അബുദാബി : ഖാലിദിയ മാളിൽ ലുലു ബ്രിട്ടീഷ് ഫെസ്റ്റിന് തുടക്ക മായി. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസുഫലിയുടെ സന്നിധ്യ ത്തില്‍ ബ്രിട്ടീഷ് അംബാസഡര്‍ ഡൊമിനിക് ജെറേമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
തുടർച്ച യായി ഏഴാമത് വർഷ മാണ് ലുലു ബ്രിട്ടീഷ് ഫെസ്റ്റ് സംഘടിപ്പി ക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഉല്‍പന്ന ങ്ങള്‍ ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനു മുള്ള യത്ന ത്തിന്‍െറ ഭാഗ മായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത് എന്നും രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ പ്രിയങ്കര മാണെന്നും എം. എ. യൂസുഫലി പറഞ്ഞു.
ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ കഴിഞ്ഞ വര്‍ഷം ലുലു സോഴ്സിങ് ഓഫിസ് തുറന്നിട്ടുണ്ട്. ഇതു വഴി ഇരുനൂ റിലധികം ഫ്രഷ് – ഫ്രോസന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, കടല്‍ വിഭവങ്ങള്‍, മാംസം എന്നിവ ഈ ഫെസ്റ്റിൽ എത്തിച്ചിട്ടുണ്ട്.
യു. എ. ഇ. യിലെ ലുലു ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ബ്രിട്ടീഷ് ഫെസ്റ്റ് നടക്കുന്നുണ്ട്. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റി വലിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.