്കുന്ന താണ് എന്നും ഈ പ്രവര്‍ ത്തന ങ്ങളെ മുന്‍ നിറുത്തിയാണ് ഈ ചടങ്ങ് സംഘടി പ്പിച്ചത് എന്നും കേണൽ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി

December 2nd, 2018

kannapuram-mahroof-darimi-ePathram
അബുദാബി : ഒരു രാജ്യം ഒട്ടാകെ നാടിന്റെ ജന്മ ദിനം ആഘോഷി ക്കുമ്പോൾ മലയാളി യായ മഹ്‌റൂഫ് ദാരിമി യും പോറ്റമ്മ നാടി നൊപ്പം തന്റെ ജന്മ ദിനം ആഘോഷി ക്കുന്നു.

ലോക ഭൂപട ത്തിൽ ആരാലും ശ്രദ്ധിക്ക പ്പെടാതെ കിട ന്നിരുന്ന ഏഴു പ്രവിശ്യകൾ ഒന്നിച്ച് ചേർത്ത് യു. എ. ഇ. എന്ന രാജ്യം രൂപീ ക രിച്ച 1971 ഡിസംബർ 2 നാണു കണ്ണൂർ ജില്ല യിലെ കല്ല്യാശ്ശേരി കണ്ണ പുരം പുതിയ പുര യിൽ അലി – ബീഫാത്തിമ ദമ്പതിക ളുടെ മൂത്ത മകനായി മഹ്‌റൂഫ് ജനിക്കു ന്നത്.

passport-mahroof-darimi-kannapuram-ePathram

ജന്മദിനം : 02/12/1971

ഏതൊരു മലയാളി യെയും പോലെ അതി ജീവന ത്തി നായി പ്രവാസ ജീവിത ത്തിലേക്ക് മഹ്‌റൂഫ് 18 വർഷം മുൻപേ യു. എ. ഇ. യി ലേക്ക് എത്തി.

പ്രവാസ ജീവിതവു മായി മുന്നോട്ടു പോകു മ്പോഴും രാജ്യ ത്തിന്റെ ജന്മ ദിന ത്തിലാണ് താൻ പിറന്നത് എന്ന കാര്യം ശ്രദ്ധ യിൽ പെട്ടിരുന്നില്ല. തന്റെ ജന്മദിന ആഘോ ഷത്തിന് വലിയ പ്രാധാന്യം നൽകാതി രുന്ന മഹ്‌റൂഫിന്, ചരിത്ര പ്രാധാ ന്യ മുള്ള ഈ ദിവസ ത്തിന്റെ പ്രത്യേകത ശ്രദ്ധ യിൽ പ്പെടു ത്തി യത് അബുദാബി പൊലീസി ലെ ഉദ്യോഗ സ്ഥർ ആയിരുന്നു.

uae-national-day-mahroof-darimi-ePathram

അബു ദാബി പോലീൽ ജോലി കരസ്ഥമാക്കിയ മഹ്‌റൂഫ് വിസ നടപടി കൾക്ക് വേണ്ടി പാസ്സ് പോർട്ടും മറ്റു അനു ബന്ധ രേഖ കളും ഓഫീസിൽ ഏൽ പ്പിച്ച പ്പോൾ ഇദ്ദേഹ ത്തിന്റെ ജനന തീയ്യതിയി ലെ സവിശേഷത തിരിച്ച റിഞ്ഞ് ദിവസ ത്തിന്റെ യും വർഷ ത്തി ന്റെയും പ്രത്യേ കത വിവരിച്ചു കൊടുക്കു കയും മഹ്‌റൂഫ് ദാരിമി യെ അബു ദാബി പോലീസി ന്റെ ദേശിയ ദിന ആഘോഷ പരി പാടി യിൽ ആദരിക്കു കയും ചെയ്തു.

ഈ അപൂർവ്വ ദിന ത്തിന്റെ മഹത്വം ഇതേ രാജ്യത്ത് വെച്ചു മനസ്സി ലാക്കു വാനും ആഘോഷ പരിപാടി കളിൽ ഭാഗ മാവാനും കഴിയുന്നത് വലിയ ഭാഗ്യ മായി കരുതുന്നു. തന്റെ ജൻമ ദിനം രാജ്യ ത്തിന്റെ പിറവി ദിന മായ തിന്റെ പേരിൽ മാത്രം സമാ നകളി ല്ലാത്ത ആദരവും പരി ഗണന യുമാണ് സ്വദേശി ഉദ്യോഗ സ്ഥ രിൽ നിന്ന് ലഭിക്കുന്നത് എന്നും ഇത് ഏറെ സന്തോഷം നല്‍ കുന്നു എന്നും പോറ്റ മ്മ നാടി ന്റെ പിറവി ആഘോഷ ങ്ങളെ അന്നേ വരെ ഒരു കാഴ്ച ക്കാര നായി നോക്കി നിന്നിരുന്ന മഹ്‌ റൂഫ് ദാരിമി പറയുന്നു.

അബുദാബി യിലെ മത – സാമൂഹിക – സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യ മായ മഹ്‌റൂഫ് ദാരിമി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അംഗ വും സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) പ്രവർ ത്തകനും കെ. എം. സി. സി. അംഗ വും കൂടി യാണ്.

കണ്ണ പുരം മഹൽ കൂട്ടായ്മ യായ ‘പെരുമ’ യുടെ സ്ഥാപക പ്രസിഡണ്ടും കണ്ണൂര്‍ ജില്ലാ സുന്നീ മഹല്‍ ജമാ അത്ത് കമ്മിറ്റി (SMJ) യുടെ വൈസ് പ്രസിഡണ്ടും സജീവ പ്രവര്‍ ത്തകനു മാണ്

കണ്ണൂർ പരിയാരം പൊയിൽ ദാരിമി ഹൗസിൽ റൈഹാ നത്ത്. ടി. കെ. യാണ് ഭാര്യ. മിദ്‌ലാജ്, ഫാത്തിമ, ആയിഷ. ആമിന എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കുടുംബാംഗ ങ്ങളുടെ ചിത്ര ങ്ങള്‍ സമൂഹ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

November 26th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : സമൂഹ മാധ്യ മങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുടുംബ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യുവാന്‍ സാദ്ധ്യത എന്ന് അബുദാബി പോലീസ് മുന്നറിയിപ്പു നല്‍കി.

സോഷ്യല്‍ മീഡിയ കളില്‍ ഇടുന്ന ഫോട്ടാകൾ, വീഡിയോ കൾ എന്നിവ കൂടാതെ വ്യക്തി കളുടെ സ്വകാര്യ സംഭാ ഷണ ങ്ങളും ചോർത്തി അവ ഉപയോഗിച്ച് ജന ങ്ങളെ ഭീഷണി പ്പെടു ത്തി പണം കവരുന്ന നിരവധി കേസു കൾ അബു ദാബി പോലീസി ന്റെ സൈബർ കുറ്റ കൃത്യ നിയ ന്ത്രണ വിഭാ ഗത്തില്‍  എത്തി യിട്ടുണ്ട്. ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞ് വ്യാജ ലിങ്കു കൾ അയച്ച് നടത്തുന്ന തട്ടിപ്പിൽ നിര വധി പേര്‍ കുടു ങ്ങിയി ട്ടുണ്ട് എന്നും പോലീസ് മുന്നറി യിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ കളിലെ സംശയ കര മായ ലിങ്കു കളി ലേക്കു പോകരുത് എന്നും ഏതെങ്കിലും വിധ ത്തി ലുള്ള കുറ്റ കൃത്യ ങ്ങൾ ശ്രദ്ധ യിൽ പ്പെട്ടാൽ ഉടൻ പോലീ സില്‍ വിവരം അറി യിക്കണം എന്നും അബു ദാബി പേലീസ് ക്രിമിനൽ വിഭാഗം ഡയറ ക്ടർ കേണൽ ഒമ്രാൻ അഹ മ്മദ് അൽ മസ്റൂയി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

13 of 201012131420»|

« Previous Page« Previous « വാ​ട്​​സാ​പ്പ് ഹാക്കിംഗ് ​ : ഉപ ഭോക്താ ക്കൾക്ക് ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ ഇന്ത്യ യിൽ നിന്നും ചെയ്യണം »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine