അല്‍നൂര്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍

February 6th, 2012

abudhabi-al-noor-school-ePathram
അബുദാബി : അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഫെബ്രുവരി 6, 7 തിയ്യതി കളില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറര മണിക്ക് കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഖലീഫാ നാസര്‍ മുഹമ്മദ് അല്‍ സുവൈദി, പദ്മശ്രീ എം. എ. യൂസഫലി, ഡോ. കെ. പി. ഹുസൈന്‍ തുടങ്ങിയവരും സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ഉദ്ഘാടന ദിവസം സ്‌കൂളിലെ ആറു മുതല്‍ പത്ത് വരെ ക്ലാസ്സു കളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 7 ചൊവ്വാഴ്ച കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ അഞ്ചു വരെ യുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ പരിപാടി കള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്

press-meet-al-noor-indian-school-silver-jubilee-ePathram

പരിപാടി കളെ കുറിച്ച് വിശദീകരിക്കാന്‍ അല്‍ നൂര്‍ സ്‌കൂളില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ്, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും സ്‌കൂള്‍ ചെയര്‍ മാനുമായ പി. ബാവ ഹാജി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. യു. അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.

അബുദാബി യിലെ അംഗീകൃത ഇന്ത്യന്‍ സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ മദീനാ സായിദില്‍ 1986 ല്‍ ഒരു ചെറിയ വില്ലയില്‍ ആരംഭിച്ച അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ഇപ്പോള്‍ അല്‍ ഫലാഹ് സ്ട്രീറ്റിലെ 3 വില്ലകളിലായി പ്രവര്‍ത്തിക്കുന്നു.

ഇപ്പോള്‍ സ്കൂളില്‍ 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട് . 1995 മുതല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ 100 ശതമാനം വിജയം കൈ വരിച്ചു വരുന്നു. മികച്ച അക്കാദമിക് നിലവാരവും മിതമായ ഫീസ് നിരക്കും അല്‍ നൂര്‍ സ്‌കൂളിന്റെ പ്രത്യേകത യാണ്. മാത്രമല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക്‌ ഫീസ്‌ ഇളവും നല്‍കി വരുന്നു. ഫീസ്‌ അടക്കാത്ത ത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെയും ഇന്നുവരെ ക്ലാസ്സിനു പുറത്തു നിര്‍ത്തി യിട്ടില്ല . എന്നും സംഘാടകര്‍ പറഞ്ഞു. ഗാന്ധി സ്റ്റഡി സെന്ററിന്റെ ഗള്‍ഫിലെ ആദ്യത്തെ പഠന കേന്ദ്രം ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ഗ്രന്ഥ ശാലാ പ്രവര്‍ത്തന ത്തിന് യുനെസ്‌കോ സഹായവും ലഭിച്ച ആദ്യ ഇന്ത്യന്‍ സ്കൂള്‍ ആണിത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിസ് സര്‍ക്കാര്‍ ബഹുമതി

February 4th, 2012

ma-yousufali-epathram
അബുദാബി : പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിറ്റ്സര്‍ ലാന്‍ഡ് സര്‍ക്കാ റിന്‍റെ ബഹുമതിയും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്സര്‍ ലാന്‍ഡിലെ വാണിജ്യ മേഖല ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കുള്ള അംഗീകാരമാണ് യു. എ. ഇ. യിലെ സ്വിറ്റ്സര്‍ ലാന്‍ഡ് സ്ഥാനപതി നല്‍കുന്ന ഈ ബഹുമതി. പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്‍പന ചെയ്ത ശില്‍പവും ബഹുമതി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ അവസാനം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍ സ്വിറ്റ്സര്‍ ലാന്‍റ് അംബാസഡര്‍ വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ട് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ നടത്തിയ സ്വിസ് ഭക്ഷ്യ മേളക്ക് മികച്ച പ്രതികരണം ആണുണ്ടായത്. സ്വിറ്റ്സര്‍ ലാന്‍ഡിലെ തനത് ഭക്ഷ്യ വിഭവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയ പ്പെടുത്തുവാനും കൂടുതലായി വിപണനം ചെയ്യു വാനും ഭക്ഷ്യ മേള ഏറെ സഹായിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

‘തൗദീഫ്’ : തൊഴില്‍ അന്വേഷകര്‍ക്ക് അസുലഭ അവസരം

January 28th, 2012

recruitment-show-tawdheef-2012-ePathram
അബുദാബി : രാജ്യത്തെ ധന കാര്യ സ്ഥാപന ങ്ങളിലേക്ക് കൂടുതല്‍ സ്വദേശി കളെ ആകര്‍ഷിക്കാനായി അബൂദാബി യില്‍ വിപുലമായ റിക്രൂട്ട്മെന്‍റ് മേള നടത്തുന്നു. എങ്കിലും ഇതില്‍ വിദേശി കള്‍ക്കും അവസരം ഉണ്ട് .‘തൗദീഫ്’ എന്ന പേരില്‍ ജനുവരി 31, ഫെബ്രുവരി 1 , 2 തിയ്യതി കളില്‍ അബുദാബി യിലെ നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ ധനകാര്യ, – ബാങ്കിംഗ് മേഖല യില്‍ പ്രവര്‍ത്തി ക്കുന്ന നിരവധി സ്ഥാപന ങ്ങള്‍ക്ക് പുറമെ മറ്റു പ്രധാന സ്ഥാപന ങ്ങളും പങ്കെടുക്കുന്നുണ്ട്. സ്വദേശികള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ടാണ് മേള നടത്തുന്ന തെങ്കിലും മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. ജനുവരി 31ന് രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ സ്വദേശി കള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതല്‍ ഉച്ച 2 വരെ സ്വദേശി വനിത കള്‍ക്കും ഉച്ച 2 മുതല്‍ വൈകിട്ട് 7 വരെ സ്വദേശി പുരുഷന്‍ മാര്‍ക്കുമാണ് അവസരം. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെ എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ടാകും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൌദീഫ് വെബ്‌ സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴീക്കോട്‌ മാഷിന്റെ നിര്യാണത്തില്‍ മറുനാടന്‍ മലയാളികളുടെ അനുശോചന പ്രവാഹം

January 25th, 2012

പ്രശസ്ത സാഹിത്യകാരനും,നിരൂപകനും,വാഗ്മിയുമായ ശ്രീ ‘സുകുമാര്‍ അഴീക്കോടിന്‍റെ’ നിര്യാണത്തില്‍ കേരളത്തിലെന്ന പോലെ കേരളത്തിന്‌ പുറത്ത് കഴിയുന്നവരും വിതുമ്പുകയാണ്. ഒട്ടുമിക്ക സംഘടനകളും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ഡീ സീ ബുക്സിന്റെ ദുബായ് ശാഖ അനുശോചനം രേഖപ്പെടുത്തി. വാക്കിലെ വിപ്ലവം കൊണ്ട്,സമൂഹത്തിനു വിപ്ലവത്തിന്‍റെ സൗന്ദര്യം നല്‍കിയ മഹാനായ സാഹിത്യ പ്രതിഭയാണ് ശ്രീ അഴീക്കോട് മാഷെന്ന് ഷക്കിം ചേക്കുപ്പ അഭിപ്രായപ്പെട്ടു.
വ്യക്തിവൈഭാവംകൊണ്ടും,ആദര്‍ശധീരധകൊണ്ടും സാംസ്‌കാരിക കേരളത്തിന്‌ മാതൃകയായിരുന്നു ശ്രീ അഴീക്കോട് മാഷെന്ന് മുണ്ടേരി ഹൈദര്‍ അലി പറയുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡീ സീ ബുക്സ് മാനേജര്‍ സാം എബ്രഹാം സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ അബുദാബി

അഴീക്കോട്‌ മാഷിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും, മലയാള സാഹിത്യത്തിനും സാമൂഹിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും നിലനില്‍ക്കുമെന്ന് കെ. എസ്. സി പ്രസിഡന്‍റ് കെ.ബി മുരളി, ജന: സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് രാത്രി എട്ടു മണിക്ക് അഴീക്കോട്‌ മാഷിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പ്രസിഡന്‍റ് കെ. ബി മുരളി അറിയിച്ചു.

അബുദാബി ശക്തി തിയ്യേറ്റര്‍സ്
എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്ന അഴീക്കോട്‌ മാഷിന്റെ വിയോഗം വഴി പുരോഗമന സാംസ്കാരിക കേരളത്തിന്റെ മന:സാക്ഷിപ്പുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അബുദാബി ശക്തി തിയ്യേറ്റെഴ്സ് പ്രസിഡന്‍റ് പി. പദ്മനാഭന്‍, ജന: സെക്രെട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തംമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

യുവകലാസാഹിതി
കേരളീയ സാംസ്കാരിക രംഗത്തെ  മുന്നില്‍ നിന്ന്  നയിച്ച  സുകുമാര്‍  അഴീക്കോടിന്റെ  നിര്യാണത്തില്‍  യുവകലാസാഹിതി  യു.എ.ഇ  പ്രസിഡന്റ്‌  പി.എന്‍ വിനയചന്ദ്രനും  ജനറല്‍  സെക്രെട്ടെറി  ഇ.ആര്‍.ജോഷിയും  അനുശോചിച്ചു. പകരം  വെക്കാനില്ലാത്ത  പ്രതിഭയെയാണ്  അഴീക്കോടിന്റെ  നിര്യാണത്തോടെ  നഷ്ടമായതെന്ന്  അനുശോചന  സന്ദേശത്തില്‍  പറഞ്ഞു.

നിര്‍ഭയമായി ആശയങ്ങള്‍ തുറന്നടിക്കുകയും  , നെറികേടുകള്‍ക്കെതിരെ സുധീരം പ്രതികരിക്കുകയും ചെയ്തുകൊണ്ട് സര്‍ഗകേരളത്തിന്റെ വാഗ് രൂപമായി മാറിയ ,  അഴീക്കോട് മാഷിന്റെ നിര്യാണം ധീരതയുടെയും നീതിയുടെയും പക്ഷത്ത്  ഉറച്ചു നില്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും  ഇടയില്‍ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുക.
സാംസ്കാരിക ജീര്‍ണതക്കതിരേ വാക്കുകളുടെ പടവാളാ‌വുകയും , മലയാള മനസ്സില്‍ ആശയ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍  നിരന്തരം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരന്‍  ശ്രീ സുകുമാർ അഴീക്കോട്  മാഷിന്റെ വേര്‍പാടില്‍ സാംസ്കാരിക കേരളത്തിന്റെ വേദനയോടൊപ്പം  ഞങ്ങളും പങ്കു ചേരുന്നു എന്ന് എം. ഇ. എസ് കോളേജ്‌ അലുംനി അബുദാബി, നാടക സൌഹൃദം അബുദാബി, ആര്‍ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, പ്രസക്തി യു. എ. ഇ എന്നീ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേയ്സ് ബുക്ക്‌ കൂട്ടായ്മ വെള്ളിയാഴ്ച അബുദാബി യില്‍

January 13th, 2012

face-book-abudhabi-meet-ePathram
അബുദാബി : യു. എ. ഇ. യിലെ ഫേയ്സ്ബുക്ക് സുഹൃത്തു ക്കളുടെ സൗഹൃദ കൂട്ടായ്മ, ഫേയ്സ് – റ്റു – ഫേയ്സ് എന്ന പേരില്‍ അബുദാബി യില്‍ ഒത്തു ചേരുന്നു. ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ വിവിധ കലാ പരിപാടി കളും ‘ ഫേയ്സ് ബുക്കിന്റെ നല്ല വശങ്ങളും ദൂഷ്യ വശങ്ങളും’ എന്ന വിഷയ ത്തില്‍ ഒരു ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 050 61 40 914 ( ജി. രവീന്ദ്രന്‍ നായര്‍ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിഷത്ത് ബാല ശാസ്ത്ര കോണ്‍ഗ്രസ് ദുബായില്‍
Next »Next Page » സമാജം നാടകോത്സവം : ബെഹബക് മികച്ച നാടകം – ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine