സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു

February 19th, 2020

st-george-orthodox-church-sunday-school-celebration-ePathram
അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോൿസ്‌ കത്തീഡ്രലിലെ 42-ആമത് സൺഡേ സ്കൂൾ വാർഷികം വിപുല മായ പരിപാടി കളോടെ ആഘോഷിച്ചു. കത്തീ ഡ്രല്‍ വികാരി റവ. ഫാദര്‍ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാദര്‍ പോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജോൺസൺ കാട്ടൂർ, ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ എന്നിവർ പ്രസംഗിച്ചു. പഠന ത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥി കളെ ആദരിച്ചു.

sunday-school-42-nd-annual-day-celebration-in-orthodox-church-ePathram

വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ വാര്‍ഷിക ആഘോഷ ങ്ങള്‍ക്കു മാറ്റു കൂട്ടി. വളർന്നു വരുന്ന തല മുറയെ പാഠ്യ – പാഠ്യേതര വിഷയ ങ്ങളിലൂടെ ആത്മീയ മായും ബൗദ്ധിക മായും വളര്‍ത്തു വാനും സമൂഹ ത്തിനും സഭക്കും ഉപകാര പ്രദമായ രീതി യിൽ നയിക്കു വാനും ഓർത്ത ഡോൿസ്‌ സഭ യുടെ കീഴി ലുള്ള അബു ദാബി സെന്റ് ജോർജ്ജ് ഓർത്ത ഡോൿസ്‌ കത്തീ ഡ്രലിൽ സൺഡേ സ്കൂൾ പ്രവര്‍ത്തിച്ചു വരുന്നത് എന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫോസ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു

February 17th, 2020

fosa-ferok-collage-old-students-collage-day-2020-ePathram
ദുബായ്: കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസ്സി യേഷൻ (ഫോസ) ഒരുക്കുന്ന കോളേജ് ഡേ ആഘോഷ പരിപാടി കളുടെ ബ്രോഷർ പ്രകാശനം ഡോ. ആസാദ് മൂപ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ ഫോസ ഭാരവാഹികളായ മുഹമ്മദലി, അബൂബക്കർ, യാസർ ഹമീദ്, ജലീൽ മഷ്ഹൂർ എന്നിവർ സംബന്ധിച്ചു.

കവിയും ഗാന രചയിതാ വുമായ ഗിരീഷ് പുത്തഞ്ചേരി യുടെ പത്താം ചരമ വാർഷിക ത്തോട് അനുബന്ധിച്ച് സ്മരണാഞ്ജലി യായി ‘പിന്നെയും പിന്നെയും’ എന്ന പേരില്‍ കോളേജ് ദിന ങ്ങളെ ത്തെ അനുസ്മരിപ്പിക്കുന്ന വിവിധ കലാ പരിപാടി കൾ, റിഥം ഓഫ് എക്സ് പാറ്റ്സ് അവതരിപ്പി ക്കുന്ന ഗാനമേള, കുട്ടികൾ ക്കുള്ള കളറിംഗ് മത്സര ങ്ങൾ, കുടുംബിനി കൾ ക്കായി ബിരിയാണി പാചക മത്സരം തുടങ്ങിയ വയാണ് ‘കോളേജ് ഡേ’ യുടെ ആകര്‍ഷക ഘടകങ്ങള്‍.

ദുബായ് ഗിസൈ സിലെ ക്രസന്റ് സ്കൂളി ല്‍ ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘പിന്നെയും പിന്നെയും’ എന്ന പരിപാടി ക്കു തുടക്കമാവും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക കവിതാ പുരസ്കാര ങ്ങൾ സര്‍ഗ്ഗ സംഗമ ത്തില്‍ സമ്മാനിക്കും

February 17th, 2020

logo-palm-pusthakappura-palm-books-ePathram
ഷാ൪ജ : പാം പുസ്തകപ്പുര യുടെ അക്ഷര തൂലികാ കവിതാ പുരസ്കാരങ്ങൾ 2020 മാ൪ച്ച് 6 വെള്ളിയാഴ്ച ഷാ൪ജ ഇന്ത്യൻ അസോസ്സി യേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗ്ഗ സംഗമ ത്തിൽ വെച്ച് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

palm-books-poetry-award-winners-2020-ePathram

റസീന, ഫിലിപ്പ്, ഹുസ്ന റാഫി, മൊയ്തീന്‍

‘ആത്മഹത്യ ചെയ്ത ക൪ഷകൻറെ വീട്’ എന്ന കവിത യിലൂടെ മൊയ്തീൻ അംഗടി മുഗ൪ ഒന്നാം സ്ഥാനവും ‘അസത്യം’ എന്ന കവിത യിലൂടെ ഹുസ്ന റാഫി രണ്ടാം സ്ഥാനവും ‘കുഞ്ഞുടലുകളുടെ അമ്മമാ൪’ എന്ന കവിത യുടെ രചയിതാവ് റസീന കെ. പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫിലിപ്പ് സെബാ സ്റ്റ്യന്‍ രചിച്ച നി൪ഭയ എന്ന കവിത പ്രത്യേക ജൂറി പുരസ്കാര വും നേടി.

ഡോ. കെ. പി. സുധീര അദ്ധ്യക്ഷയും മുരളി മംഗലത്ത്, പി. ശിവ പ്രസാദ് എന്നി വ൪ അംഗ ങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരത്തിന് അ൪ഹ മായ കവിത കൾ തെര ഞ്ഞെടുത്തത്. യു. എ. ഇ. യിലെ പ്രവാസി എഴുത്തു കാരെ പ്രോല്‍ സാഹി പ്പിക്കു ന്നതി നായി പാം പുസ്തക പ്പുര കഴിഞ്ഞ പന്ത്രണ്ട് വ൪ഷ മായി അക്ഷര തൂലിക കവിതാ പുരസ്കാരം നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

February 13th, 2020

k-v-abdul-khader-gvr-mla-epathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. കെ. വി. അബ്ദുൾ ഖാദർ അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ ‘കേരള സർക്കാ രിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും.

മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര വിജയി കൾക്ക് സമ്മാന ങ്ങൾ നൽകും.

Kerala Pravsi Welfare Board

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

February 12th, 2020

cpi-state-secretary-kanam-rajendran-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ ഫെബ്രു വരി 14 വെള്ളി യാഴ്ച വൈകു ന്നേരം 7 മണിക്ക് കേരള സോഷ്യൽ സെന്ററിൽ നടക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ മുഖ്യ അതിഥി ആയി ചടങ്ങില്‍ സംബന്ധിക്കും.

യുവ കലാ സാഹിതി അബു ദാബി ചാപ്റ്റര്‍ സ്ഥാപക നേതാവും സാമൂഹ്യ പ്രവര്‍ ത്തകനു മായി രുന്ന മുഗൾ ഗഫൂറി ന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകൻ എം. എം. നാസറിന് ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

നാടൻ പാട്ടു ഗായിക പ്രസീത ചാലക്കുടിയുടെ നേതൃത്വ ത്തില്‍ ‘ഉറവ്’ നാടൻ പാട്ട് സംഘം അവ തരി പ്പിക്കുന്ന കലാമേള അരങ്ങേറും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇശൽ അറേബ്യ യുടെ ‘പാട്ടിന്റെ പാലാഴി 2020’ ശ്രദ്ധേയമായി
Next »Next Page » പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം »



  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine