സംര്‍ഗ സംഗമം വെള്ളിയാഴ്ച

April 7th, 2015

palm-pusthakappura-epathram ഷാര്‍ജ: പാം പുസ്തകപ്പുര സംര്‍ഗ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10 വെള്ളി യാഴ്ച വൈകുന്നേരം 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാംസ്‌കാരിക സമ്മേളനം, പുസ്തക പ്രകാശനം, പുരസ്‌കാര സമര്‍പ്പണം എന്നിവയും ‘ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതി കളും പ്രതി സന്ധികളും’ എന്ന വിഷയത്തിൽ സാഹിത്യ സംവാദ വും ഉണ്ടായിരിക്കും. സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖര സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on സംര്‍ഗ സംഗമം വെള്ളിയാഴ്ച

പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും : സെമിനാര്‍ സംഘടിപ്പിച്ചു

April 7th, 2015

അബുദാബി : ”ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം” എന്ന പ്രമേയ ത്തില്‍ യുവ വികസന വര്‍ഷം എന്ന പേരില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി ‘പ്രവാസി കളുടെ ജീവിതവും രാഷ്ട്രീയവും’ എന്ന വിഷയ ത്തില്‍ അബുദാബി യില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

അബുദാബി മദീന സയിദ് ലുലു പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടി യില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, പതിച്ചു കിട്ടേണ്ട പൗരത്വവും രാഷ്ടീയ സംവരണവും, മനോജ് പുഷ്‌കര്‍, ധന വിനിയോഗത്തിന്റെ കരുതല്‍ എന്നതില്‍ വിനോദ് നമ്പ്യാര്‍, സാമൂഹിക കുടുംബാ വസ്ഥ കളിലെ കാവല്‍ എന്നതില്‍ ഷാബു കിളിതട്ടില്‍, പ്രവാസി സംഘടന കളില്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ അലി അക്ബര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു.

യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി ആര്‍ എസ് സി ഗള്‍ഫിലുടനീളം 500 കേന്ദ്രങ്ങളില്‍ യൂണിറ്റ് പ്രഭാഷണങ്ങള്‍, സര്‍വേ, സെമിനാറുകള്‍, പ്രൊഫഷണല്‍ മീറ്റ്, വിചാര സഭ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

യു. എ. ഇ. തല സമാപന പരിപാടി യുവ വികസന സഭ എന്ന പേരില്‍ ഏപ്രില്‍ 10 നു ദുബായ് മോഡല്‍ സ്‌കൂളില്‍ നടക്കും.

- pma

വായിക്കുക: , ,

Comments Off on പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും : സെമിനാര്‍ സംഘടിപ്പിച്ചു

കുടുംബ സംഗമം സംഘടിപ്പിച്ചു

April 5th, 2015

aloor-vettukad-pravasi-koottayma-family-meet-2015-ePathram
ദുബായ് : ആളൂര്‍ വെട്ടുകാട് ഗള്‍ഫ് മലയാളി സ്‌പോര്‍ട്‌സ് അസോസി യേഷന്‍ കുടുംബ സംഗമം അല്‍ ഖിസൈസ് പോണ്ട് പാര്‍ക്കില്‍ സംഘടി പ്പിച്ചു.

പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സംഗമം മുഹമ്മദ് തുവ്വാന്നൂര്‍, സംഗമം ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സര ത്തില്‍ ആളൂര്‍ ടീം, അജ്മാന്‍ ടീം എന്നിവര്‍ ഒന്നും രണ്ടും സ്ഥാന ങ്ങള്‍ നേടി. പുരുഷന്‍ മാരുടെ വടം വലി, കുട്ടികളു ടെയും വനിത കളുടെ യും വിവിധ മത്സര ങ്ങള്‍ എന്നിവയും സംഘടി പ്പിച്ചിരുന്നു.

പഠന മികവിന് സംറിന്‍ സലീമിന് ഉപഹാരം നല്കി. ഇ. എം. ജമാല്‍, ആര്‍. എ. താജുദ്ദീന്‍, അലി റുവൈസ്, അഷറഫ് എളവള്ളി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു.

മുഹമ്മദ് വെട്ടുകാട് സ്വാഗതവും എം. കെ. റസാഖ് നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

Comments Off on കുടുംബ സംഗമം സംഘടിപ്പിച്ചു

ദുഃഖവെള്ളി ശുശ്രൂഷകള്‍ നടന്നു

April 4th, 2015

അബുദാബി : ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിവിധ ക്രിസ്തീയ ദേവാലയ ങ്ങളില്‍ ദുഃഖ വെള്ളി ശുശ്രൂഷ കള്‍ നടന്നു. രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ച ശുശ്രൂഷകള്‍ വൈകിട്ട് നാലു മണി യോടെ യാണ് അവസാനിച്ചത്.

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓര്‍ത്തഡോക്‌സ് സഭ യുടെ നിലയ്ക്കല്‍ – റാന്നി ഭദ്രാസനാധിപര്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാ പ്പൊലീത്ത, ഇടവക വികാരി ഫാദര്‍ എം. സി. മത്തായി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ആരംഭിക്കും എന്ന് ട്രസ്റ്റി എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി സ്റ്റീഫന്‍ മല്ലേല്‍ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ദുഃഖവെള്ളി ശുശ്രൂഷകള്‍ നടന്നു

സംഗീത ക്കച്ചേരി

April 4th, 2015

അബുദാബി : പ്രസിദ്ധ സംഗീതജ്ഞന്‍ കെ. ജി. ജയന്‍ (ജയ വിജയ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഗീത ക്കച്ചേരി അവതരിപ്പിക്കുന്നു. ഏപ്രില്‍ 4 ശനിയാഴ്ച വൈകുന്നേരം 7 മണി മുതലാണ് കച്ചേരി.

ജയനോടൊപ്പം കാര്‍ത്തിക് ഹരികുമാര്‍ (വയലിന്‍), പാലക്കാട് കെ. ബി. വിജയകുമാര്‍ (മൃദംഗം), മാവേലിക്കര ബി. സോമനാഥ് (ഘടം), അണ്ടൂര്‍ ശ്രീകുമാര്‍ (മുഖര്‍ ശംഖ്) എന്നിവരും പിന്നണിയില്‍. പരിപാടി യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും

- pma

വായിക്കുക: , , ,

Comments Off on സംഗീത ക്കച്ചേരി


« Previous Page« Previous « ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍
Next »Next Page » ദുഃഖവെള്ളി ശുശ്രൂഷകള്‍ നടന്നു »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine