മൂസ എരഞ്ഞോളിയെ പ്രവാസ ലോകം ആദരിക്കുന്നു

January 15th, 2017

singer-eranjoli-moosa-ePathram

ദുബായ് : മാപ്പിള പ്പാട്ടിനെ ജനകീയ മാക്കുന്ന തില്‍ പ്രധാന പങ്കു വഹിച്ച കലാ കാര ന്മാരില്‍ പ്രധാനി യായ ഗായകന്‍ മൂസ എരഞ്ഞോളിയെ പ്രവാസ ലോകം ആദരി ക്കുന്നു.

2017 ഫെബ്രു വരി  9 വ്യാഴാഴ്ച രാത്രി 7 മണിക്ക് ദുബായ് അല്‍ നസര്‍ ലിഷര്‍ ലാന്‍ഡി ല്‍ നട ക്കുന്ന പരി പാടി യിൽ 50,001 രൂപയും പ്രശംസാ പത്രവും സമ്മാനിക്കും.

തുടർന്ന് പ്രശസ്ത മാപ്പിള പ്പാട്ട് ഗായക രായ എം. എ. ഗഫൂര്‍, ആസിഫ് കാപ്പാട്, സജില സലീം, റാഫി കുന്നം കുളം, ഷിയാ ജാസ്മിന്‍, അന്‍സിഫ് ആതവ നാട് തുട ങ്ങിയ ഗായക സംഘം മൂസ എരഞ്ഞോളി യുടെ എക്കാല ത്തെയും ഹിറ്റു പാട്ടുകള്‍ കൊണ്ട് സംഗീത വിരുന്ന് ഒരുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വിദേശ കാര്യസഹ മന്ത്രിക്ക് നിവേദനം നൽകി

January 15th, 2017

vk-singh-minister-of-external-affairs-ePathram
അബുദാബി : ബാംഗ്ലൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളന ത്തിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. കെ. സിംഗ്, വിദേശ കാര്യ സെക്രട്ടറി സഞ്‌ജീവ് ദുബേ, കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ. സി. രവീന്ദ്ര നാഥ് എന്നി വർക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രതിനിധി സംഘം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകി.

കൽബ യിലെ അഗ്‌നി ബാധ യിൽ മരിച്ച തൊഴി ലാളി കളുടെ കുടുംബ ങ്ങൾക്ക് അടി യന്തര ധന സഹായം നൽകുക, തൊഴിൽ നഷ്‌ടപ്പെട്ടു നാട്ടി ലേക്കു മടങ്ങുന്ന പ്രവാസി കൾ ക്കുള്ള സഹായ വാഗ്‌ദാനം ഉറപ്പു വരു ത്തുക, ഗൾഫിൽ വച്ചു മരി ക്കുന്ന പ്രവാസി ഇന്ത്യ ക്കാരുടെ മൃത ദേഹം സൗജന്യ മായി നാട്ടിൽ എത്തി ക്കുക, ഇന്ത്യൻ വിദ്യാർ ത്ഥി കൾ ഗൾഫ് രാജ്യ ങ്ങളിൽ നേരിടുന്ന പ്രശ്‌ന ങ്ങൾ ക്കു ശാശ്വത പരിഹാരം കാണുക എന്നിവ ഉൾ ക്കൊള്ളിച്ച് കൊണ്ട് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്‌റഫ് താമര ശ്ശേരി യുടെ നേതൃത്വ ത്തി ൽ വി. ടി. വി. ദാമോദരൻ, സി. സാദിഖലി, അഖിൽ ദാസ് ഗുരു വായൂർ, മുസ്‌തഫ സുള്ള്യ, മെഹ ബൂബ് സഖാഫി, റിയാസ് എന്നിവർ അടങ്ങിയ പ്രതി നിധി സംഘ മാണ് നിവേദനം നൽകിയത്.

പ്രവാസി കളുടെ പ്രശ്‌ന ങ്ങൾ പഠിച്ചു പരി ഹരിക്കു വാൻ ക്കാൻ പ്രത്യേക സമ്മേളനം സംഘടി പ്പിക്കണം എന്നും നിവേദക സംഘം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

January 15th, 2017

kannur-kmcc-sent-off-to-pc-razack-haji-ePathram
അബുദാബി : 43 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മട ങ്ങുന്ന പി. സി. റസാഖ് ഹാജിക്ക് അബുദാബി കണ്ണൂർ മണ്ഡലം കെ. എം. സി. സി. യാത്ര യയപ്പ്‌ നൽകി.

അബുദാബി മിർഫ യിൽ കണ്ണൂർ മണ്ഡലം കെ. എം. സി. സി. സംഘ ടിപ്പിച്ച ഏക ദിന ക്യാമ്പിൽ വെച്ചാണ് യാത്ര യയപ്പ് നൽകി യത്. മണ്ഡലം പ്രസി ഡന്റ് അഡ്വ. മുനാസ് ക്യാമ്പിന് നേതൃത്വം നൽകി.

മുൻ വൈസ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗ വുമായ പി. സി. റസാഖ് ഹാജി യുടെ പ്രവർത്തന മിക വിനെ ഹാഷിർ വാരം അനുസ്മരിച്ചു.

സാബിഖ് വാരം, റയീസ് ചെമ്പി ലോട്, നിയാസ് കൂട ത്തിൽ, അഷ്‌റഫ് ഹാജി വാരം, ജസീം കാഞ്ഞി രോട്, മണ്ഡലം ഭാര വാഹിളും അംഗ ങ്ങളും ആശം സ കള്‍ നേര്‍ന്നു. പി. സി. റസാഖ് ഹാജി മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി മഹഷൂഖ് അറക്കകത്ത് സ്വാഗതവും സെക്രട്ടറി പി. സി. ആസിഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

January 14th, 2017

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ്​ : സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു.

2017 ജനുവരി 15 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ യാണ് പൊതു മാപ്പിന്റെ കാലാവധി. ക്രിമി നല്‍ കുറ്റം ഒഴികെ യുള്ള കുറ്റ കൃത്യ ങ്ങള്‍ക്ക് ശിക്ഷിക്ക പ്പെട്ട് ജയി ലില്‍ കഴിയു ന്നവര്‍ക്ക് പൊതു മാപ്പ് പ്രയോജന പ്പെടു ത്താം.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമി നല്‍ കുറ്റം എന്നി വക്ക് പൊതു മാപ്പ് ബാധകമല്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാട കര്‍ ക്കും രാജ്യത്ത് അന ധികൃത മായി തങ്ങുന്ന എല്ലാ വിദേശി കള്‍ക്കും പൊതു മാപ്പ് ബാധകമാണ്.

പൊതു മാപ്പ് അവസാനി ക്കുന്ന തോടെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്ന വരെ പിടി കൂടു വാനുള്ള പരി ശോധന കർശ്ശന മാക്കും എന്നും അധി കൃതര്‍ മുന്നറി യിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്ഥാനപതി അധികാര പത്രം കൈ മാറി

January 13th, 2017

indian-ambassador-in-uae-navdeep-sing-suri-oath- ePathram.jpg
അബുദാബി : മുശ്രിഫ് പാലസിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ യു. എ.ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അധി കാര പത്രം സമര്‍പ്പിച്ചു.

സിംഗപ്പൂർ സ്ഥാനപതി സാമുവൽ ടാനും ഇന്ത്യൻ സ്ഥാന പതി ക്കൊപ്പം അധികാര പത്രം കൈ മാറി.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ലെഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനും സത്യ പ്രതിജ്ഞാ ചട ങ്ങിൽ സംബ ന്ധിച്ചു.

ഭീകര വാദത്തിന് എതിരെ യുള്ള എല്ലാ പ്രവര്‍ ത്തന ങ്ങള്‍ ക്കും ഇന്ത്യ യു. എ. ഇ. യോടൊപ്പം ഉണ്ടാവും എന്നും സ്ഥാന പതി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ വര്‍ഷ ങ്ങളായി നില നില്‍ ക്കുന്ന വാണിജ്യ, വ്യവ സായ, സാംസ്‌ കാരിക ബന്ധ ങ്ങള്‍ കൂടുതല്‍ ശക്തി പ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

* WAM 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ദ് ഐലന്‍ഡ്’ അരങ്ങില്‍ എത്തി
Next »Next Page » സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ് »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine