ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 21 മുതല്‍

October 19th, 2016

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്ററി ന്റെ നേതൃത്വ ത്തിൽ നടത്തുന്ന എട്ടാമത് കെ. എസ്. സി.- ഭരത് മുരളി നാടകോത്സവം 2016 ഡിസംബര്‍ 21 ന് ആരംഭി ക്കുന്നു.

2009 മുതല്‍ തുടക്കം കുറിച്ച നാടകോത്സവത്തില്‍ യു. എ. ഇ. യിലെ എല്ലാ എമിറേ റ്റുകളിൽനിന്നും നാടക സംഘ ങ്ങൾ മത്സര ത്തില്‍ പങ്കെ ടുക്കുന്നു. കഴിഞ്ഞ ഏഴു  വര്‍ഷ ത്തിനിട യില്‍ കേരള ത്തില്‍ നിന്നും വന്ന പ്രശസ്ത നാടക സംവി ധായ കരുടെ നേതൃത്വ ത്തില്‍ 60ല്‍ പരം നാടക ങ്ങള്‍ മത്സര രംഗ ത്തു ണ്ടാ യിരുന്നു.

ഈ വർഷ ത്തെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന നാടക സംഘങ്ങൾ ഒക്ടോബര്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 – 631 44 55, 050 – 711 6348

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്ഥാനപതിയായി നവ്ദീപ് സിംഗ് സൂരി

October 17th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ അംബാസി ഡറായി നവ്ദീപ് സിംഗ് സൂരി യെ നിയ മിച്ചതായി അബു ദാബി ഇന്ത്യൻ എംബസ്സി വാർത്താ ക്കുറി പ്പിൽ അറി യിച്ചു. നിലവിൽ ആസ്ട്രേലിയ യിലെ ഇന്ത്യൻ ഹൈക്കമ്മീഷണ റാണ് അദ്ദേഹം.

ഏതാനും ആഴ്ച കൾ ക്കു ള്ളി ൽ നവ്ദീപ് സിംഗ് സൂരി അബു ദാബി യിൽ ചാർജ്ജെടുക്കും എന്ന് എംബസ്സി വൃത്ത ങ്ങൾ അറിയിച്ചു.

പഞ്ചാബിലെ അമൃത്‌സർ സ്വദേശി യായ നവ്ദീപ് സിംഗ് സൂരി, 1983 ൽ ഇന്ത്യൻ ഫോറിൻ സർ വ്വീ സിൽ (ifs) പ്രവേ ശിച്ചു. കൈറോ, ഡമാസ്കസ്, വാഷിംഗ്ടൺ, ലണ്ടൻ എന്നി വിട ങ്ങളിൽ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.

അറബിക്, ഫ്രഞ്ച് ഭാഷ കളിലും നൈപു ണ്യ മുള്ള അദ്ദേഹം, ധന തത്വ ശാസ്ത്ര ത്തിൽ മാസ്റ്റർ ഡിഗ്രി എടു ത്തി ട്ടു ണ്ട്.

ഈ വർഷം ആഗസ്റ്റ് 31 നു വിരമിച്ച മുൻ സ്ഥാനപതി ടി. പി. സീതാറാമി ന്റെ ഒഴിവി ലേക്കാണ് സൂരി എത്തു ന്നത്.

-photo courtesy: sbs dot com dot au

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഓണ സദ്യയിൽ മൂവായിരത്തോളം പേർ

October 15th, 2016

അബുദാബി : ഒക്ടോബര്‍ 14 വെള്ളി യാഴ്ച സംഘ ടിപ്പിച്ച കേരളാ സോഷ്യൽ സെന്ററിന്റെ ഓണ സദ്യ യിൽ സമൂഹ ത്തിന്റെ നാനാ തുറ കളിൽ നിന്നു മായി മൂവായിര ത്തോളം പേർ പങ്കെടുത്തു.

കെ. എസ്. സി. അങ്കണ ത്തിൽ ഒരുക്കിയ സദ്യ ക്കായി തലേ ദിവസം തന്നെ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തിൽ ഒരുക്ക ങ്ങൾ തുടങ്ങി യിരുന്നു.

നാട്ടിൽ നിന്നെത്തിയ പ്രമോദിന്റെ നേതൃത്വ ത്തിൽ കെ. എസ്. സി. യുടെ നൂറോളം വരുന്ന സന്നദ്ധ പ്രവർത്ത കരുടെ പരിശ്രമ ത്തിലൂടെ വിഭവ സമൃദ്ധ മായ സദ്യ ഒരുക്കി.

ഓണ സദ്യയിൽ പാർലമെന്റ് മെമ്പർ എം. ബി. രാജേഷ് മുഖ്യാതിഥി ആയി രുന്നു. യു. എ. ഇ. യിലെ സാമൂഹ്യ – സാംസ്കാരിക – വാണിജ്യ രംഗ ങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. പി. മഹമൂദ് ഹാജി അനു സ്മരണവും യാത്ര യയപ്പും

October 11th, 2016

abudhabi-kmcc-azhikkode-ePathram.
അബുദാബി : കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്ന വി. പി. മഹമൂദ് ഹാജി അനു സ്മരണ സമ്മേളനം അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘടി പ്പിച്ചു.

വൈസ് പ്രസിഡണ്ട് താജ് കമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സാബിർ പി. മാട്ടൂൽ പരിപാടി ഉത്ഘാടനം ചെയ്തു. ശിഹാബ് പി. എം. പുഴാതി അനുസ്മരണ പ്രഭാഷണം നടത്തി.

മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി സ്വദേശ ത്തേക്ക് തിരിച്ചു പോകുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മൊയ്തു ഹാജി കടന്ന പ്പള്ളി, അഴീ ക്കോട് മണ്ഡലം മുൻ പ്രസിഡണ്ട് ബി. അബ്ദുൽ സലാം എന്നിവർക്കുള്ള യാത്രയയപ്പ് ഈ ചടങ്ങിൽ വെച്ച്‌ നടന്നു.

നൗഫൽ ശാദുലിപ്പള്ളി, ഉമ്മർ കാട്ടാമ്പള്ളി, മുഹമ്മദ് പി. വി. നാറാത്ത്, കെ. എം. എ. ലത്തീഫ്, ജുബൈർ സി. കെ. പൊയ്ത്തും കടവ്, ഷുക്കൂർ മടക്കര, താഹിർ ടി. അത്താഴ ക്കുന്ന്, സി. ബി. റാസിഖ് കക്കാട്, ഷക്കീർ മുണ്ടോൻ, സി. എച്ച്. മുഹമ്മദ് അലി, ശാദുലി കണ്ണാടി പ്പറമ്പ തുടങ്ങി യവർ പ്രസംഗിച്ചു.

അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. ജനറൽ സെക്രട്ടറി ഹാരിസ് കെ. വി. നാറാത്ത് സ്വാഗതവും സെക്രട്ടറി സവാദ് നാറാത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജത്തിൽ വിദ്യാരംഭം

October 11th, 2016

n-vijay-mohan-with-samajam-vidhyarambham-2016-ePathram.
അബുദാബി : വിജയ ദശമി ദിന ത്തിൽ ഇരുപത്തി അഞ്ചോളം കുട്ടികളെ എഴുത്തി നിരുത്തി അബുദാബി മലയാളി സമാജ ത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടി പ്പിച്ചു.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കുരുന്നു കളാണ് ആദ്യാക്ഷരം കുറിക്കു വാൻ സമാജ ത്തിൽ എത്തി ച്ചേർന്നത്. പ്രമുഖ മാധ്യമ പ്രവർത്ത കനായ എൻ. വിജയ്‌ മോഹൻ ഇരുപത്തി അഞ്ചു കുട്ടി കൾക്ക് ആദ്യാക്ഷരം കുറിച്ചു.

സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, സമാജം ചീഫ് കോഡി നേറ്റർ എ. എം. അന്‍സാര്‍, അബ്ദുല്‍ ഖാദർ തിരുവത്ര, വിജയ രാഘവന്‍, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, അപര്‍ണാ സന്തോഷ്‌ എന്നി വര്‍ പരിപാടി കൾക്ക്നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്ലാമിക് സെന്‍റര്‍ യാത്ര യയപ്പ് നൽകി
Next »Next Page » വി. പി. മഹമൂദ് ഹാജി അനു സ്മരണവും യാത്ര യയപ്പും »



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine