സ്മാര്‍ട്ട് സിറ്റി ഉല്‍ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചില്‍

May 1st, 2014

അബുദാബി : കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 2015 മാർച്ച് 25 ന് ഉത്ഘാടനം ചെയ്യും എന്ന് ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല.

അബുദാബി യില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ ത്തിനു ശേഷ മാണ് പ്രഖ്യാപനം ഉണ്ടായത്.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി, എം. എ. യൂസഫലി, സ്മാര്‍ടി സിറ്റി എം. ഡി. ബാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതി യാണ് ഇതെന്നും പദ്ധതി യുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിത മായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി യിട്ടുണ്ടെന്നും ഇതോടെ അയ്യായിരം പേർക്ക് ജോലി നല്കാൻ സാധിക്കു മെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പദ്ധതി യുടെ പൂർത്തീ കരണ ത്തിനു സാമ്പത്തിക ലഭ്യത ഒരു പ്രശ്നമാവില്ലാ എന്നും ആവശ്യാനുസരണം ഫണ്ട് ലഭ്യമാക്കും എന്നും അബ്ദുല്‍ ലത്തീഫ് അല്‍മുല്ല കൂട്ടി ച്ചേർത്തു.

തൊഴിൽ രഹിതരായ യുവ ജന ങ്ങൾക്ക്‌ തൊഴിൽ അവസര ങ്ങൾ സൃഷ്ടിക്കുക യാണ് പ്രധാന ലക്‌ഷ്യം എന്ന് ഡയരക്ടർ ബോർഡ് അംഗവും എം. കെ. ഗ്രൂപ്പ് ചെയര്മാനു മായ എം. എ. യൂസഫലി പറഞ്ഞു.

സ്മാർട്ട് സിറ്റി യുടെ പരിഗണന യിൽ വന്നിട്ടുള്ള വിവിധ പദ്ധതി കളെ കുറിച്ച് പഠിക്കാനും നിക്ഷേപ ങ്ങളുടെ വിശ്വാസ്യത യെ പറ്റി വില യിരുത്താനുമായി ഐ. ടി. പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, ടീകോം പ്രതിനിധി കളായ അനിരുദ്ധ് ധാംകെ, സഞ്ജയ്‌ ഘോസ്ല എന്നിവരെ നിയമിച്ചതായും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്മാർട്ട് സിറ്റി സി. ഇ. ഓ. ജിജോ ജോസഫ്, എം. ഡി. ബാജു ജോർജ്ജ് എന്നിവരും ബോർഡ് യോഗ ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഷു ഈസ്റ്റര്‍ മേയ് ദിന ആഘോഷം

May 1st, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭരണ സമിതി യുടെ പ്രവര്‍ത്തനോദ്ഘാടനവും വിഷു- ഈസ്റ്റര്‍ -മെയ് ദിന ആഘോഷവും വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് കെ. എസ്. സി. അങ്കണത്തിൽ നടക്കും.

അലിഗഢ് സര്‍വ കലാ ശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ച പ്രമുഖ വ്യവസായി എം. എ. യൂസഫലി, എന്‍ ആര്‍ ഐ ഒാഫ് ദ് ഇയര്‍ പുരസ്കാര ജേതാവ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.

സംഘഗാനം, വിഷുക്കണി, ഉയിര്‍ത്തെഴുന്നേല്‍പ്പ്, വില്ലടിച്ചാന്‍ പാട്ട്, നൃത്ത നൃത്യ ങ്ങള്‍ തുടങ്ങിയ കലാ പരിപാടി കളും നടക്കും.

കെ. എസ്. സി. വെബ്സൈറ്റ് പ്രകാശനവും സെന്റര്‍ മുഖ പ്രസിദ്ധീ കരണം പ്രവാസി യുടെ നാല്‍പതാം വാര്‍ഷിക പ്പതിപ്പിന്റെ വിതരണോദ്ഘാടനവും നടക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്സ് പുരസ്‌കാരം മെയ് രണ്ടിനു സമ്മാനിക്കും

April 25th, 2014

അബുദാബി : സാമൂഹിക – സാംസ്‌കാരിക വേദി യായ ഗ്രീന്‍ വോയ്‌സ് അബുദാബി യുടെ ഈ വര്‍ഷത്തെ ‘ഹരിതാക്ഷര പുരസ്‌കാര’ ത്തിന് പ്രശസ്ത എഴുത്തുകാരായ പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർ അര്‍ഹരായി.

ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ വീണ ജോര്‍ജ്ജ് (ഇന്ത്യാ വിഷൻ), എന്‍. വിജയ് മോഹന്‍ (അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ്), ഓണ്‍ലൈൻ മീഡിയ യിൽ നിന്നും പി. എം. അബ്ദുല്‍ റഹിമാന്‍ (ഇ-പത്രം), മനു കല്ലറ (ക്യാമറാമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ), അച്ചടി മാധ്യമ ത്തിൽ നിന്നും രാജീവ് മേനോന്‍ (മലയാള മനോരമ), റേഡിയോ യിൽ നിന്ന് ബൈജു ഭാസ്കർ (ഏഷ്യാനെറ്റ്‌ റേഡിയോ) എന്നിവരെ യാണ് ഗ്രീന്‍ വോയ്സ് മാധ്യമശ്രീ പുരസ്കാര ത്തിനായി തെരഞ്ഞെടുത്തിരി ക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഗ്രീന്‍ വോയ്സ് പ്രവാസ ലോകത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു തുടങ്ങി യത്.

ഗ്രീന്‍ വോയ്സിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി മുസ്സഫ യിലെ മലയാളീ സമാജ ത്തില്‍ മെയ് 2 വെള്ളിയാഴ്ച നടക്കുന്ന ‘സ്നേഹ പുരം 2014’ പരിപാടി യില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

കെ. കെ. മൊയ്തീന്‍ കോയ, മൊയ്തുഹാജി കടന്നപ്പള്ളി, ജലീല്‍ പട്ടാമ്പി എന്നിവര്‍ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിര്‍ണയിച്ചത്.

പ്രവാസി കളുടെ പൊതു പ്രശ്നങ്ങളില്‍ ക്രിയാത്മകമായ പ്രവര്‍ത്തന ങ്ങള്‍ ചെയ്തും മാധ്യമ രംഗത്തു നിന്നു കൊണ്ട് തന്നെ വിത്യസ്ഥ മേഖല കളില്‍ നല്‍കിയ സംഭാവന കളെ പരിഗണിച്ചു മാണ് ഗ്രീന്‍ വോയ്സ് പുരസ്കാരം സമ്മാനി ക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ വ്യവസായ മേഖല കളിലെ പ്രമുഖര്‍ സംബന്ധിക്കും. പുരസ്‌കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് ഗ്രീന്‍ വോയ്‌സ് നടപ്പാ ക്കാനിരി ക്കുന്ന പുതിയ ജീവ കാരുണ്യ സേവന പദ്ധതി കള്‍ പ്രഖ്യാപിക്കും.

‘സ്‌നേഹപുരം 2014′ ആഘോഷ ത്തിന് മാറ്റു കൂട്ടാന്‍ പ്രശസ്ത ഗായകരായ ആദില്‍ അത്തു, രഹന, തന്‍സീര്‍ കൂത്തുപറമ്പ് തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ ഗാനമേളയും അരങ്ങി ലെത്തും. യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായകരും ഗാനങ്ങള്‍ ആലപിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മനസ്സ് സൗഹൃദക്കൂട്ടായ്മ വെള്ളിയാഴ്ച

April 16th, 2014

ദുബായ് : മനസ്സ് ഓണ്‍ലൈന്‍ മലയാള സൌഹൃദ കൂട്ടായ്മ യുടെ ദുബായ് സംഗമം ഏപ്രില്‍ 18 വെള്ളിയാഴ്ച രാവിലെ മുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടക്കും.

മനസ്സ് കൂട്ടായ്മ യുടെ സ്ഥാപക നായ ഷാനവാസ് കണ്ണ ഞ്ചേരി യുടെ നേതൃത്വ ത്തില്‍ നടക്കുന്ന സൗഹൃദ സംഗമ ത്തില്‍ ബ്ളോഗറും മനസ്സ് സാരഥി യുമായ ജോയ് ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ കാരന്മാരായ ടി. കെ. ഉണ്ണി, സി. പി. അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

മനസ്സിന്‍റെ മുഖ്യ സംഘാടകനും പുണ്യാളന്‍ എന്ന പേരില്‍ ബൂലോകത്ത് അറിയ പ്പെട്ടിരുന്ന, അകാലത്തില്‍ പൊലിഞ്ഞു പോയ ഷിനു വിനെ അനുസ്മരി ക്കുന്ന ചടങ്ങും സാഹിത്യ ചര്‍ച്ച കളും ചിത്ര പ്രദര്‍ശനവും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 784 22 86

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂര്യാ ഫെസ്റ്റിവല്‍ : ബുധനാഴ്ച അബുദാബിയില്‍

April 14th, 2014

uae-exchange-soorya-fest-performers-dr-br-shetty-ePathram
അബുദാബി : ഭാരതീയ നൃത്ത വാദ്യ കലകളുടെ സമ്മേളന വുമായ് യു. എ. ഇ. എക്സ്ചേഞ്ച് എക്സപ്രസ് മണിയും സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയും സംയുക്ത മായി സംഘടി പ്പിക്കുന്ന സൂര്യാ ഫെസ്റ്റിവല്‍ സ്റ്റേജ് ഷോ ദുബായിലും അബുദാബിയിലും നടക്കും.

തിരുവനന്തപുരംആസ്ഥാന മായി പ്രവര്‍ത്തി ക്കുന്ന സൂര്യാ യുടെ ഇന്റര്‍നാഷനല്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ബി. ആര്‍. ഷെട്ടിയുടെ മേല്‍നോട്ട ത്തില്‍, സൂര്യാ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിപാടി ഏപ്രില്‍ 15 ചൊവ്വാഴ്ച വൈകിട്ട് 7 : 30 ന് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈഖ് റാഷിദ് ഒാഡിറ്റോറി യത്തിലും ഏപ്രില്‍ 16 ബുധനാഴ്ച വൈകിട്ട് 7 : 30 ന് അബുദാബി ഇന്ത്യന്‍ സ്കൂളിലെ ശൈഖ് സായിദ് ഒാഡിറ്റോറിയ ത്തില്‍ വെച്ചും നടക്കും.

നൃത്തവും സംഗീതവും ഒന്നു ചേരുന്ന പരിപാടിയില്‍ ഭരതനാട്യ നര്‍ത്തകി ദക്ഷിണാ വൈദ്യ നാഥന്‍, മോഹിനി യാട്ട നര്‍ത്തകി ഐശ്വര്യാ വാര്യര്‍, ഒഡിസ്സി നര്‍ത്തകര്‍ അനുപാ ഗായത്രി പാണ്ഡ, പ്രവദ് കുമാര്‍ സഖെന എന്നിവരും മൃദംഗ വിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണനും പങ്കെടുക്കും.

പ്രവേശന പാസുകള്‍ ആവശ്യമുള്ളവര്‍ യു എ ഇ എക്സ്ചേഞ്ച് ഒാഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ : 04 29 30 999,

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
Next »Next Page » കൊറോണ വൈറസ് ബാധ : ആശങ്ക വേണ്ട എന്ന് അധികൃതര്‍ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine