പമ്പാ കോളേജ് അലൂമ്‌നി ‘സൗഹൃദ കൂട്ടായ്‌മ’ വെള്ളി യാഴ്ച ദുബായിൽ

April 18th, 2017

logo-parumala-pamba-collage-golden-jubilee-ePathram
ദുബായ് : പത്തനം തിട്ട യിലെ പ്രമുഖ കലാലയ മായ പരു മല ദേവസ്വം ബോർഡ് പമ്പാ കോളേജിൻറെ സുവർണ്ണ ജൂബിലി ആഘോഷ പരി പാടി കളുടെ ഭാഗ മായി യു. എ. ഇ. യിലെ പ്രവാസി കളായ പൂർവ്വ വിദ്യാർത്ഥി കളുടെ സമാ ഗമം ഏപ്രിൽ 21 വെള്ളി യാഴ്ച വൈകു ന്നേരം 3 മണി മുതൽ’സൗഹൃദ കൂട്ടായ്‌മ’ എന്ന പേരിൽ ദുബായ് ഖിസൈ സിലെ ഡ്യൂൺസ് ഹോട്ടൽ അപ്പാർട്ട് മെന്റിൽ വെച്ച് നടക്കും എന്നു സംഘാടകര്‍ അറിയിച്ചു.

uae-alumni-meet-at-dubai-parumala-pamba-collage-golden-jubilee-celebration-ePathram

വൈവിധ്യമാർന്ന കലാ സാംസ്കാരിക പരി പാടി കളോടെ ഒരു ക്കുന്ന ‘സൗഹൃദ കൂട്ടായ്‌മ’ യിലേക്ക് യു. എ. ഇ. യിലുള്ള പമ്പാ കോളേജ് പൂർവ്വ വിദ്യാർത്ഥി കളെ ക്ഷണിക്കുന്നു എന്നും കൂടുതൽ വിവര ങ്ങൾക്ക് 050 955 89 56 – 050 946 41 32 എന്നീ നമ്പറു കളിൽ ബന്ധ പ്പെടു വാനും സംഘാടകര്‍ അറിയിച്ചു.

-അയച്ചു തന്നത് : ഷറീഫ് മാന്നാര്‍ 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കണ്ണപുരം മഹല്ല് കൂട്ടായ്മ യുടെ ‘പെരുമ 2017’ ശ്രദ്ധേയ മായി

April 18th, 2017

logo-peruma-kannapuram-mahallu-koottayma-ePathramഅബുദാബി : യു. എ. ഇ. യിലെ കണ്ണൂർ ജില്ലാ കണ്ണ പുരം മഹൽ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യുടെ സംഗമം ‘പെരുമ–2017′ സംഘടി പ്പിച്ചു. അബു ദാബി മുറൂർ സഫ്രാൻ പാർക്കിൽ മഹ്‌റൂഫ് ദാരിമി യുടെ പ്രാർത്ഥന യോടെ തുടക്കം കുറിച്ച കുടുംബ സംഗമ ത്തിൽ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നിരവധി മഹല്ല് നിവാസികൾ സംബന്ധിച്ചു.

peruma-2017-uae-kannapuram-mahallu-koottayma-ePathram

അംഗങ്ങൾ ക്കായി മെഡിക്കൽ ക്യാമ്പ്, വിവിധ വിജ്ഞാന മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാന ങ്ങളും നൽകി.

ചെയർമാൻ സുബൈർ മൊയ്തീൻ, പി. കെ. മുഹമ്മദ് അമീൻ, പി. കെ. പി. അബൂ ബക്കർ ഹാജി, മഹ്‌റൂഫ് ദാരിമി, പി. കെ. അഷ്‌റഫ്, കെ. പി. ശരീഫ്, അമീർ അലി, പി. കെ. നിസാർ, സി. പി. ശിഹാബ്, പി. കെ. കെ. സഈദ്, പി. കെ. പി. ഹാരിസ്, അഷ്‌റഫ്, ആയ്ശ, തുടങ്ങി യവർവിവിധ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉദ്‌ഘാടനം

April 16th, 2017

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർ ത്തന ഉദ്‌ഘാടനം ഇന്ത്യൻ എംബസ്സി യിലെ ഫസ്റ്റ് സെക്ര ട്ടറി ഡോ. സുരേഷ്‌ കുമാർ നിർവ്വ ഹിച്ചു. മുസ്ലീം ലീഗ് നേതാവ് ടി. എ. അഹമ്മദ് കബീർ എം. എൽ. എ. മുഖ്യ പ്രഭാ ഷണം നടത്തി. അബു ദാബി കമ്യൂണിറ്റി പൊലീസ് ഉദ്യോ ഗസ്‌ഥ അയിഷ അൽ ഷെഹി സംബന്ധിച്ചു.

ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ഹിദായത്തുല്ല പ്രവർത്തന റിപ്പോർട്ട് അവ തരി പ്പിച്ചു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും അഡ്‌ മിനി സ്‌ട്രേ ഷൻ സെക്രട്ടറി അബ്‌ദുൽ റഹ്‌മാൻ തങ്ങൾ നന്ദിയും പറഞ്ഞു. സെന്റര്‍ മുന്‍ ഭാര വാഹി കളും സുന്നി സെന്റർ, കെ. എം. സി. സി. നേതാക്കളും ആശംസ കള്‍ നേര്‍ന്നു.

പ്രമുഖ ഗായക രായ എം. എ. ഗഫൂർ, നിസാം തളിപ്പറമ്പ്, സഫ്രാന്‍ നിസാം, ഹിബാ താജുദ്ധീന്‍ എന്നി വരുടെ നേതൃത്വ ത്തിൽ ഇശൽവിരുന്നും സംഘടി പ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി

April 16th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘ബോണാ ക്യംതാ’ ഈസ്റ്റർ സംഗമ വും മാർ ക്രിസോസ്റ്റം ജന്മ ശതാബ്ദി ആഘോഷവും ദുബായിൽ

April 16th, 2017

philpose-mar-chrysostom-in-samajam-2012-ePathram
ദുബായ് : മലയാളി ക്രൈസ്തവ സഭ കളുടെ ഐക്യ വേദി യായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി. സി.) ഗൾഫ് സോണി ന്റെയും ദുബായ് യൂണിറ്റി ന്റേയും സംയുക്ത ആഭി മുഖ്യ ത്തിൽ ഈസ്റ്റർ സംഗമവും മാർ ക്രിസോ സ്റ്റം വലിയ മെത്രാ പ്പൊലീത്ത യുടെ ജന്മ ശതാബ്ദി ആഘോ ഷവും വിവിധ പരി പാടി കളോടെ ഏപ്രിൽ18 ചൊവ്വാഴ്ച വൈകുന്നേരം 5 മണി ക്ക് ദുബായ് സെൻറ് തോമസ് ഓർത്ത ഡോൿസ് കത്തീ ഡ്രലിൽ നടക്കും.

വിവിധ സഭകളുടെ മേലദ്ധ്യ ക്ഷന്മാ രായ ഡോ. ഗീവർഗ്ഗീസ് മാർ യൂലി യോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാർ എപ്പി ഫാനി യോസ് മെത്രാ പ്പോ ലീത്ത, അല ക്സാണ്ട്ര യോസ് മാർ തോമസ് മെത്രാ പ്പോലീത്ത, യാക്കോബ് മാർ അന്തോ ണി യോസ് മെത്രാ പ്പോലീ ത്ത, മാർ യോഹ ന്നാൻ ജോസഫ് മെത്രാ പ്പോ ലീത്ത, യൂഹാ നോൻ മാർ മിലി ത്തി യോസ്‌ മെത്രാ പ്പോലീ ത്ത എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

easter-2017-bona-khymtha-mar-chrysostam-metropolitan-birth-centenary-celebrations-ePathram

വൈകുന്നേരം 5 മണിക്ക് യു. എ. ഇ. യിലെ എല്ലാ ക്രിസ്തീയ സഭ കളി ലെയും വൈദി കരുടെ സമ്മേളനം ഡോ. ഗീവർഗ്ഗീസ് മാർ യൂലി യോസ് മെത്രാ പ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് വിദ്യാർ ത്ഥി കൾ ക്ക് വേണ്ടി ഈസ്റ്റർ എഗ്ഗ് പെയി ന്റിംഗ് മത്സരം നടക്കും.

വൈകുന്നേരം ഏഴു മണിക്ക് “ബോണാ ക്യംതാ” എന്ന പേരിൽ ഒരു ക്കുന്ന ഈസ്റ്റർ ആഘോഷ ത്തിൽ ഡോ. ഫിലി പ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാ പ്പൊലീത്ത യുടെ ജന്മ ശതാബ്ദി ആഘോഷിക്കും.

സമ്മേളന ത്തിൽ പ ങ്കെടുക്കന്ന വിശിഷ്ട അതിഥി കൾ ഉൾപ്പെടെ യുള്ളവർ സമ്മേളന നഗരി യിൽ തയ്യാറാക്കുന്ന ആശംസാ കാർഡിൽ കൈയൊപ്പ് ചാർ ത്തും. പ്രസ്തുത കാർഡ് ജന്മ ദിന മായ ഏപ്രിൽ 27 നു തിരു മേനിക്ക് സമ്മാ നിക്കും. തിരുമേനി യുടെ ജീവിത ത്തെ കുറിച്ചുള്ള ഡോക്യു മെന്റ റിയും പ്രദർ ശി പ്പിക്കും. യു. എ. ഇ. യിലെ വിവിധ സഭ കളിലെ ഗായക സംഘ ങ്ങൾ ഈസ്റ്റർ ഗാന ങ്ങൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 050 18 93 564

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉല്‍ഘാടനം വെള്ളിയാഴ്ച
Next »Next Page » എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine