ശ്രേയാ ഘോഷാല്‍ അബുദാബി യില്‍

April 12th, 2012

shreya-ghosha-live-concert-ePathram
അബുദാബി : പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ അവതരിപ്പിക്കുന്ന ‘സ്റ്റേജ് ഷോ’ അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ അരങ്ങേറുന്നു.

ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട്  7.30നു ആരംഭിക്കുന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി യില്‍ ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ പാട്ടുകളും ബോളി വുഡിലെ പ്രശസ്തരായ നര്‍ത്ത കരുടെ നൃത്തങ്ങളും ഉണ്ടായി രിക്കും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

shreya-ghoshal-live-in-concert-abudhabi-ePathram

അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയരായ നിരവധി കലാകാരന്‍മാര്‍ ശ്രേയാ ഘോഷാലിനോപ്പം പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റുകള്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളീ സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, അല്‍ വഹ്ദ മാള്‍, മദീന സായിദ്‌ ഷോപ്പിംഗ് സെന്റര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും.

മൈലേജ് ടയേഴ്‌സ് അവതരിപ്പിക്കുന്ന പരിപാടി യുടെ മുഖ്യ പ്രായോജകര്‍ Peugeot Car വിതരണ ക്കാരായ ഉമൈര്‍ ബിന്‍ യൂസഫ് ഗ്രൂപ്പ്. റാമി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന സംഗീത നിശ യുടെ സംവിധായകന്‍ റഹീം ആതവനാട്. അഷറഫ് പട്ടാമ്പി, ജമാല്‍ സഹല്‍, ആദില്‍ ഖാന്‍, സിഫത് ഖാന്‍, മനോജ് പുഷ്കര്‍, ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 59 30 768,  055 420 60 30,  055 48 75 519

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോമ്പസും വേട്ടക്കോലും പ്രകാശനം ചെയ്തു

April 8th, 2012

book-release-of-fazil-compassum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവല്‍ പ്രകാശനം ചെയ്തു. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എസ്. എ. ഖുദ്സി യില്‍ നിന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി, കെ. എസ്. സി. ലൈബ്രേ റിയന്‍ കെ. വി. ബഷീര്‍, സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ മേലേതില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പതിവില്‍ നിന്നും വിത്യസ്തമായി രണ്ടു പ്രമുഖ സാംസ്കാരിക സംഘടനകളുടെ ലൈബ്രേറിയന്‍മാര്‍ പുസ്തകം സ്വീകരിച്ചത്‌ ശ്രദ്ധേയമായി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2010 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാര ജേതാവ് കൂടിയായ പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം ചെയ്തു.

book-release-of-fazil-audiance-ePathram

ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അസ്മോ പുത്തഞ്ചിറ, ടി. പി. ഗംഗാധരന്‍, ടി. കൃഷ്ണകുമാര്‍, നൗഷാദ്, അനൂപ്‌ ചന്ദ്രന്‍, ശശിന്‍സ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നോവലിസ്റ്റ് ഫാസില്‍ മറുപടി പ്രസംഗം ചെയ്തു. സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കിയ ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറി. എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിച്ചത്. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ടാക്സി നിരക്ക് വീണ്ടും കൂട്ടുന്നു

April 6th, 2012

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്ത്‌ സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ്‌ മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.

കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.

ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.

ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം

April 6th, 2012

samskara-qatar-logo-epathram
ദോഹ : പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ പ്രായ പരിധി 55 ല്‍ നിന്ന് 60 ആയി ഉയര്‍ത്തും എന്ന് പ്രവാസി കാര്യമന്ത്രി കെ. സി. ജോസഫിന്റെ പ്രസ്താവന, സംസ്‌കാര ഖത്തര്‍ നടത്തിയ നിയമ പോരാട്ട ത്തിന്റെ ഫലം ആണെന്ന് പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്നവര്‍, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്ന് കേരള ത്തില്‍ സ്ഥിര താമസം ആക്കിയവര്‍ എന്നിവര്‍ ക്കാണ് പദ്ധതി യില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18 നും 55 നും മദ്ധ്യേ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷി തത്വവും ഉറപ്പു വരുത്താന്‍ ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ട രീതിയില്‍ പ്രവാസികളില്‍ എത്തിക്കാന്‍ കഴിയാതെ വന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി, ക്ഷേമനിധി യുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്ന തിനായി സംഘടനാ പ്രതിനിധി കള്‍ ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധി യെ കുറിച്ച് ബോധവത്കരണം നടത്തി വരികയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ അടിസ്ഥാന ത്തിലാണ് മന്ത്രി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

ക്ഷേമനിധി അപേക്ഷാ ഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് ‘Non Resident Keralite Welfare Fund’ എന്ന പേരില്‍ തിരുവനന്ത പുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യ ത്തിലുള്ള വിസയോടു കൂടിയ പാസ്‌പോര്‍ട്ട് കോപ്പിയും സഹിത മാണ് വിദേശ ത്തുള്ളവര്‍ ക്ഷേമ നിധി അംഗത്വ ത്തിന് അപേക്ഷിക്കേണ്ടത്.

എമ്പസി അറ്റസ്‌റ്റേഷന്‍ ഒഴിവാക്കിയ തിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram 69 50 03 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി.

ജനന തിയ്യതിയും വയസ്സും തെളിയിക്കാന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗി ക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ള വര്‍ക്കും വിദേശത്തു നിന്ന് നാട്ടില്‍ മടങ്ങി എത്തിയ വര്‍ക്കും ഇന്ത്യ യിലെ മറ്റു സംസ്ഥാന ങ്ങളിലുള്ള വര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറ ങ്ങളുണ്ട്.

അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമ നിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ് പൂര്‍ത്തി യാകുമ്പോള്‍ അംഗ ങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നതാണ് പ്രവാസി ക്ഷേമനിധി പദ്ധതി.

പ്രവാസി ക്ഷേമ നിധിയെ കുറിച്ചുള്ള സംശയ ങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനായി ഖത്തറില്‍ ബന്ധപ്പെടുക : അഡ്വ. ജാഫര്‍ഖാന്‍ – 55 62 86 26,  77 94 21 69, അഡ്വ. അബൂബക്കര്‍ – 55 07 10 59, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ – 55 19 87 804.

സംസ്‌കാര ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പുസ്തക മേള : ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും

April 1st, 2012

siraj-pavalion-at-abudhabi-book-fair-ePathram
അബുദാബി : രാജ്യാന്തര പുസ്തക മേളയുടെ സാംസ്കാരിക പരിപാടി യില്‍ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനു മായ ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും.

നാലു വര്‍ഷമായി പുസ്തകമേള യുടെ ഔദ്യോഗിക സാംസ്കാരിക പരിപാടി യുടെ സാന്നിദ്ധ്യ മായി നില്‍ക്കുന്ന സിറാജ് ദിനപത്ര വുമായി സഹകരിച്ചു സംഘടി പ്പിക്കുന്ന ‘ മീറ്റ്‌ ദ ഓഥര്‍ ‘ പരിപാടി യില്‍ പുസ്തക മേളയുടെ സമാപന ദിവസമായ ഏപ്രില്‍ 2 ഞായറാഴ്ച വൈകിട്ട് 8.30 ന് ഡിസ്കഷന്‍ സോഫയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി സദസ്സുമായി ‘വായനയുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംവദിക്കും.

ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. സ്വാതന്ത്ര്യം വിഭജനത്തില്‍ (1998) ചരിത്ര മുത്തുകള്‍ (1998) ടൈഗ്രീസ് നദിയുടെ പുത്രി (ചരിത്ര നോവല്‍ ) ഹസ്രത്ത്‌ നിസാമുദ്ധീന്‍ (1990) മാപ്പിള മലബാര്‍ (2007) മഖ്ദൂമുമാരും പൊന്നാനിയും (2010) അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.

കോഴിക്കോട് സര്‍വ്വകലാശാല യില്‍ നിന്നും ചരിത്ര പഠന ത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഹുസൈന്‍ രണ്ടത്താണി വളാഞ്ചേരി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബഹുരാഷ്ട്ര സമ്മേളനത്തില്‍ സിറിയന്‍ പ്രതിപക്ഷത്തിന് പിന്തുണ
Next »Next Page » ജലീല്‍ രാമന്തളി യുടെ നേര്‍ച്ചവിളക്ക് പ്രകാശനം ചെയ്തു »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine