മികച്ച മലയാളി ആര്‍ക്കിടെക്ടുമാര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

January 31st, 2012

kerala-architects-forum-emirates-epathram

ദുബായ് : മികച്ച മലയാളി ആര്‍ക്കിടെക്ടുമാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇന്റര്‍നാഷ്ണല്‍ ആര്‍ക്കിടെക്ട്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഇ. യിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം – എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ വച്ചു നടന്ന ചടങ്ങില്‍ കേരത്തിനകത്തും പുറത്തു നിന്നുമായി ഇരുനൂറ്റമ്പതിലധികം ആര്‍ക്കിടെക്ടുകള്‍ പങ്കെടുത്തു.

കേരളത്തിലെ ആര്‍ക്കിടെക്ടുകള്‍ ഡിസൈന്‍ ചെയ്ത് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍ ആയിരുന്നു മത്സരത്തിനായി പരിഗണിച്ചിരുന്നത്. വിവിധ വിഭാഗങ്ങളിലായി മൊത്തം 43 എന്‍‌ട്രികള്‍ ആണ് മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. സഞ്ജയ് മോഹെ, യതിന്‍ പാണ്ഡ്യ, ക്വൈദ് ഡൂന്‍‌ഗര്‍ വാല എന്നിവര്‍ അടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പ്രോജക്ടുള്‍ വിലയിരുത്തി വിജയികളെ നിശ്ചയിച്ചത്. ഇന്‍‌ഡിപെന്റന്റ് റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ “ഋതു” എന്ന വീട് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് ജയദേവിന് ഗോള്‍ഡന്‍ ലീഫ് പുരസ്കാരം ലഭിച്ചു. ആര്‍ക്കിടെക്ട് പുന്നന്‍ സി. മാത്യുവിനാണ് സില്‍‌വര്‍ ലീഫ് പുരസ്കാരം ലഭിച്ചത്. മാസ്‌ ഹൌസിങ്ങില്‍ ഗോള്‍ഡന്‍ ലീഫ് വിനോദ് സിറിയക്കിനും, പാലക്കാട്ട് ശ്രീപദ ഡാന്‍സ് കളരിയുടെ ഡിസൈനിങ്ങിന് ആര്‍ക്കിടെക്ട് വിനോദ് കുമാറിന് പബ്ലിക് & സെമി പബ്ലിക്ക് വിഭാഗത്തിലും ഗോള്‍ഡന്‍ ലീഫ് ലഭിച്ചു.

ആര്‍ക്കിടെക്ട് അരുണ്‍ വിദ്യാസാഗര്‍ രണ്ടര സെന്റില്‍ ചെയ്ത ഓഫീസ് കെട്ടിടത്തിനാണ് കൊമേഴ്സ്യല്‍ കെട്ടിടങ്ങളുടെ വിഭാഗത്തില്‍ ഗോള്‍ഡന്‍ ലീഫ് പുരസ്കാരം. ഈ വിഭാഗത്തില്‍ ഭവാനി കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് സെബാസ്റ്റ്യന്‍ ജോസിനാണ് സില്‍‌വര്‍ ലീഫ് ലഭിച്ചത്. മദ്രാസിലെ കുടുമ്പം കേരള ബ്യൂട്ടിക് റെസ്റ്റോറന്റിന്റെ ഡിസൈനിന് ആര്‍ക്കിടെക്ട് എം. എം. ജോസിന് ഗോള്‍ഡന്‍ ലീഫ് ലഭിച്ചു.

മികച്ച ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള ഗോള്‍ഡന്‍ ലീഫ് പുരസ്കാരം ആര്‍ക്കിടെക്ട് അനൂജ് ഗോപകുമാര്‍ സ്വന്തമാക്കി. ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജലിനാണ് ഈ വിഭാഗത്തില്‍ സില്‍‌വര്‍ ലീഫ് ലഭിച്ചത്.

ആദ്യമായാണ് ഐ. ഐ. എ. കേരള ചാപ്റ്റര്‍ ഒരു വിദേശ രാജ്യത്ത് വച്ച് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ലോക പ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍‌ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിവിധ രാജ്യങ്ങളിലായി പ്രാക്ടീസ് ചെയ്യുന്ന ആര്‍ക്കിടെക്ടുകള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും പുതിയ അറിവുകള്‍ സ്വായത്തമാക്കുവാനും ഈ ചടങ്ങിലൂടെ സാധിച്ചുവെന്ന് സംഘാടകര്‍ e പത്രത്തോട് പറഞ്ഞു.

(ചിത്രം : പുരസ്കാര ജേതാക്കള്‍ ജൂറിയംഗം ആര്‍ക്കിടെക്ട് സഞ്ജയ് മോഹെയ്ക്കൊപ്പം)

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാം സര്‍ഗസംഗമം വെള്ളിയാഴ്​ച

January 26th, 2012

palm-pusthakappura-epathram ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ വാര്‍ഷികാ ഘോഷവും സര്‍ഗ സംഗമവും ജനുവരി 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. യു. എ. ഇ. യിലെ മികച്ച സാഹിത്യ കാരനുള്ള അക്ഷരമുദ്ര പുരസ്‌കാരം ലത്തീഫ് മമ്മി യൂരിനും സേവന പ്രവര്‍ത്തനങ്ങള്‍ ക്കുള്ള സേവനമുദ്ര പുരസ്‌കാരം സലാം പാപ്പിനിശ്ശേരിക്കും അക്ഷര തൂലിക പുരസ്‌കാരം സോണിയാ റഫീഖിനും രമേഷ് പെരുമ്പിലാവിനും  സമ്മാനിക്കും. വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ നടത്തിയ ചെറുകഥാ മത്സര ത്തിലെ വിജയി കള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.

palm-sarga-sangamam-ePathram
പാം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിഖ്യാത സാഹിത്യകാരന്‍ കാക്കനാട ന്റെ ‘ബര്‍സാതി’ എന്ന നോവലി ന്റെയും പ്രശസ്ത കഥാകൃത്ത് സോമന്‍ കരിവെള്ളൂരിന്റെ ‘മഞ്ഞ് കൂടാരങ്ങള്‍ ‘ എന്ന മിനിക്കഥാ സമാഹാരവും നാടക കൃത്ത് ജോസ് കോയിവിള യുടെ നാടക പഠനം ‘പ്രഫഷണല്‍ നാടകം മൂല്യവും മൂല്യച്യുതിയും’ എന്ന പുസ്‌തക ത്തിന്റെയും പ്രകാശനം ചടങ്ങില്‍ വെച്ച് നടത്തും. കാക്കനാടന്‍ നഗറില്‍ നടക്കുന്ന പരിപാടി യില്‍ കാക്കനാടന്‍ അനുസ്മരണവും കഥയരങ്ങും കവിയരങ്ങും ഉണ്ടാകും. ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് ഉദ്ഘാടനം ചെയ്യും.

പാം പ്രസിഡന്റും നോവലിസ്റ്റു മായ വിജു. സി. പരവൂര്‍ അദ്ധ്യക്ഷത വഹിക്കും. പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജി, കെ. ബാലകൃഷണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 055 82 50 534 (സുകുമാരന്‍ വെങ്ങാട്)

-അയച്ചു തന്നത് : വെള്ളയോടന്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്‍ററില്‍ ‘ വിചാര ദീപ്തി 2012 ‘

January 19th, 2012

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ വിചാര ദീപ്തി 2012 ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ജനുവരി 19, 20 (വ്യാഴം, വെള്ളി ) എന്നീ രണ്ടു ദിവസ ങ്ങളിലായി നടക്കും.

വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരങ്ങള്‍ നേടിയ ജലീല്‍ രാമന്തളിക്കും (മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌) ബി. എസ്‌. നിസാമുദ്ധീനും (ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ്) അവാര്‍ഡുകള്‍ സമ്മാനിക്കും.മത – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഇസ്ലാമിക പ്രഭാഷണ രംഗത്ത്‌ ശ്രദ്ധേയനായ യുവ പണ്ഡിതന്‍ നൌഷാദ് ബാഖവി യുടെ ഉദ്ബോധന പ്രസംഗം രണ്ടു ദിവസങ്ങളിലും ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം നാടകോത്സവം : ബെഹബക് മികച്ച നാടകം – ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍

January 15th, 2012

shakti-theaters-bahabak-epathram

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അമേച്വര്‍ നാടക മത്സര ത്തില്‍ മികച്ച നാടകം ആയി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ‘ബെഹബക് ‘ തെരഞ്ഞെടുത്തു. ഈ നാടകം ഒരുക്കിയ ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍ ആയി. മികച്ച നടന്‍ ഓ. റ്റി. ഷാജഹാന്‍ . തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘സൂ സ്റ്റോറി’ യിലെ പ്രകടന ത്തിലൂടെയാണ് ഷാജഹാന്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ‘മതിലുകള്‍ക്കപ്പുറം’ എന്ന നാടക ത്തിലൂടെ അനന്ത ലക്ഷ്മി മികച്ച നടിയായി. ‘മതിലുകള്‍ക്കപ്പുറം’ ജൂറി യുടെ പ്രത്യേക പരിഗണന യും നേടി.

bahabak-drama-shakthi-anniversary-ePathram

ബഹബക്‌

jaleel-t-kunnath-epathram

മികച്ച സംവിധായകന്‍ : ജലീല്‍ ടി. കുന്നത്ത്

samajam-best-actor-2012-ot-shajahan-ePathram

മികച്ച നടന്‍ : ഷാജഹാന്‍

ananthalakshmi-epathram

മികച്ച നടി : അനന്ത ലക്ഷ്മി

മികച്ച രണ്ടാമത്തെ നാടകമായി കല അബുദാബി യുടെ ‘ മണ്ണ് ’ തെരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്ത്‌ സോഷ്യല്‍ ഫോറം അവതരിപ്പിച്ച ‘ കുഞ്ഞിരാമന്‍ ‘ . കുഞ്ഞിരാമനിലെ അഭിനയത്തിന് റഫീക്ക്‌ മികച്ച രണ്ടാമത്തെ നടന്‍ ആയും മണ്ണിലെ പ്രകടനത്തിന് ബിന്‍സി മോള്‍ മികച്ച രണ്ടാമത്തെ നടി ആയും തെരഞ്ഞെടുത്തു .

സര്‍പ്പകാലം എന്ന നാടകത്തി ലൂടെ ലുഖ്മാന്‍ മികച്ച ബാല നടന്‍ ആയി. ആവണി പ്പാടത്തെ പേര മരങ്ങള്‍ എന്ന നാടകത്തിലെ അഭിനയത്തിലൂടെ ഡോണ മേരി ആന്‍റണി, ബാബു, ആള്‍ഡിന്‍ സാബു എന്നീ ബാല താരങ്ങള്‍ ജൂറിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി.

മികച്ച രംഗ സജ്ജീകരണം : ജയേഷ്, ദീപവിതാനം : രമേശ്‌ രവി ( ബെഹബക് ), ചമയം : പവിത്രന്‍ ( കുഞ്ഞിരാമന്‍ ) എന്നിവയാണ് മറ്റു പുരസ്കാരങ്ങള്‍ .
വെള്ളിയാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിച്ച നാടക മത്സരത്തില്‍ 8 നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. തിയേറ്റര്‍ ദുബായ്, കല അബുദാബി, അബുദാബി സോഷ്യര്‍ ഫോറം, ക്‌നാനായ കുടുംബവേദി, അബുദാബി ശക്തി തിയേറ്റേഴ്‌സ്, അലൈന്‍ യുവ കലാ സാഹിതി , അബുദാബി നാടക സൗഹൃദം , ദുബായ് ഡി 2 കമ്യൂണിക്കേഷന്‍സ് എന്നീ കലാ സമിതി കളാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. യവനിക ഗോപാലകൃഷ്ണന്‍, കെ. പി. കെ. വേങ്ങര എന്നിവര്‍ ആയിരുന്നു ജൂറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും

January 11th, 2012

beyluxe-patturumal-logo-ePathram
അബുദാബി : സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖല യില്‍ പുതിയ ചരിത്രം രചിച്ച ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും ജനുവരി 12 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ബൈലുക്‌സ് മെസഞ്ചര്‍ ഓണ്‍ലൈന്‍ ഗായകര്‍ അണിയി ച്ചൊരുക്കുന്ന ഇശല്‍ വിരുന്നും പ്രവാസ ലോകത്ത് മാപ്പിള പ്പാട്ടിനു വേണ്ടി സമഗ്ര സംഭാവനകള്‍ നല്‍കിയ വര്‍ക്കുമള്ള അവാര്‍ഡ് ദാനവും നടത്താന്‍ അബുദാബി മുസഫയില്‍ ചേര്‍ന്ന പട്ടുറുമാല്‍ അഡ്മിന്‍ മീറ്റില്‍ തീരുമാനിച്ചു. വി. കെ. അബ്ദുള്‍ അസീസ് (ദുബായ്), ഷാസ് ഗഫൂര്‍ , മിസ്ബ മങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഷഫീല്‍ കണ്ണൂരിന്റെ അദ്ധ്യക്ഷത യില്‍ നടന്ന അഡ്മിന്‍ മീറ്റില്‍ റഫീക്ക് കല്പകഞ്ചേരി, ജാസിം തലശ്ശേരി, ഫര്‍ഹാന്‍ ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ഷാ സ്വാഗതവും ഹഫി കാസര്‍കോട് നന്ദിയും പറഞ്ഞു. പരിപാടി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 055 45 90 964, 050 35 46 795, 055 52 79 600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്പായി നയിക്കുന്ന ‘ഷാം ഇ ഗസല്‍ ‘ വെള്ളിയാഴ്ച അബുദാബിയില്‍
Next »Next Page » തണല്‍ സംസ്‌കാരിക വേദി ഡാന്‍സ് ഫെസ്റ്റ് – 2012 »



  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine