ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 10th, 2019

ദുബായ് : യു. എ. ഇ. എക്സ്‌ ചേഞ്ചും സാംസ്കാരിക കൂട്ടായ്മ യായ ചിരന്തന യും സംയുക്ത മായി ഏർപ്പെ ടുത്തിയ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രവാസി രചനകളിൽ സലിം അയ്യനത്ത് (നോവൽ – ബ്രാഹ്മിൺ മൊഹല്ല), സബീന എം. സാലി (ചെറുകഥ – രാത്രി വേര്), സഹർ അഹമ്മദ് (കവിത – പൂക്കാതെ പോയ വസന്തം) എം. സി. എ. നാസർ (ലേഖനം – പുറവാസം) ഹരിലാൽ (യാത്രാ വിവരണം – ഭൂട്ടാൻ : ലോക ത്തി ന്റെ ഹാപ്പിലാൻഡ്) എന്നിവക്ക് പുരസ്കാരം സമ്മാനിക്കും.

കുട്ടികളുടെ കൃതികൾ പ്രത്യേകം പരി ഗണിച്ച് ‘ത്രൂ മൈ വിൻഡോ പാൻസ്’ (തഹാനി ഹാഷിര്‍), ‘വാച്ച് ഔട്ട്’ (മാളവിക രാജേഷ്) എന്നീ കൃതികള്‍ക്ക് പ്രത്യേക സമ്മാനം നൽകും.

സമഗ്ര സംഭാവന കൾക്കായി എഴുത്തുകാരൻ സക്കറിയ, ഇമറാത്തി കവി ഹാമദ് അൽ ബലൂഷി എന്നിവർക്ക് വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം സമ്മാ നിക്കും.

കവി വീരാൻ കുട്ടി യുടെ നേതൃത്വ ത്തില്‍ മൂന്നംഗ സമിതി യാണ് പുരസ്കാര നിർണ്ണയം നടത്തിയത്. നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 7  മണിക്ക് ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ

November 7th, 2019

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നാലാം തവണയും യു. എ. ഇ. യുടെ പ്രസി ഡണ്ട് പദവി യിലേക്ക്. യു. എ. ഇ. സുപ്രീം കൗൺസില്‍ ശൈഖ് ഖലീഫ യുടെ മേൽ പൂർണ്ണ വിശ്വാസം രേഖ പ്പെടു ത്തുകയും അദ്ദേഹത്തെ തന്നെ വീണ്ടും രാജ്യ ത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

ശൈഖ് ഖലീഫയുടെ പിതാവും യു. എ. ഇ. യുടെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാവു മായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ ന്റെ നിര്യാണ ത്തെ ത്തുടർന്ന്, അബു ദാബി കിരീട അവകാശി ആയിരിക്കെ 2004 നവം ബർ മൂന്നിന് സ്ഥാനാരോഹണം ചെയ്യുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി

November 3rd, 2019

arangu-samskarika-vedhi-sent-off-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അരങ്ങ് സാംസ്കാരിക വേദി കുടുംബ സംഗമം ഒരുക്കി. പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് തിരിച്ചു പോകുന്ന ട്രഷറർ എ. മുഹമ്മദ് സലീമിനു യാത്ര യയപ്പു നൽകി.

family-gathering-and-sent-off-arangu-samskarika-vedhi-ePathram

പ്രസിഡന്‍റ് എ. എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ദശ പുത്രൻ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, കേശവൻ ലാലി, സജീവ് വൺ നെസ്, സൈജു പിള്ള, സിന്ധു ലാലി, രാജേഷ് ലാല്‍, അജിത് പിള്ള എന്നിവർ പ്രസംഗിച്ചു. അംഗ ങ്ങളു ടെയും കുട്ടി കളു ടെയും വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പുതിയ സ്ഥാന പതി വ്യാഴാഴ്ച ചുമതലയേൽക്കും

October 30th, 2019

pavan-kapoor-uae-indian-ambassador-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാ ഴ്ച ചുമതല യേൽക്കും എന്ന് ഇന്ത്യൻ എംബസ്സി യിലെ ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.

ഇന്ത്യൻഅംബാസ്സിഡര്‍ ആയി 2016 മുതൽ സേവനം അനുഷ്ഠിക്കുന്ന നവ്ദീപ് സിംഗ് സൂരി യുടെ ഒഴി വിലേ ക്കാണ് പവൻ കപൂറി നെ നിയമിച്ചിരിക്കുന്നത്.

2016 മുതൽ ഇസ്രാ യേലിലെ സ്ഥാനപതി യായി സേവനം അനുഷ്ഠിച്ചിരുന്ന പവന്‍ കപൂറിനെ കഴിഞ്ഞ മാസ ത്തി ലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാ ലയം, യു. എ. ഇ. യിലേക്ക് നിയമിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുരഭി ലക്ഷ്മിക്ക് പത്മരാജൻ പുരസ്‌കാരം സമ്മാനിച്ചു

October 21st, 2019

abudhabi-samskarika-vedhi-drisyam-2019-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്‌കാ രിക വേദി യുടെ രണ്ടാമത് പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു.

മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടന്ന ആഘോഷ പരിപാടി യിൽ ഇന്ത്യൻ എംബസ്സി സാമൂഹിക വിഭാഗം ഫസ്റ്റ് സെക്രട്ടറി പൂജ വേർണെ ക്കറുടെ കയ്യില്‍ നിന്നും സുരഭി ലക്ഷ്മി പുരസ്കാരം ഏറ്റു വാങ്ങി.

samskarika-vedhi-award-to-surabhi-lakshmi-ePathram

സഹിഷ്ണത വർഷാചരണത്തിന്റെ ഭാഗമായി അബു ദാബി സാംസ്‌കാരിക വേദി പ്രഖ്യാപിച്ച കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ അഹല്യ ഹെൽത്ത് സെന്റർ എം. ഡി. ശ്രിയാ ഗോപാല്‍, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവര്‍ക്കു സമ്മാനിച്ചു. കൂടാതെ യു. എ. ഇ. യിലെ വിവിധ റിയാലിറ്റി ഷോ കളിൽ കഴിവ് തെളി യിച്ച പതിനൊന്നു പ്രതിഭ കള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

സാംസ്‌കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. മലയാളി സമാജം വൈസ് പ്രസി ഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി. കെ. ജയ രാജ്, ബി. യേശു ശീലൻ, മൊയ്തീൻ അബ്ദുൽ അസീസ്, വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി തുടങ്ങി യവര്‍ സംസാരിച്ചു. ടി. വി. സുരേഷ് കുമാർ സ്വാഗതവും സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലബാർ ഡെവലപ്പ് മെന്റ് ഫോറം സിക്രട്ടറിക്ക് സ്വീകരണം നൽകി
Next »Next Page » ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന് »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine