ഐ. എസ്​. സി. യുവ ജനോ ത്സവം : ഭവൻസിന്​ മികച്ച സ്​കൂൾ പുരസ്​കാരം

October 31st, 2017

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റര്‍ (ഐ. എസ്. സി.) സംഘടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവ ത്തിൽ അബു ദാബി ഭവൻസ് മികച്ച സ്കൂൾ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.

ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ അപർണ്ണ മണിലാല്‍, ദുബായ് പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ വർഷ രഘു എന്നിവരെ കലാതിലകം ആയി പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂളിലെ സൂര്യ മഹാ ദേവന്‍ കലാ പ്രതിഭ പുരസ്കാരവും കരസ്ഥ മാക്കി.

അഞ്ചു വേദി കളിലായി നടന്ന യുവ ജനോ ത്സവ ത്തിൽ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, കഥക്, ഒഡീസ്സി, അര്‍ദ്ധ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങീ നൃത്ത ഇന ങ്ങളും കർണ്ണാടക സംഗീതം, ഹിന്ദു സ്ഥാനി, ലളിത ഗാനം, ചലച്ചിത്ര ഗാനം, കരോക്കെ, ഉപ കരണ സംഗീതം, തുടങ്ങീ സംഗീത ഇന ങ്ങളും മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നിങ്ങനെ 21 വ്യത്യസ്ഥ ഇന ങ്ങളി ലായി 500 ല്‍ അധികം വിദ്യാർ ത്ഥി കൾ മാറ്റു രച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് സിദ്ധീഖ് ചേറ്റുവ യെ ആദരിച്ചു

October 31st, 2017

logo-ishal-band-abudhabi-ePathram
അബുദാബി : പ്രവാസ ലോകത്തെ തിരക്കു കൾക്ക് ഇടയി ലും കഴിവുറ്റ നിര വധി കലാ കാര ന്മാരെ പ്രോത്സാ ഹി പ്പിക്കു കയും പൊതു രംഗ ത്തേക്ക് വരാൻ മടിച്ചു നിൽ ക്കുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവ തരി പ്പിക്കുക യും ചെയ്ത ‘സോംഗ് ലവ് ഗ്രൂപ്പ്’ അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ യെ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ വേള യിൽ ആദരിച്ചു.

ishal-band-felicitate-sidheeq-chettuwa-ePathram

സിദ്ധീഖ് ചേറ്റുവക്ക് മെമെന്റോ നല്‍കി ആദരിക്കുന്നു

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ അൻസാർ ആഘോഷ പരി പാടി കളു ടെ ഔപചാരിക ഉത്‌ഘാടനം നിർവ്വഹിച്ചു.

ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഇശൽ ബാൻഡ് അബു ദാബി യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി തൃശൂർ ജില്ല യിലെ നിർധന പെൺ കുട്ടിക്ക് 3.5 ലക്ഷം രൂപ വിവാഹ ധന സഹായം പ്രഖ്യാപിച്ചു. നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർ നാഷ ണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ് എന്നിവർ മുഖ്യാഥിതികൾ ആയി രുന്നു.

ഉസ്മാൻ കര പ്പാത്ത്, എം. എം. നാസർ കാഞ്ഞങ്ങാട്, എം. എ. സലാം, പി. ടി. ഹുസൈൻ, റഷീദ് അയിരൂർ, സമീർ കല്ലറ, പി. എം. അബ്ദുൾ റഹിമാൻ, അഷ്റഫ് പൊന്നാനി, സലിം ചിറ ക്കൽ, ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ്, റജീബ് പട്ടോളി, സമീർ തിരൂർ എന്നിവർ  സംബന്ധിച്ചു.

ഇശൽ ബാൻഡ് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സമീർ തിരൂർ നന്ദി രേഖ പ്പെടുത്തി.

മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാ ഭവൻ നസീബ് എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാരും വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു. ഇവന്റ് കോഡിനേറ്റർ ഇക്ബാൽ ലത്തീഫ്, റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നല്‍കി.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ നറു ക്കെടു പ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്‌റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം പൂക്കള മത്സരം

October 29th, 2017

അബുദാബി : മലയാളീ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച അത്ത പ്പൂക്കള മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മുതിര്‍ ന്നവ രുടെ മത്സര ത്തില്‍ ഒന്നാം സ്ഥാനം സജീവ്‌ ഒന്നാസ് & ടീം (അരങ്ങ് സാംസ്കാരിക വേദി) രണ്ടാം സ്ഥാനം നിധി & ടീം, മൂന്നാം സ്ഥാനം വിഷ്ണു പ്രകാശ് & ടീം (ഫ്രണ്ട്സ് എ. ഡി. എം. എ) നും ലഭിച്ചു. കുട്ടികളുടെ മത്സര ത്തില്‍ ഒന്നാം സ്ഥാനം ഹിബ താജുദ്ധീ ന്‍ & ടീം, രണ്ടാം സ്ഥാനം ഫഹീമ ആമിന & ടീം, മൂന്നാം സ്ഥാനം സൈനബ് മഹബൂബ് & ടീമിനും ലഭിച്ചു. 20 ല്‍ പരം ടീമു കള്‍ പങ്കെടുത്തു. കുട്ടി കള്‍ ക്കായി പ്രത്യേകം മത്സരം സംഘടി പ്പിച്ചി രുന്നു.

ചടങ്ങിൽ സമാജം പ്രസിഡണ്ട്‌ വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, ട്രഷറര്‍ ടോമിച്ചന്‍, കലാ വിഭാഗം സെക്രട്ടറി ബിജു വാര്യര്‍, വനിതാ കണ്‍വീ നര്‍ മഞ്ജു സുധീര്‍ എന്നിവര്‍ വിജയി കൾക്ക് കാഷ് അവാര്‍ഡും ട്രോഫി യും പങ്കെടുത്ത എല്ലാ ടീമംഗ ങ്ങള്‍ക്കും ട്രോഫിയും പ്രോത്സാ ഹന സമ്മാന ങ്ങളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളി യുടെ കൊയ്ത്തുൽസവം വെള്ളി യാഴ്ച

October 29th, 2017

അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി പള്ളി യുടെ കൊയ്ത്തുൽസവം നവംബര്‍ 3 വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണി മുതൽ മുസ്സഫ മാർ ത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹി കള്‍ അറി യിച്ചു.

കേരള ത്തനി മയിൽ കൊട്ടും കുരവ യും നാടൻ ഭക്ഷ്യ വിൽപന സ്റ്റാളു കളും കുട്ടി കളുടെ ഗെയിംസ് സ്റ്റാളു കളും അമേരി ക്കൻ ലേലം, ഹാസ്യ സംഗീത കലാ പരി പാടി കൾ എന്നിവയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂമംഗലം കൂട്ടായ്മ ‘പൊലിമ’ ക്കു തുടക്കമായി

October 29th, 2017

ദുബായ് : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൂമംഗലം നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘പൊലിമ’ യുടെ ഉല്‍ഘാ ടനവും പ്രവാസ ലോക ത്തെ ശ്രദ്ധേ യനായ കലാ കാരനും പൂമംഗലം നിവാസി യുമായ സമദ് മിമിക്സിനെ ആദരി ക്കല്‍ ചടങ്ങും ദുബായ് ഡ്യൂൺസ് ഹോട്ടല്‍ ഓഡി റ്റോറി യത്തില്‍ വെച്ച് നടന്നു.

പൂമംഗലം ഗോപാലകൃഷ്ണ ന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകന്‍ രഘു നാഥ് കണ്ണൂര്‍ സമദിനെ പൊന്നാട അണി യിച്ചു.

എെ. വി. ഉണ്ണി സ്വാഗതവും, സുനില്‍ വക്കച്ചന്‍ നന്ദിയും പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗ ങ്ങളായ വി. പി. പ്രശാന്ത്, ഷംനാദ്, ടി. വി. സതീശൻ, രാജേഷ് കുവോടൻ, ബിജേഷ് ബിജു, മുസ്തഫ. പി. എ. എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്തനാർബുദ ബോധ വത്കരണം നടത്തി
Next »Next Page » സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളി യുടെ കൊയ്ത്തുൽസവം വെള്ളി യാഴ്ച »



  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine