അവധിക്കാല മത പഠന ക്ലാസ്സ്

June 29th, 2021

holy-quraan-largest-model-in-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ കുട്ടി കള്‍ക്കു വേണ്ടി അവധിക്കാല മത പഠന ക്ലാസ്സ് ഒരുക്കുന്നു. 2021 ജൂലായ് 5 മുതൽ സെപ്‌റ്റംബർ 5 വരെ നടക്കുന്ന ക്ലാസ്സില്‍ 7 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാര്‍ത്ഥികൾക്ക് പങ്കെടുക്കാം.

പ്രാഥമിക ഖുറാൻ പാരായണം, അനുഷ്ടാന കർമ്മങ്ങൾ, വിശ്വാസ കാര്യങ്ങൾ, സ്വഭാവ സംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉള്‍പ്പെടുത്തിയാണ് മത പഠന ക്ലാസ്സ്. കൂടുതല്‍ വിവരങ്ങൾക്ക് : 02 642 44 88, 050 562 9186.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

April 27th, 2021

pjhs-94-batch-farewell-to-akm-madayi-ePathram
അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.

puthiyangadi-jamath-auto-graph-94-batch-ePathram

എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്‌, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പയസ്വിനി അവധിക്കാല ക്യാമ്പ്

March 23rd, 2021

payaswini-kasargod-koottayma-logo-ePathram
അബുദാബി : കാസർ കോട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ പയസ്വിനി സംഘടിപ്പി ക്കുന്ന കുട്ടികള്‍ക്കു വേണ്ടി യുള്ള ഓൺ ലൈന്‍ അവധിക്കാല ക്യാമ്പ് ‘അറിവിന്‍ പത്തായം’ തുടക്കമായി. കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ജേതാവും തിരക്കഥാ കൃത്തു മായ പി. വി. ഷാജി കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ഒന്നു വരെ നടക്കുന്ന ക്യാമ്പിൽ വിവിധ വിഷ യങ്ങളെ അധികരിച്ച് പ്ര മുഖർ ക്ലാസ്സുകള്‍ എടുക്കും.

പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്വേതാ അജീഷ് പ്രാർത്ഥനാ ഗാനം ആലപിച്ചു. ജയ കുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കെ. കെ. ശ്രീവൽസൻ, ദാമോ ദരൻ നിട്ടൂർ, രാജേഷ് കോളിയടുക്കം, സുനിൽ പാടി തുടങ്ങി യവര്‍ ആശംസ കള്‍ നേര്‍ന്നു.

പയസ്വിനി വൈസ് പ്രസിഡണ്ട് ശ്രീജിത്, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, അസിസ്റ്റന്റ് ട്രഷറർ ശ്രീലേഷ്, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട് തുടങ്ങിയ വര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 

January 14th, 2021

kerala-students-epathram
അബുദാബി : ജനുവരി മൂന്നിനു ശേഷം യു. എ. ഇ.ക്കു പുറത്തു നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം എന്ന് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) അറിയിച്ചു.

ക്ലാസ്സില്‍ എത്തുന്നതിനു 96 മണിക്കൂർ മുമ്പ്‌ ലഭിച്ച പി. സി. ആർ. ഫലമാണ് അഡെക് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി കൾക്കുള്ള കൊവിഡ് പരിശോധനാ കേന്ദ്ര ങ്ങളുടെ പട്ടികയും അഡെക് പുറത്തിറക്കിയിട്ടുണ്ട്.

മൂന്ന് ആഴ്ച ശൈത്യകാല ഇടവേള കഴിഞ്ഞു അബു ദാബി യിലെ സ്കൂളു കളിൽ ക്ലാസ്സുകൾ ആരംഭി ക്കുന്നതിന് മുമ്പാണ് ഈ നിബന്ധന പ്രഖ്യാ പിച്ചത്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ആദ്യ രണ്ടാഴ്ച ഓണ്‍ ലൈന്‍ പഠന സൗകര്യം അഡെക് നല്‍കിയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീണ്ടും ഉപയോഗിക്കാവുന്ന ഫേയ്സ് മാസ്കു കളുമായി ഖലീഫ യൂണി വേഴ്സിറ്റി

November 5th, 2020

khalifa-university-researchers-developing-reusable-face-mask-ePathram
അബുദാബി : ലോകമെമ്പാടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ പ്രവര്‍ ത്തകര്‍ക്ക് ഏറ്റവും ആവശ്യമായ N95 മാസ്കു കൾക്ക് അനുഭവപ്പെട്ടി രുന്ന ക്ഷാമം പരിഹരിക്കു വാനായി അബുദാബി ഖലീഫ യൂണി വേഴ്സിറ്റി യിലെ ഗവേഷകര്‍.

പുനര്‍ ഉപയോഗ ത്തിനു സാദ്ധ്യമായ 3D പ്രിന്റഡ് ഫേയ്സ് മാസ്കുകൾ രൂപ കൽപന ചെയ്തു കൊണ്ട് കൊവിഡ് മഹാമാരിയെ ചെറുക്കുവാന്‍ ഖലീഫ യൂണി വേഴ്സിറ്റി യുടെ കീഴിലുള്ള ഏറോ സ്പേസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റ റിലെ ഒരു സംഘം ഗവേഷകര്‍ 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ യിൽ N95 മാസ്കു കൾക്ക് ഒപ്പം കിടപിടി ക്കുന്ന ഫേയ്സ് മാസ്കുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി യുള്ള ഗവേഷണ ങ്ങൾ നടത്തുന്നത്.

ഈ മാസ്കിന്റെ ഫിൽറ്റര്‍ സംവിധാനം, മുഖത്ത് കൃത്യ മായ രീതിയിലുള്ള ഫിറ്റിംഗ്, രൂപം, മെഡിക്കൽ ആവശ്യ ങ്ങൾക്കു വേണ്ടിയുള്ള ഉപയോഗം വ്യാവസായിക അടിസ്ഥാന ത്തിലുള്ള നിര്‍മ്മാണം തുടങ്ങി വിവിധ തല ങ്ങളിലുള്ള സാദ്ധ്യതകള്‍ ആസൂത്രണം ചെയ്തു വരികയാണ്.

മെഡി ക്കൽ ഉപകരണങ്ങൾ നിർമ്മിക്കു വാൻ അംഗീ കാരം നേടിയ വസ്തുക്ക ളാണ് ഈ മാസ്കി ന്റെ വിവിധ ഘടകങ്ങൾ തയ്യാറാക്കു ന്ന തിനായി ഉപ യോഗ പ്പെടു ത്തുന്നത്. ഗുണ നില വാരം ഉറപ്പു വരുത്തുന്ന തിനുള്ള വിവിധ പരി ശോധനകൾ നടത്തിയ ശേഷം, ഇത് വ്യാവസായിക അടിസ്ഥാന ത്തിൽ നിർമ്മി ക്കുന്നതി നുള്ള അംഗീകാരം നേടുവാനുള്ള നടപടികള്‍ ആരംഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

12 of 741112132030»|

« Previous Page« Previous « മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine