ബി. വി. സീതി തങ്ങൾ സ്മാരക ഫുട് ബോൾ : പാവറട്ടി പഞ്ചായത്ത് ജേതാക്കൾ

November 22nd, 2022

sevens-foot-ball-in-dubai-epathram
ദുബായ് : മുസ്‌ലിം ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ഗുരുവായൂര്‍ എം. എൽ. എ. യും ആയിരുന്ന അന്തരിച്ച ബി. വി. സീതി തങ്ങളുടെ സ്മരണാര്‍ത്ഥം ദുബായ് കെ. എം. സി. സി. മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റില്‍ പാവറട്ടി പഞ്ചായത്ത് ജേതാക്കളായി.

ചൂണ്ടൽ, തൈക്കാട്, വെങ്കിടങ്ങ് പഞ്ചായത്തുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. അബ്ഷീര്‍ (ബെസ്റ്റ് ഗോള്‍ കീപ്പര്‍), ഷുഹൈബ് (ടോപ്പ് സ്‌കോറര്‍), മര്‍വാന്‍ (ബെസ്റ്റ് പ്ലെയര്‍) എന്നിവര്‍ വ്യക്തി ഗത സമ്മാനങ്ങള്‍ കരസ്ഥമാക്കി.

kmcc-b-v-seethi-thangal-memorial-foot-ball-tournament-ePathram

സംസ്ഥാന സെക്രട്ടറി പി. എ. ഫാറൂഖ് പട്ടിക്കര, ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, യു. എ. ഇ. കെ. എം. സി. സി. ജില്ലാ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, വൈസ് പ്രസിഡണ്ട് ആർ. വി. എം. മുസ്തഫ, സെക്രട്ടറിമാരായ ബഷീർ നാട്ടിക, മുസ്തഫ വടുതല എന്നിവർ വിജയികള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍. എ. താജുദ്ദീന്‍ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷക്കീര്‍ കുന്നിക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജഹാന്‍ വലിയകത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജംഷീര്‍ പാടൂര്‍, സെക്രട്ടറി റഷീദ് പുതുമനശ്ശേരി, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

* B. V. Seethi Thangal

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

​പ​താ​ക ​ദി​നം ന​വം​ബ​ർ മൂ​ന്നി​ന്

October 30th, 2022

uae-flag-epathram
ദുബായ് : യു. എ. ഇ. യില്‍ നവംബർ മൂന്നിന് പതാക ദിനം ആചരിക്കുവാന്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആഹ്വാനം ചെയ്തു. മൂന്നാം തീയ്യതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ദേശീയ പതാക രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകം ആണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീ കരണത്തിന്‍റെ പ്രതീകമായി ആകാശത്ത് ഉയർന്നു പറക്കും എന്നും ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 ൽ അധികാരം ഏറ്റതിന്‍റെ ആഘോഷമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം വിഭാവനം ചെയ്ത പതാക ദിനം പരിപാടി 2013 ല്‍ ആയിരുന്നു ആദ്യമായി നടന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.

September 27th, 2022

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : മാസ്ക് ധരിക്കുവാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. യിലെ കൊവിഡ് മാനദണ്ഡ ങ്ങളില്‍ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിര്‍ബ്ബന്ധം ഇല്ല. എന്നാൽ ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ മാസ്ക് ധരിക്കണം എന്ന കര്‍ശ്ശന നിര്‍ദ്ദേശം നില നില്‍ക്കുന്നു. പള്ളികളിൽ പ്രാര്‍ത്ഥനാ വേളകളിലെ സാമൂഹിക അകലവും ഒഴിവാക്കി. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങ ളിലും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തില്‍ നിന്നും 30 ദിവസം ആക്കി വര്‍ദ്ധിപ്പിച്ചു. ഗ്രീൻ സ്റ്റാറ്റസ് നില നിർത്താൻ മാസത്തില്‍ ഒരിക്കൽ പി. സി. ആർ. ടെസ്റ്റ് നടത്തണം. എന്നാല്‍ വാക്സിനേഷൻ ചെയ്യാത്ത വ്യക്തി കൾക്ക് 7 ദിവസത്തില്‍ ഒരിക്കൽ പി. സി. ആർ. എടുത്ത് ഗ്രീന്‍ പാസ്സ് നില നിര്‍ത്തണം.

കൊവിഡ് ബാധിതർക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷൻ മതി. നേരത്തെ ഇത് 10 ദിവസം ആയിരുന്നു. പോസിറ്റീവ് കേസുകളുമായി അടുത്ത് ഇട പഴകുന്നവർ ഐസൊലേഷനിൽ കഴിയണം എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാസ്ക് നിര്‍ബ്ബന്ധമാണ്. വിമാന യാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തിലും കൊവിഡ് മരണവും ഗണ്യമായി കുറവ് വന്ന സാഹചര്യ ത്തിലാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിയറ്റ്നാം ഫുഡ് ഫെസ്റ്റിവലുമായി ലുലു ഗ്രൂപ്പ്

September 15th, 2022

lulu-vietnam-food-festival-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റു കളിൽ വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. യു. എ. ഇ. യിലെ വിയറ്റ്നാം സ്ഥാനപതി ങ്ഗൂയൻ മാൻ ത്വാൻ ഉദ്ഘാടനം ചെയ്തു. മുഷ്റിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു അബു ദാബി, അൽ ദഫ്ര റീജ്യണല്‍ ഡയറക്ടർ അജയ് കുമാര്‍ ഉൾപ്പെടെ ലുലു ഉന്നത ഉദ്യോഗസ്ഥരായ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

vietnam-food-fest-2022-at-lulu-ePathram

വിയറ്റ്നാമില്‍ നിന്നുള്ള അരി, മറ്റു നിത്യോപയോഗ ഭക്ഷ്യ വിഭവങ്ങളും മലയാളി സമൂഹത്തിന്ന് ഏറെ സുപരിചിതമായ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, ലിച്ചി തുടങ്ങി ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ, കാപ്പി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഈ ഭക്ഷ്യ മേളയില്‍ ലഭിക്കും.

vietnam-food-festival-at- lulu-hyper-markets-ePathram

സെപ്തംബർ 12 മുതൽ ആരംഭിച്ച വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ മുഷ്രിഫ് മാള്‍ കൂടാതെ ദുബായിലെ അൽ ബർഷ, ഷാർജ അൽ റയ്യാൻ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ മാസം 22 വരെ നീണ്ടു നില്‍ക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’
Next »Next Page » വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ് »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine