മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

November 23rd, 2016

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 25 വെള്ളി യാഴ്ച്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹികൾ വാർത്താ അറിയിച്ചു.

മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാ ചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.

abudhabi-mar-thoma-church-harvest-fest-press-meet-ePathram

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും.

തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷ ങ്ങള്‍ക്കു തുടക്ക മാവും.

ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാ പനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക. സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക യും ചടങ്ങിൽ കൈ മാറും.

ഡിസംബർ 1 മുതൽ 31വരെ യുള്ള കാലയള വിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.

നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവ മാകും. തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരി യില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കട കൾ മുഖ്യ ആകർഷക ഘടക മായി രിക്കും. കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും.

രാത്രി 10 മണി വരെ നീളുന്ന പരിപാടി യിൽ സന്ദർ ശകർ ക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങുന്ന നറുക്കെടുപ്പും ഉണ്ടാകും.

വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാന ങ്ങളും നൽകും.

കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.

വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയത – വർത്തമാന കാല വിചാരങ്ങൾ

November 22nd, 2016

sakthi-theaters-logo-epathram അബുദാബി : ദേശീയത – വർത്ത മാന കാല വിചാര ങ്ങൾ എന്ന വിഷയ ത്തിൽ അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് കേരളാ സോഷ്യൽ സെന്റ റിൽ നവംബർ 22 ചൊവ്വാഴ്ച രാത്രി 8 മണി ക്ക് സംഘടി പ്പി ക്കു ന്ന പരിപാടി യിൽ കാലടി സംസ്കൃത കോളേജ് അദ്ധ്യാപ കനും വാഗ്മി യു മായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മിസ്റ്റർ ഐ. എസ്. സി. ബോഡി ബിൽഡിംഗ് മത്സരം ഡിസംബറിൽ

November 21st, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. തല ത്തിൽ സംഘടി പ്പിക്കുന്ന ബോഡി ബിൽഡിംഗ് മത്സരം ഡിസംബർ പതിനാറിന് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

മിസ്റ്റർ ഐ. എസ്. സി. പട്ട ത്തിനായി നടക്കുന്ന മത്സര ത്തിൽ എല്ലാ എമിറേറ്റു കളിൽ നിന്നു മുള്ള വിവിധ ദേശ ക്കാരായ നൂറ്റി അമ്പതോളം പേർ ഇത്തവണ മത്സര ത്തിൽ പങ്കെടുക്കും. നാൽപതിനായിരം ദിർഹ ത്തിന്റെ സമ്മാന ങ്ങളാണ് വിജയി കൾക്ക് നൽകുക.

ശരീര സൗന്ദര്യവും ആരോഗ്യവും നില നിർ ത്തേണ്ടുന്ന തിന്റെ സന്ദേശ മാണ് ബോഡി ബിൽഡിംഗ് മത്സരത്തി ലൂടെ പൊതു സമൂഹ ത്തിനു പകർന്നു നൽകു ന്നത് എന്നും സംഘാടകർ അറിയിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് തോമസ് എം. വർഗീസ്. സെക്രട്ടറി ജോൺ. പി. വർഗീസ്, കായിക വിഭാഗം സെക്ര ട്ടറി മാരായ എ. എം. നിസാർ, പ്രകാശ് തമ്പി, ശിവശങ്ക രൻ, അമിൻ ഖാദർ എന്നിവർ വാർത്താ സമ്മേ ളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യ ത്താൽ കൊയ്ത്തുത്സവം ശ്രദ്ധേയമായി

November 21st, 2016

monce-joseph-inaugurate-harvest-fest-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ പ്രത്യേക സജ്ജ മാക്കിയ ഉത്സവ നഗരി യിൽ അബുദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോബായ ഇടവക യുടെ കൊയ്ത്തു ത്സവം വൈവിദ്ധ്യ മാർന്ന പരിപാടി കളോടെ നടന്നു.

കൊയ്ത്തു ത്സവ ത്തി ന്റെ മുഖ്യ അതിഥി യായി എത്തിയ മുൻ മന്ത്രിയും കടുത്തുരുത്തി എം. എൽ. എ. യു മായ മോൻസ് ജോസഫ് പരിപാടി കളുടെ ഉദ്‌ഘാടനം നിർവ്വ ഹിച്ചു. യാക്കോ ബായ ഇടവക യുടെ മുംബൈ ഭദ്രാ സനാ ധിപൻ തോമസ് മോർ അലക്സന്ത്രി യോസ്‌ മെത്രാപ്പോലീത്ത സാംസ്‌ കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

st-stephen's-church-harvest-fest-2016-ePathram.jpg

ഇടവക വികാരി ഫാ. ജോസഫ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസ്സി സാമ്പത്തിക – വാണിജ്യ വിഭാഗം സെക്രട്ടറി ജഗ്‌ജിത് സിംഗ്, ഫാദർ രജീഷ് സ്കറിയ, ഐ. എസ്. സി. പ്രസിഡണ്ട് തോമസ്. എം. വർഗ്ഗീസ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി ബിജിത് കുമാർ തുടങ്ങി മത – സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.

തനതു നാടൻ ഭക്ഷ്യ വിഭവ ങ്ങൾക്കു പുറമേ അറബിക്, ചൈനീസ്, ലബനീസ്, ഫിലി പ്പീൻസ് ഭക്ഷ്യ വിഭവങ്ങ ളും ഒരുക്കിയ തട്ടുകട കളായിരുന്നു കൊയ്ത്തു ത്സവത്തി ന്റെ ആകർഷക ഘടകം.

ശിങ്കാരി മേളവും സംഗീത പരിപാടി യും കൊയ്ത്തു ത്സവ ത്തിനു താള ക്കൊഴു പ്പേകി. കുട്ടി കൾ ക്കായി വിവിധ ഗെയിമു കളും സന്ദർശ കർ ക്കാ യി വില പിടി പ്പുള്ള സമ്മാന ങ്ങൾ ഒരുക്കി നറുക്കെടുപ്പും സംഘടി പ്പിച്ചു.

ട്രസ്‌റ്റി ഷിബി പോൾ, സെക്രട്ടറി സന്ദീപ് ജോർജ്, വൈസ് പ്രസിഡന്റ് ബിനു തോമസ്, മീഡിയ കോഡിനേറ്റർ കെ. പി. സൈജി, ഫുഡ് കമ്മിറ്റി കൺവീനർ ഷാജി എം. ജോർജ് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാന ത്താവളത്തിൽ നോട്ടുകൾ മാറ്റാൻ സൗകര്യം ഒരുക്കണം

November 21st, 2016

monce-joseph-mla-with-indian-media-abudhbai-ePathram .jpg
അബുദാബി : രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ യാണ് ഇപ്പോൾ നില നിൽ ക്കുന്നത് എന്നും വേണ്ടത്ര മുന്നൊ രുക്ക ങ്ങൾ ഇല്ലാതെ 500, 1000 രൂപാ നോട്ടു കൾ പിൻ വലിച്ച തിലൂടെ രാജ്യം സാമ്പത്തിക പ്രതി സന്ധി യിൽ ആയെന്നും കടുത്തുരു ത്തി എം. എൽ. എ. മോൻസ് ജോസഫ്.

സ്വകാര്യ സന്ദർശ നാർത്ഥം അബു ദാബി യിൽ എത്തിയ മോൻസ് ജോസഫ്, ഇന്ത്യൻ മീഡിയ അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരി പാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു മോൻസ് ജോസഫ്.

നോട്ട് വിഷയം ഗൾഫ് മലയാളി കളെയും ബാധി ച്ചിട്ടുണ്ട്. ലക്ഷ ക്കണക്കിന് പ്രവാ സി കളുടെ കയ്യിൽ ഇന്ത്യൻ നോട്ടു കളുണ്ട്. വിദേശത്തു നിന്നുള്ള വർ നാട്ടിൽ എത്തു മ്പോൾ തങ്ങളുടെ കൈവശം ഉള്ള നോട്ടുകൾ വിമാന ത്താ വള ങ്ങളി ൽ നിന്നും മാറ്റി എടുക്കു വാനുള്ള സംവിധാന ങ്ങൾ ഒരു ക്കണം എന്നും പിൻ വലിച്ച നോട്ടു കൾ മാറ്റി എടുക്കു വാനുള്ള കാലാവധി ഡിസംബർ 31 എന്നതിൽ നിന്നും നീട്ടി നൽകണം എന്നുമു ള്ള മാധ്യമ പ്രവർത്ത കരുടെ നിർദ്ദേശം, മുഖ്യ മന്ത്രി യുടെയും എം. പി. മാരു ടെയും ശ്രദ്ധ യിൽ പ്പെടു ത്തി പ്രശ്ന പരിഹാര ത്തിന് ശ്രമിക്കാം എന്നും അദ്ദേഹം ഉറപ്പു നൽകി.

പ്രവാസി പുനരധിവാസം രാജ്യം നേരി ടുന്ന മറ്റൊരു പ്രശ്‌ന മാണ്. ഗൾഫിൽ നിന്നു ജോലി നഷ്‌ട പ്പെട്ടു നാട്ടില്‍ എത്തു ന്നവർക്കു സഹായക മായ പദ്ധതി കൾ നടപ്പാ ക്കു വാന്‍ സമ്മർദ്ദം ചെലു ത്തും എന്നും അദ്ദേഹം പറഞ്ഞു.

കേരള ത്തിൽ ഭൂരിപക്ഷം ജനങ്ങളും ക്രയ വിക്രയ ത്തിന് ഏറ്റവും കൂടുതൽ ആശ്ര യി ക്കുന്നത് അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും നോട്ടു കളാണ്. ഇത് എത്ര യും വേഗ ത്തിൽ ലഭ്യമാക്കി യില്ല എങ്കിൽ കേരള ത്തിൽ വലിയ പ്രതി സന്ധി ഉണ്ടാ വും.

നിർമ്മാണ പ്രവർത്ത നങ്ങളും വ്യവസായ വ്യാപാര രംഗ ത്തെ ക്രയ വിക്രയ ങ്ങളും നിശ്ചല മായ അവസ്ഥ യാണ് ഇപ്പോഴുള്ളത്. ഇതിനെ എങ്ങിനെ അതി ജീവി ക്കാം എന്ന് കേന്ദ്ര സർക്കാ രിന് പോലും നിശ്ചയ മില്ല.

കേരള ത്തിൽ സഹ കരണ പ്രസ്ഥാന ങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വരാണ് കൂടു തൽ പ്പേർ. ബി. ജെ. പി. ക്ക് സഹകരണ മേഖല യിൽ സാന്നിദ്ധ്യം ഇല്ലാ ത്ത തിനാൽ സഹകരണ പ്രസ്ഥാന ങ്ങളെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം ഉണ്ടോ എന്ന് സംശയി ക്കേണ്ടി യിരി ക്കുന്നു.

നോട്ട് നിരോധനം കാർഷിക രംഗത്തു ണ്ടാക്കിയ പ്രതി സന്ധി കണക്കി ലെടുത്ത് കാർ ഷിക കടങ്ങൾക്ക് മൊറൊ ട്ടോറിയം പ്രഖ്യാപിക്കണം. ബി. പി. എൽ. കുടുംബ ങ്ങൾക്ക് സൗജന്യ മായി റേഷൻ അനുവദിക്കുക, വിദ്യാഭ്യാസ വായ്പ യുടെയും കാർഷിക വായ്പ യുടെയും കാലാ വധി നീട്ടുക, റബ്ബറിന് വില സ്ഥിരത ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യ ങ്ങൾ അടിയന്തിര പ്രാധാന്യ ത്തോടെ നടപ്പാക്കണം എന്നും മോൻസ് ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസിന് മുന്നണി സംവിധാന ത്തിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് നഷ്ടങ്ങളൊന്നുമില്ല. ഭാവി യിൽ ഏതെങ്കിലും മുന്നണി ക്കൊപ്പം ചേരുന്ന കാര്യം ഇപ്പോൾ തീരുമാനി ച്ചിട്ടില്ല. വലിയ തെരഞ്ഞെടു പ്പുകൾ വരുമ്പോൾ കാര്യങ്ങൾ മാറി മറി യാമെന്നും മോൻസ് ജോസഫ് പറഞ്ഞു.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ. സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല എന്നി വർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്നാനായ കാത്തലിക് യു. എ. ഇ. കുടുംബ സംഗമം നടത്തി
Next »Next Page » ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യ ത്താൽ കൊയ്ത്തുത്സവം ശ്രദ്ധേയമായി »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine