സമാജം നാടകോത്സവം : ബെഹബക് മികച്ച നാടകം – ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍

January 15th, 2012

shakti-theaters-bahabak-epathram

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അമേച്വര്‍ നാടക മത്സര ത്തില്‍ മികച്ച നാടകം ആയി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ‘ബെഹബക് ‘ തെരഞ്ഞെടുത്തു. ഈ നാടകം ഒരുക്കിയ ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍ ആയി. മികച്ച നടന്‍ ഓ. റ്റി. ഷാജഹാന്‍ . തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘സൂ സ്റ്റോറി’ യിലെ പ്രകടന ത്തിലൂടെയാണ് ഷാജഹാന്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ‘മതിലുകള്‍ക്കപ്പുറം’ എന്ന നാടക ത്തിലൂടെ അനന്ത ലക്ഷ്മി മികച്ച നടിയായി. ‘മതിലുകള്‍ക്കപ്പുറം’ ജൂറി യുടെ പ്രത്യേക പരിഗണന യും നേടി.

bahabak-drama-shakthi-anniversary-ePathram

ബഹബക്‌

jaleel-t-kunnath-epathram

മികച്ച സംവിധായകന്‍ : ജലീല്‍ ടി. കുന്നത്ത്

samajam-best-actor-2012-ot-shajahan-ePathram

മികച്ച നടന്‍ : ഷാജഹാന്‍

ananthalakshmi-epathram

മികച്ച നടി : അനന്ത ലക്ഷ്മി

മികച്ച രണ്ടാമത്തെ നാടകമായി കല അബുദാബി യുടെ ‘ മണ്ണ് ’ തെരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്ത്‌ സോഷ്യല്‍ ഫോറം അവതരിപ്പിച്ച ‘ കുഞ്ഞിരാമന്‍ ‘ . കുഞ്ഞിരാമനിലെ അഭിനയത്തിന് റഫീക്ക്‌ മികച്ച രണ്ടാമത്തെ നടന്‍ ആയും മണ്ണിലെ പ്രകടനത്തിന് ബിന്‍സി മോള്‍ മികച്ച രണ്ടാമത്തെ നടി ആയും തെരഞ്ഞെടുത്തു .

സര്‍പ്പകാലം എന്ന നാടകത്തി ലൂടെ ലുഖ്മാന്‍ മികച്ച ബാല നടന്‍ ആയി. ആവണി പ്പാടത്തെ പേര മരങ്ങള്‍ എന്ന നാടകത്തിലെ അഭിനയത്തിലൂടെ ഡോണ മേരി ആന്‍റണി, ബാബു, ആള്‍ഡിന്‍ സാബു എന്നീ ബാല താരങ്ങള്‍ ജൂറിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി.

മികച്ച രംഗ സജ്ജീകരണം : ജയേഷ്, ദീപവിതാനം : രമേശ്‌ രവി ( ബെഹബക് ), ചമയം : പവിത്രന്‍ ( കുഞ്ഞിരാമന്‍ ) എന്നിവയാണ് മറ്റു പുരസ്കാരങ്ങള്‍ .
വെള്ളിയാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിച്ച നാടക മത്സരത്തില്‍ 8 നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. തിയേറ്റര്‍ ദുബായ്, കല അബുദാബി, അബുദാബി സോഷ്യര്‍ ഫോറം, ക്‌നാനായ കുടുംബവേദി, അബുദാബി ശക്തി തിയേറ്റേഴ്‌സ്, അലൈന്‍ യുവ കലാ സാഹിതി , അബുദാബി നാടക സൗഹൃദം , ദുബായ് ഡി 2 കമ്യൂണിക്കേഷന്‍സ് എന്നീ കലാ സമിതി കളാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. യവനിക ഗോപാലകൃഷ്ണന്‍, കെ. പി. കെ. വേങ്ങര എന്നിവര്‍ ആയിരുന്നു ജൂറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും

January 11th, 2012

beyluxe-patturumal-logo-ePathram
അബുദാബി : സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖല യില്‍ പുതിയ ചരിത്രം രചിച്ച ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും ജനുവരി 12 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ബൈലുക്‌സ് മെസഞ്ചര്‍ ഓണ്‍ലൈന്‍ ഗായകര്‍ അണിയി ച്ചൊരുക്കുന്ന ഇശല്‍ വിരുന്നും പ്രവാസ ലോകത്ത് മാപ്പിള പ്പാട്ടിനു വേണ്ടി സമഗ്ര സംഭാവനകള്‍ നല്‍കിയ വര്‍ക്കുമള്ള അവാര്‍ഡ് ദാനവും നടത്താന്‍ അബുദാബി മുസഫയില്‍ ചേര്‍ന്ന പട്ടുറുമാല്‍ അഡ്മിന്‍ മീറ്റില്‍ തീരുമാനിച്ചു. വി. കെ. അബ്ദുള്‍ അസീസ് (ദുബായ്), ഷാസ് ഗഫൂര്‍ , മിസ്ബ മങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഷഫീല്‍ കണ്ണൂരിന്റെ അദ്ധ്യക്ഷത യില്‍ നടന്ന അഡ്മിന്‍ മീറ്റില്‍ റഫീക്ക് കല്പകഞ്ചേരി, ജാസിം തലശ്ശേരി, ഫര്‍ഹാന്‍ ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ഷാ സ്വാഗതവും ഹഫി കാസര്‍കോട് നന്ദിയും പറഞ്ഞു. പരിപാടി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 055 45 90 964, 050 35 46 795, 055 52 79 600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക അവാര്‍ഡ്‌

January 3rd, 2012

palm-award-to-ramesh-sonia-rafeeq-ePathram
ഷാര്‍ജ: പാം സാഹിത്യ സഹകരണ സംഘം വര്‍ഷം തോറും നല്‍കി വരുന്ന അക്ഷര തൂലിക അവാര്‍ഡ്‌ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കഥയ്ക്കുള്ള അവാര്‍ഡ്‌ സോണിയാ റഫീഖ്‌ രചിച്ച ‘തടവറയിലെ മാലാഖമാര്‍’ എന്ന കഥയും മികച്ച കവിതക്കുള്ള അവാര്‍ഡ്‌ രമേശ്‌ പെരുമ്പിലാവ് രചിച്ച ‘വില്‍പത്രം’ എന്ന കവിതയും തെരഞ്ഞെടുക്കപ്പെട്ടു.

2012 ജനുവരി 27 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമം വാര്‍ഷികാഘോഷ പരിപാടിയില്‍ അക്ഷര തൂലിക അവാര്‍ഡ്‌ വിതരണം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

December 28th, 2011

payyanur-souhrudha-vedhi-award-ePathram
അബുദാബി : വിവിധ മേഖല കളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബാംഗ ങ്ങളായ കുട്ടികളെ അബുദാബി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. നിരവധി ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ശ്രീരാധ് രാധാകൃഷ്ണന്‍, കലാമത്സര ങ്ങളില്‍ വിജയിച്ച ഗോപിക ദിനേഷ് ബാബു, ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികളെ യാണ് അനുമോദിച്ചത്.
psv-award-to-gopika-dinesh-ePathram
ഇത്തിസലാത്ത് ബ്രെയിന്‍ ഹണ്ട്, ടീന്‍സ് ഇന്ത്യ ക്വിസ്, ഡി. എന്‍. എ. ക്വിസ്, ഗാന്ധി ക്വിസ്, മലര്‍വാടി ക്വിസ് തുടങ്ങി യു. എ. ഇ. തല ത്തില്‍ നടന്ന ഏഴോളം ക്വിസ് മത്സര ങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ശ്രീരാധ്, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ അബുദാബി യില്‍ സംഘടിപ്പിച്ച യുവജനോത്സവ ത്തില്‍ നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് എന്നീ മത്സര ങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഗോപിക ദിനേഷ് ബാബു, ക്വിസ്, ടീന്‍സ് ഇന്ത്യ ക്വിസ് എന്നീ മത്സര ങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികള്‍ക്ക് പ്രശസ്ത നാടക സീരിയല്‍ സിനിമാ നടനും സംവിധായക നുമായ ബാബു അന്നൂര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
psv-award-by-artist-babu-annur-ePathram
പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ സലാം, ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, ബി. ജ്യോതിലാല്‍, മുഹമ്മദ് സാദ്, സഫറുള്ള പാലപ്പെട്ടി, പി. പി. ദാമോദരന്‍, ജയന്തി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും രാജേഷ് സി. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജിജി കുമാറിന് പഴശ്ശിരാജ പ്രവാസി രത്ന പുരസ്കാരം

December 16th, 2011

geegi-kumar-dubai-air-conditioning-epathram

ദുബായ്‌ : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത്‌ എയര്‍ കണ്ടീഷനിംഗ് രംഗത്ത്‌ ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ്‌ എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത്‌ ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.

വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.

മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.

ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആയുസ്സിന്‍റെ പുസ്തകം അബുദാബിയില്‍
Next »Next Page » നാല്പതാണ്ട് പിന്നിട്ടവര്‍ സ്വരുമ വേദിയില്‍ ഒത്തു ചേര്‍ന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine