സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി

August 29th, 2024

puthiyangadi-jama-ath-school-autograph-94-books-to-iic-ePathram

അബുദാബി : ഗ്രന്ഥശാലാ ദിനത്തിൻ്റെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിലെ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പുസ്തക ശേഖരണ ക്യാമ്പയിനിലേക്ക് പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ 1994 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ പുസ്തകങ്ങൾ സംഭാവന ചെയ്തു.

സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഷ്‌റഫ് ഹസൈനാർ, അഡ്വ. റഫീക്ക്, ജാഫർ, അഷ്‌കർ, അഹ്മദ് കുട്ടി തുടങ്ങിയവർ പുസ്തകങ്ങൾ സ്വീകരിച്ചു.

ഓട്ടോഗ്രാഫ്-94 ന് വേണ്ടി റാഷിദ് ഹമീദ്, ഫാരിസ് അബ്ബാസ്, ഫത്താഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി ഫാമിലി മെമ്മറീസ് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.

ഗ്രന്ഥശാലാ ദിനാചരണം മുൻ നിർത്തി ഇസ്ലാമിക് സെൻ്റർ നടത്തുന്ന പുസ്തക ശേഖരണത്തിന് പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് വൻ പങ്കാളിത്തമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം

August 21st, 2024

ink-pen-literary-ePathram

ദുബായ് : യു. എ. ഇയിലെ പ്രവാസികളായ മലയാളി വനിതകള്‍ക്കായി കാഫ് (കൾച്ചറൽ ആർട്ട് & ലിറ്റററി ഫോറം) ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്നതാണ് വിഷയം.

അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ 2024 സെപ്റ്റംബര്‍ 10 ന് മുമ്പായി calfnilapadu @ gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളില്‍ മൂന്ന് പേര്‍ക്ക് ഉപഹാരങ്ങൾ നൽകും.

‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്ന പേരിൽ സെപ്റ്റംബര്‍ 29 ന് ദുബായ് കെ. എം. സി. സി. യില്‍ ഒരുക്കുന്ന പരിപാടിയില്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 050 776 2201.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2024

wmf-abudhabi-state-council-independence-day-2024-ePathram

അബുദാബി : വേൾഡ് മലയാളി ഫെഡറേഷൻ (WMF) അബുദാബി സ്റ്റേറ്റ് കൗൺസിലിൻ്റെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബുദാബി മദീന സായിദിൽ നടന്ന ലളിതമായ ചടങ്ങിനു രക്ഷാധികാരി അഷ്‌റഫ് നേതൃത്വം നൽകി,

world-malayalee-federation-wmf-abudhabi-state-council-ePathram

ഗ്ലോബൽ കൗൺസിൽ അംഗം ഫിറോസ് ഹമീദ്, നാഷണൽ കൗൺസിൽ അംഗങ്ങളായ പി. എം. അബ്ദുൽ റഹിമാൻ, ഷാജുമോൻ പുലാക്കൽ, സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ഷെറിൻ അഷ്റഫ് എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നൽകി.

ഡബ്ലിയു. എം. എഫ്. അബുദാബി കൗൺസിൽ പ്രസിഡണ്ട് അബ്ദുൾ വാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറിമാരായ സുബീന, അനീഷ് യോഹന്നാൻ, ഇവൻ്റ് കോഡിനേറ്റർ സബീന അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. ഡബ്ലിയു. എം. എഫ്. അബുദാബി സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ഡോക്ടർ. ഷീബ അനിൽ നന്ദി പറഞ്ഞു.

* W M F , വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് 

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗ്രന്ഥശാലാ ദിനം : ഇസ്ലാമിക് സെൻ്ററിൽ പുസ്തക ശേഖരണ ക്യാമ്പയിന് തുടക്കമായി

August 13th, 2024

uae-president-issues-national-law-of-reading-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുസ്തക ശേഖരണ ക്യാമ്പയിൻ തുടങ്ങി. സെൻ്റർ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് തുടക്കമായ ക്യാമ്പയിൻ ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 വരെ നീണ്ടു നിൽക്കും.

ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂർ ഉദ്ഘാടനം ചെയ്തു. കെ. എം. സി. സി. നേതാക്കളായ അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഖാദർ ഒളവട്ടൂർ എന്നിവർ ആശംസകൾ നേർന്നു. അഷറഫ് ഹസ്സൈനാർ, മുത്തലിബ് അരയാലൻ, റിയാസ് പത്തനം തിട്ട എന്നിവർ സെൻ്റർ ലൈബ്രറി യിലേക്കുള്ള ഗ്രന്ഥ ശേഖരണ യജ്ഞത്തിൽ പങ്കാളികളായി.

തുടർന്ന് നടന്ന കാവ്യ സദസ്സ്, കവികളും പുസ്തക രചയിതാക്കളുമായ ഫത്താഹ് മുള്ളൂർക്കര, ജുബൈർ ആനക്കര, മുസ്തു ഉർപ്പായി, യൂനുസ് തോലിക്കൽ, മുബീൻ ആനപ്പാറ, മുഹമ്മദ് അലി മാങ്കടവ്, അബ്ദുൽ മജീദ് പൊന്നാനി എന്നിവർ നയിച്ചു.

ശിഹാബ് പുഴാതി, അഷറഫ് ഇരിക്കൂർ, റിയാസ്, അനീസ്, അസ്‌കർ കോങ്ങാട് മൊയ്‌തുപ്പ, യൂസുഫ് ബാവ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് സെൻ്റർ സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട് സ്വാഗതവും കൺവീനർ ഹക്കീം എടക്കഴിയൂർ നന്ദിയും പറഞ്ഞു.

പുസ്തകങ്ങൾ എത്തിക്കുവാൻ താല്പര്യമുള്ളവർക്ക് 02 – 642 44 88, 056 773 0756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രബന്ധ രചനാ മത്സരം : ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും പുതു തലമുറയിൽ’

August 4th, 2024

ink-pen-literary-ePathram
അബുദാബി : സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും : പുതു തലമുറയിൽ’ എന്ന വിഷയ ത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സാഹിത്യ വിഭാഗം യു. എ. ഇ. തല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. റസിഡൻസ് വിസയിലുള്ളവർക്ക് പ്രായ പരിധി ഇല്ലാതെ പങ്കെടുക്കാം.

രചയിതാവിന്റെ പേരും വിലാസവും ഫോൺ നമ്പറും പ്രത്യേകം ചേർക്കണം. അഞ്ചു പേജിൽ കവിയാത്ത രചനകൾ ആഗസ്റ്റ് 14 രാത്രി 10 മണിക്കു മുൻപ് ലഭിക്കും വിധം അയക്കണം.

മുൻപ് പ്രസിദ്ധീകരിച്ചവ പരിഗണിക്കുകയില്ല. മികച്ച മൂന്ന് രചനകൾക്ക് ഐ. ഐ. സി. അക്ഷര ക്ലബ്ബ് അവാർഡ് നൽകും. രചനകൾ jafarppktd @ gmail. com എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കുക.

(ഫോൺ: 056 773 0756, 050 138 5165).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 1181011122030»|

« Previous Page« Previous « നിർത്തിയിട്ട കാറിനു പിന്നിൽ വാൻ ഇടിച്ചു : കാ​ൽ​ ന​ട​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴക്ക് ​
Next »Next Page » അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine