അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

June 6th, 2015

logo-dubai-astronomy-group-ePathram
അബുദാബി : ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണ ത്തോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘അസ്ട്രോണമി ഈവനിംഗില്‍’ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസ്സു കളും ചൊവ്വാ ദൌത്യത്തെ കുറിച്ചുള്ള വിവിധ പ്രദര്‍ശന ങ്ങളും നടന്നു.

ചൊവ്വാ ഗ്രഹത്തെ ക്കുറിച്ച് സാധാരണക്കാരില്‍ നില നില്‍ക്കുന്ന തെറ്റിദ്ധാരണ കള്‍ നീക്കുവാനും കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുവാനും കൂടിയാണ് പ്ലാനറ്റോറിയം ഷോ അടക്കം വിവിധ പരിപാടി കള്‍ സംഘടി പ്പിച്ചത്.

ഇതോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാമൂഹ്യ ബോധവല്‍കരണ പരിപാടി കള്‍ക്ക് അബുദാബി കമ്മ്യൂണിറ്റി പോലീസ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തു വിജയി കള്‍ ആയവര്‍ക്ക് സമ്മാന ങ്ങളും നല്‍കി.

ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ട്രോണമി ഈവനിംഗില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം നൂറു കണക്കിന് പേരാണ് സംബന്ധിച്ചത്.

ശാസ്ത്ര വിഷയ ങ്ങളില്‍ കുട്ടികള്‍ കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കി ലെടുത്ത് വരും വര്‍ഷ ങ്ങളില്‍ കൂടുതല്‍ വിപുല മായ പദ്ധതി കള്‍ ആവിഷ്കരിക്കും എന്നും വിശദാംശ ങ്ങള്‍ അറിയുവാന്‍ തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം എന്നും പരിപാടി ക്ക് നേതൃത്വം നല്‍കിയ ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സി. ഇ. ഒ. ഹസ്സന്‍ അല്‍ ഹരീരി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

June 5th, 2015

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ച് ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ എന്ന പേരില്‍ ദുബായ് കെ. എം. സി. സി. സര്‍ഗ്ഗധാര യുടെ നേതൃത്വ ത്തില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാത്രി ഏഴര മണിക്ക് അല്‍ ബാറാഹ കെ. എം. സി. സി. യില്‍ മിർഷാദ് യമാനി ചാലിയം അവതരിപ്പിക്കുന്ന കഥാ പ്രസംഗം ഉണ്ടായി രിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗ ത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാജിത് അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ഉമര്‍ ഹാജി ആവയില്‍, ഇസ്മയില്‍ അരുകുറ്റി, ആര്‍. ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി തുടങ്ങിയവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871

- pma

വായിക്കുക: , ,

Comments Off on ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം

June 5th, 2015

അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടി പ്പിക്കുന്ന കുടുംബ സംഗമം, സൗഹൃദ സായാഹ്നം എന്ന പേരില്‍ ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണി ക്ക് ഇന്ത്യ സോഷ്യൽ സെന്റർ ഹാളിൽ നടക്കും.

പയ്യന്നൂർ സൗഹൃദ വേദി പുതിയ കമ്മിറ്റി യുടെ ഈ വർഷത്തെ പ്രവർത്തന ഉല്‍ഘാടനവും വിവിധ കലാ സാംസ്കാരിക പരിപാടി കളും കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

10, 12 പരീക്ഷ കളിലും മറ്റു വിവിധ മേഖല കളിലും മികച്ച വിജയം നേടിയ സൗഹൃദ വേദി കുടുംബാംഗ ങ്ങളെയും പ്രമുഖ താള വാദ്യ കലാകാരൻ ഡി. വിജയ കുമാറിനെയും ചടങ്ങിൽ ആദരിക്കും.

- pma

വായിക്കുക: , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം

അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

June 5th, 2015

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ജൂണ്‍12 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘കേരളീയം 2015’ എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ ചാക്യാര്‍ കൂത്ത് അരങ്ങേറും. ചാക്യാർ കൂത്തിലെ പ്രമുഖ കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുമായി അരങ്ങില്‍ എത്തും.

മഹേഷ്‌ ശുകപുരം (അഷ്ടപദി), കിഷോര്‍ (മിഴാവ്), മീനാക്ഷി ജയകുമാര്‍ (ആലാപനം) എന്നിവര്‍ പിന്നണിയില്‍ അണിനിരക്കും.

കല യുവജനോത്സവ വിജയി കള്‍ക്ക് കലാ തിലകവും സർട്ടിഫിക്കറ്റു കളും ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റു കള്‍ വിതരണം ചെയ്യും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

June 5th, 2015

world-environmental-day-class-for-children-ePathram അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

ചൊവ്വാ പര്യ വേഷണ ത്തിന് ഉപയോ ഗിച്ച റോബോട്ട് അടക്കമുള്ള ഉപകരണ ങ്ങളും പ്ലാനിറ്റോറിയവും ഉള്‍പ്പെടുത്തി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ‘അസ്ട്രോണമി ഇവനിംഗ്’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ വ്യാഴാഴ്ച ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍


« Previous Page« Previous « ലോക പരിസ്ഥിതി ദിനം ആചരിച്ചു
Next »Next Page » അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine