ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച

December 3rd, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികള്‍ വ്യാഴാഴ്ച സെന്ററില്‍ അരങ്ങേറും.

ഉദ്ഘാടനം രാത്രി എട്ടിന് എം. എ. യൂസഫലി നിര്‍വഹിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എം. പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും രാജ്യ സഭാംഗ വുമായ മണി ശങ്കര്‍ അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.

ആഘോഷ ങ്ങളുടെ ഭാഗ മായി ഇന്തോ അറബ് സംസ്‌കാരങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള കലാ പരിപാടികളും അരങ്ങേറും.

പരിപാടി യില്‍ എത്തിച്ചേരുന്നതിനായി അബുദാബി യിലെ വിവിധ സ്ഥല ങ്ങളില്‍ നിന്ന് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 02 642 44 88.

- pma

വായിക്കുക: , , ,

Comments Off on ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച

ദേശീയ ദിനം : വസ്ത്ര ധാരണ മത്സരവും സാംസ്കാരിക സമ്മേളനവും

December 2nd, 2014

uae-flag-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്‍റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ കെ. എസ്. സി. യില്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 3 ബുധനാഴ്ച വൈകുന്നേരം 8.30 നു നടക്കുന്ന ആഘോഷ പരിപാടി കളില്‍ ചിത്ര പ്രദര്‍ശനം, നൃത്ത നൃത്യങ്ങള്‍, സംഘഗാനം എന്നിവയും സാംസ്കാരിക സമ്മേളനവും നടക്കും.

ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഏറ്റവും മനോഹരമായി വസ്ത്രം ധരിക്കുന്ന 18 വയസ്സിനു താഴെ യുള്ള കുട്ടികള്‍ക്കായി വസ്ത്ര ധാരണ മത്സരം സംഘടിപ്പിക്കുന്നുണ്ട് എന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടണം എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനം : വസ്ത്ര ധാരണ മത്സരവും സാംസ്കാരിക സമ്മേളനവും

ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

December 2nd, 2014

അബുദാബി : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ചൊവ്വാഴ്ച അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9 മുതല്‍ 12 മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്ത സമ്മര്‍ദം, പ്രമേഹം, ബി. എം. ഐ. എന്നിവ സൗജന്യമായി പരിശോധിക്കും.

ടീന്‍ ഇന്ത്യ, ഗേള്‍സ് ഇസ്ലാമിക് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടി പ്പിക്കുന്ന പ്രദര്‍ശന ത്തില്‍ യു. എ. ഇ. യുടെ വളര്‍ച്ച, അറബ് സംസ്‌കാര ത്തില്‍ ഇന്ത്യയുടെ സ്വാധീനം, യു. എ. ഇ. യിലെ പള്ളി കള്‍ എന്നിവ ദൃശ്യവത്കരിക്കും.

ഡിസംബര്‍ മൂന്നിന് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം

December 2nd, 2014

അബുദാബി : മലയാളീ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിര ക്കളി മത്സരം ശക്തമായ മത്സരം കൊണ്ടും വന്‍ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സമാജം അങ്കണത്തില്‍ നടന്ന തിരുവാതിര ക്കളി മത്സര ത്തില്‍ അഞ്ചു ടീമുകള്‍ മാറ്റുരച്ചു. കേരളാ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം ഒന്നാം സമ്മാനം കരസ്ഥമാക്കി. ഭാമാസ് മുസ്സഫ, എന്‍. എസ്. എസ്. വനിതാ വിഭാഗം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.

കേരളത്തില്‍ നടക്കുന്ന മത്സര ങ്ങളോട്‌ കിട പിടിക്കുന്ന രീതി യിലുള്ള മത്സരം തന്നെ യാണ് ഇവിടെ അരങ്ങേറിയത് എന്ന് വിധി കര്‍ത്താ ക്കളായി നാട്ടില്‍ നിന്നും എത്തിയ രാജന്‍ കരിവെള്ളൂര്‍, കലാ മണ്ഡലം വനജ രാജന്‍ എന്നിവര്‍ വിലയിരുത്തി.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ്, വനിതാ വിഭാഗം കണ്‍ വീനര്‍ രേഖാ ജയകുമാര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം

സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി

December 2nd, 2014

അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പന്ത്രണ്ടാം വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ച സൗഹൃദ സന്ധ്യ 2014, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയ ത്തിൽ അരങ്ങേറി.

പരിപാടി യിൽ പ്രമുഖ സിനിമ – നാടക- ടെലിവിഷൻ കലാകാരനും പയ്യന്നൂർ സ്വദേശി യുമായ വി. പി. രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര ഗാന ങ്ങളും മാപ്പിള പ്പാ ട്ടുകളും ഗസൽ സംഗീതവും അടക്കം ജനപ്രിയ സംഗീത ത്തിന്റെ എല്ലാ ഭാവ ങ്ങളെയും ഉൾപ്പെടുത്തി പ്രശസ്ത പിന്നണി ഗായകരായ കണ്ണൂർ ഷെറീഫും സിതാര കൃഷ്ണ കുമാറും നയിച്ച ഗാന മേള സൗഹൃദ സന്ധ്യ ക്ക് മാറ്റു കൂട്ടി.

സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ, ഉസ്മാൻ കരപ്പാത്ത്, എം. അബ്ദുൽ സലാം തുടങ്ങിയവ ർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി


« Previous Page« Previous « കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നൈ രജതജൂബിലി ആഘോഷിച്ചു
Next »Next Page » അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine