അബുദാബി : നവംബര്‍ രണ്ട് വ്യാഴാഴ്ച യു. എ. ഇ. പതാക ദിന മായി ആചരിക്കും. എല്ലാ മന്ത്രാല യങ്ങളും സര്‍ക്കാര്‍ വകുപ്പു കളും അനു ബന്ധ സ്ഥാപ നങ്ങളും നവംബര്‍ രണ്ടിനു രാവിലെ പതിനൊന്നു മണിക്ക് ദേശീയ പതാക ഉയര്‍ത്തി പതാക ദിനം ആചരിക്കും.
ഇതു വരെ നവംബർ മൂന്നിന് ആയി രുന്നു യു. എ. ഇ. പതാക ദിനം ആചരിച്ചു വന്നിരുന്നത്. എന്നാല്‍ ഇൗ വർഷം നവംബർ രണ്ടിന് ആചരിക്കണം എന്ന് മിനിസ്ട്രി ഓഫ് ക്യാബിനറ്റ് ആന്‍ഡ് ഫ്യൂച്ചര്‍ പുറത്തിറ ക്കിയ സർക്കു ലറിൽ പറയുന്നു. ദേശ സ്‌നേഹം, രാജ്യത്തെ ഭരണ നേതൃത്വം, ഐക്യം, സാഹോ ദര്യം എന്നിവ യോ ടെല്ലാം ഐക്യ ദാര്‍ഢ്യവും പ്രഖ്യാപിച്ചു കൊണ്ടാണ് പതാക ദിനം ആചരി ക്കുന്നത്.
യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഭരണാധി കാരി യായി ചുമതല യേറ്റ തിന്റെ സ്മരണാര്‍ത്ഥം യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ മിന്റെ നിര്‍ദ്ദേശ പ്രകാര മാണ് 2013 നവംബര്‍ മുതല്‍ എല്ലാ വര്‍ഷ വും പതാക ദിനം ആചരി ക്കുവാന്‍ തുടങ്ങിയത്.
* W A M