അബുദാബി : തീവ്രവാദവും ഭീകരവാദവും നാടിന് ആപത്താണ് എന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍
അബുദാബി നാഷനല്‍ തിയേറ്ററില്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമദാന്‍ പ്രഭാഷണ വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
ഇസ്ലാം ഒരിക്കലും അക്രമമായി യുദ്ധം ചെയ്തിട്ടില്ല. പ്രവാചക ശ്രേഷ്ഠരെ നാടു കടത്താന്‍ ശ്രമിച്ചപ്പോള്‍ ശത്രു പക്ഷത്തോടുള്ള പ്രതിരോധം എന്ന നില യിലാണ് യുദ്ധം ചെയ്തത്. തീവ്രവാദ ത്തേയും ഭീകര വാദ ത്തേയും ഇസ്ലാം ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സമാധാനവും സൗഹൃദവും ഐക്യ വുമാണ് ഇസ്ലാം പഠിപ്പിച്ചതെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
ബദ്‌റില്‍ ശുഹദാക്കളായ സ്വഹാബി കളെ അനുസ്മരി ക്കേണ്ടുന്ന സമയ മാണിപ്പോള്‍. ബദറില്‍ ശത്രു പക്ഷത്തേക്കാള്‍ ആള്‍ബലം കൊണ്ടും ആയുധം കൊണ്ടും മുസ്‌ലിംകള്‍ തുച്ച മായിരുന്നു. മനക്കരുത്താണ് ബദറില്‍ മുസ്‌ലിം പക്ഷം വിജയിക്കുവാന്‍ കാരണം. രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തി ക്കണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
പത്മശ്രീ എം. എ. യൂസുഫലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശൈഖ് ഖലീഫ പ്രോഗ്രാം കോഡിനേറ്റര്‍ ഖലീഫ മുബാറക് അല്‍ ദാഹിരി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കാശ്മീര്‍ ക്യാബിനറ്റ് മന്ത്രി ദുല്‍ഫുക്കാര്‍ ചൗധരി, സൈഫുദ്ദീന്‍ ബട്ട് എം. എല്‍. സി., ശഫീഖ് അഹമ്മദ് എം. എല്‍. എ., സലാഹുദ്ദീന്‍ ബട്ട്, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, മജീദ് ഹാജി, ലത്വീഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.