ദുബായ് : മാറഞ്ചേരി പഞ്ചായ ത്തിലെ യു. എ. ഇ. പ്രവാസി കളുടെ കൂട്ടായ്മ യായ ‘തണ്ണീര്‍ പന്തല്‍’ ആറാം വാര്‍ഷിക ആഘോഷ മായ ‘സ്‌നേഹ സംഗമം’ ദുബായില്‍ സംഘടിപ്പിച്ചു.
തണ്ണീര്‍ പന്തല്‍ പ്രസിഡന്റ് ബഷീര്‍ സില്‍സില അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുഗീത് ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ‘തണ്ണീര്‍ പന്തല്‍ 2015’ എന്ന സ്മരണിക എഴുത്തു കാരി സബീന ഷാജഹാന്‍ പ്രകാശനം ചെയ്തു.
തണ്ണീര്‍ പന്തലിന്റെ മുതിര്‍ന്ന അംഗം സി. എം. ജാബിര്‍ സ്മരണിക ഏറ്റു വാങ്ങി. സബ് എഡിറ്റര്‍ ഷമീം മുഹമ്മദ് പുസ്തകം പരിചയ പ്പെടുത്തി. മടപ്പാട്ട് അബൂബക്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, യുവ നടന്‍ ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജയന്‍ എണ്ണാഴി, ബക്കര്‍ മാറഞ്ചേരി എന്നിവരെ ആദരിച്ചു.
അന്‍വര്‍ സാദത്ത്,സിന്ധു പ്രേംകുമാര്‍, ആദില്‍ അത്തു, ബക്കര്‍ മാറഞ്ചേരി എന്നിവര്‍ അണി നിരന്ന ഗാന മേളയും ഡി ഫോര്‍ ഡാന്‍സ് ഫെയിം പ്രണവിന്റെയും ടീമിന്റെയും നൃത്തവും ബിജേഷും റഹ്മാനും ചേര്‍ന്ന് അവതരിപ്പിച്ച മിമിക്‌സും അരങ്ങേറി.
മാഗസിന്‍ എഡിറ്ററും തണ്ണീര്‍ പന്തല്‍ സെക്രട്ടറി യുമായ എന്‍. കെ. അബ്ദുല്‍ നാസര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറി യുമായ സുധീര്‍ മന്നിങ്ങയില്‍ നന്ദിയും പറഞ്ഞു.