പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം

July 25th, 2018

federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് വേണ്ട വിധം പ്രയോജന പ്പെടു ത്തു വാനായി ഒന്‍പതു കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ ത്തിക്കും എന്ന് അധികൃതര്‍.

കൃത്യമായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോകുവാനോ താമസം നിയമാനുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള നടപടി കള്‍ക്കു വേണ്ടി യാണ് ഒന്‍പതു കേന്ദ്ര ങ്ങള്‍ ഒരുക്കി യിരി ക്കു ന്നത്.

ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ മൂന്നു മാസ ത്തെ സമയ മാണ് അനുവദിച്ചിരിക്കുന്നത്. വെള്ളി, ശനി ഒഴികെ യുള്ള എല്ലാ ദിവസ ങ്ങളി ലും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഈ കേന്ദ്ര ങ്ങൾ പ്രവർത്തിക്കും.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വർ, തൊഴിൽ – സ്പോണ്‍സര്‍ ഷിപ്പ് പ്രശ്ന ങ്ങള്‍ ഉള്ള വർ ക്കും ഈ കാലയളവില്‍ തങ്ങളു ടെ രേഖകള്‍ പിഴ കൂടാ തെ ശരി യാക്കു വാന്‍ സാധിക്കും.

* ‘Protect Yourself by Modifying Your Status‘ 

* W A M

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ നൈറ്റ്- 2018 : ബ്രോഷർ പ്രകാശനം ചെയ്തു

July 23rd, 2018

kannur-shereef-alif-media-mehfil-night-2018-ePathram
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ എന്ന പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നടന്നു. സാമൂഹിക പ്രവർ ത്തകനും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മാനേജിംഗ് കമ്മിറ്റി അംഗവു മായ നാസര്‍ കാഞ്ഞ ങ്ങാട്, ലുലു ഗ്രൂപ്പ് പി. ആര്‍. ഒ. അഷ്‌റഫ് എന്നി വർ ചേർന്ന് ബ്രോഷർ പ്രകാശനം നിര്‍വ്വഹിച്ചു.

brochure-release-mehfil-night-2018-ePathram

മുഹമ്മദ് അലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ മാരായ ഷൗക്കത്ത് വാണിമേല്‍, സുബൈര്‍ തളിപ്പറമ്പ്, പ്രോഗ്രാം കോഡിനേറ്റർ ഷാഹിർ രാമന്തളി എന്നിവർ സംബ ന്ധിച്ചു.

പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയി ക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അര ങ്ങേറും.

ഗസലുകൾ, ശാസ്ത്രീയ – അർദ്ധ ശാസ്ത്രീയ ഗാന ങ്ങളും പഴയതും പുതിയതു മായ വൈവിധ്യ മാർന്ന ഗാന ങ്ങളും കോർത്തിണക്കി വ്യത്യസ്ഥ മായ മെഗാ സംഗീത നിശയാണ് ‘മെഹ്ഫിൽ നൈറ്റ്’ എന്നും സംഘാ ടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

July 22nd, 2018

vaikom-muhammad-basheer-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ വും സമാജം ബാല വേദിയും സംയുക്ത മായി സംഘടി പ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ശ്രദ്ധേയമായി.

പ്രേമ ലേഖനം, മുച്ചീട്ടു കളിക്കാരന്റെ മകൾ എന്നീ കൃതി കളെ ആസ്പദ മാക്കി ബാല വേദി അംഗ ങ്ങൾ അവ തരി പ്പിച്ച ചിത്രീ കരണം ബഷീർ എന്ന എഴുത്തു കാരനെ പുതു തല മുറക്ക് പരിചയ പ്പെടു ത്തുന്ന രീതി യിൽ ആയി രുന്നു. വിളഭാഗം നാസർ, ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

malayalee-samajam-bala-vedhi-vaikom-muhammad-basheer-anusmaranam-ePathram

സമാജം പ്രസിഡണ്ട് ടി. എ. നാസർ, വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ, ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷറർ ബിജു കിഴക്കനേല, ‘വേനൽ മഴ’ സമ്മർ ക്യാമ്പ് ഡയറക്ടർ കെ. സി. സതീശൻ മാസ്റ്റർ, ബാല വേദി പ്രതി നിധി ഫിദ അൻ സാർ എന്നിവർ സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാല കൃഷ്ണൻ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രശാന്ത് മങ്ങാട്ടിന് ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ്

July 19th, 2018

prasanth-mangat-epathram

അബുദാബി : വിദേശ രാജ്യ ങ്ങളിലെ പ്രൊഫ ഷണൽ മേഖല യിൽ പ്രവർത്തന മികവ് കൊണ്ടും ശ്രദ്ധേയ മായ വിജയ മാതൃക കൾ കൊണ്ടും ഇന്ത്യ യുടെ യശസ്സും അഭി വൃദ്ധിയും ഉയർത്തി ക്കാട്ടിയ വർ ക്കുള്ള ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ് പ്രശാന്ത് മങ്ങാടിനു സമ്മാ നിച്ചു.

എൻ. എം. സി. ഹെൽത്ത് ചീഫ് എക്സി ക്യൂട്ടീ വ് ഓഫീ സറും എക്സി ക്യൂട്ടീ വ് ഡയ റക്ട റുമാണ് പ്രശാന്ത് മങ്ങാട്. 

11,500 ലേറെ നാമ നിർ ദ്ദേശ ങ്ങളിൽ നിന്നു മാണ് പ്രശാ ന്തിനെ തെര ഞ്ഞെടു ത്തത്. മുംബൈയിൽ നടന്ന വർണ്ണാ ഭമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര കാര്യ സഹ മന്ത്രി കിരൺ റിജിജു പുരസ്കാരം സമ്മാനിച്ചു.

nri-of-the-year-award-to-nmc-ceo-prasanth-manghat-ePathram

നാലു പതിറ്റാണ്ടു കള്‍ക്കു മുന്‍പേ ഡോ. ബി. ആർ. ഷെട്ടി അബു ദാബി യിൽ സ്ഥാപിച്ച എൻ. എം. സി. ഹെൽത്ത് കെയർ സ്ഥാപന ങ്ങളെ ചെറിയ ഒരു കാല യളവിൽ ആഗോള തല ത്തിലെ മികവുറ്റ സംരംഭമായി വളർത്തി എടു ക്കു ന്നതിൽ വഹിച്ച നേതൃ പര മായ പങ്ക് പരി ഗണിച്ചു കൊണ്ടാണ് ടൈംസ് നൗ ടെലി വിഷ നും ഐ. സി. ഐ. സി. ഐ ബാങ്കും ഗ്ലോബൽ ഇന്ത്യൻ ഇന്റർ നാഷ ണൽ സ്കൂളും സംയുക്ത മായി ഏർപ്പെ ടു ത്തിയ പുരസ്‌കാരം പ്രശാന്ത് മങ്ങാടിനു സമ്മാനിച്ചത്.

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്റ്റാർ സ്‌ട്രൈക്കർ സുനിൽ ഛേത്രി, മിസ് ഇൻഡ്യ 2018 അനു കൃതി വാസ് തുടങ്ങിയ വര്‍ സംബന്ധിച്ച ചടങ്ങി ലാണ് പ്രശാന്ത് അവാർഡ് സ്വീകരിച്ചത്.

കൂടെ പ്രവർത്തി ക്കുന്ന വരുടെ കഴിവുകളെ കൃത്യ മായി വില യിരുത്തുവാനും ഗുണ പര മായ പരീക്ഷണ ങ്ങൾക്ക് അവർക്ക് അവസരം നൽകുവാനും ഡോ. ബി. ആർ.ഷെട്ടി പുലർത്തി പ്പോരുന്ന ശ്രദ്ധയും സൂക്ഷ്മത യുമാണ് തനിക്കും കരുത്ത് നല്കിയത് എന്ന് പ്രശാന്ത് മങ്ങാട്ട് പറഞ്ഞു.

കോർപ്പറേറ്റ് തല ത്തിലും വിട്ടു വീഴ്ച യില്ലാ ത്ത ചില മാനുഷിക മൂല്യങ്ങളും വീക്ഷണ ങ്ങളും കൈ മുതലാ ക്കി യാണ് തങ്ങളുടെ പ്രയാണം എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

രാജ്യാന്തര മികവിന് വിവിധ പുരസ്‌കാര ങ്ങൾ ഇതി നകം തന്നെ പ്രശാന്തിന്‌ ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യ ത്തില്‍ ഫോർബ്‌സ് തെരഞ്ഞെ ടുത്ത ഗൾഫി ലെ മികച്ച 50 ഇന്ത്യൻ എക്സി ക്യൂ ട്ടീവുമാ രിൽ പ്രശാന്ത് മങ്ങാട്ട് ഉൾ പ്പെട്ടി രുന്നു. കഴിഞ്ഞ വർഷ ത്തിൽ അറേബ്യൻ ബിസിനസ്സ് മാഗ സിൻ, മിഡിൽ ഈസ്റ്റിലെ ഏറ്റവും കരുത്ത രായ 50 ഇന്ത്യക്കാരെ പ്രഖ്യാ പിച്ച തിലും അദ്ദേഹ ത്തി ന്റെ പേര് ഉൾപ്പെട്ടി രുന്നു എന്നത് പ്രവാസി മലയാളി സമൂഹ ത്തിനു അഭിമാനകരമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15th, 2018

blood-donation-epathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യം ബ്ലഡ് ബാങ്ക് അബുദാബി യുമായി ചേർന്ന് രക്‌ത ദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സംഘടി പ്പിച്ച ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

രക്‌ത ദാന ക്യാമ്പിനു യുവ ജന സഖ്യം പ്രസിഡണ്ട് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡണ്ട് ബിജു സി. പി., രജിത്ത് ചീരൻ, ഷിജിൻ പാപ്പച്ചൻ, ജസ്റ്റിൻ ചാക്കോ, ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ
Next »Next Page » പത്ത് ദിവസ ങ്ങളിലായി ലിവ ഈന്ത പ്പഴ മഹോത്സവം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine