സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റ് ഷാര്‍ജയില്‍

January 30th, 2015

sevens-foot-ball-in-dubai-epathram
ഷാര്‍ജ : ഫറോക്ക് പ്രവാസി അസോസി യേഷന്‍ സംഘടി പ്പിക്കുന്ന നാലാം ഏക ദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ജനുവരി 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2. 30 മുതല്‍ രാത്രി 11 വരെ ഷാര്‍ജ വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപമുള്ള വാന്‍ഡറേഴ്‌സ് ക്ലബ്ബിലെ സ്റ്റേഡിയ ത്തി ല്‍ നടക്കും.

24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും മികച്ച കളിക്കാര്‍ക്കും കാഷ് അവാര്‍ഡുകളും ട്രോഫി കളും സമ്മാനിക്കും.

പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: 050 24 34 945, 050 94 62 799.

- pma

വായിക്കുക: ,

Comments Off on സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റ് ഷാര്‍ജയില്‍

വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 27th, 2015

akwca-all-kerala-womans-collage-alumni-ePathram
അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 27th, 2015

tp-seetharam-on-66th-republic-day-celebration-ePathram
അബുദാബി : വര്‍ണ്ണാഭമായ പരിപാടി കളോടെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ഭാരതത്തിന്റെ 66 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. വിവിധ സംസ്ഥാന ങ്ങളിലെ പരമ്പരാ ഗത വേഷം ധരിച്ച് ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ആഘോഷ പരിപാടി കള്‍ക്ക് മാറ്റു കൂട്ടി.

സാമൂഹ്യ – സാംസ്കാരിക – ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും എംബസ്സി ഉദ്യോഗസ്ഥരും സാധാരണക്കാരും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പാം ഇന്റർ നാഷണല്‍ ‘പൊൻ പുലരി’ ശ്രദ്ധേയമായി

January 26th, 2015

palm-international-honor-rajesh-chithira-in-ponpulari-2015-ePathram
ഉമ്മുല്‍ ഖുവൈന്‍ : പന്തളം എൻ. എസ്. എസ്. പോളി ടെക്നിക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പാം ഇന്റർ നാഷണല്‍ യു. എ. ഇ. ചാപ്ടര്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷം “പൊൻ പുലരി” ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ അസോസ്സി യേഷനിൽ വച്ച് വര്‍ണ്ണാഭമായ പരിപാടി കളോടെ അരങ്ങേറി.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്‌ നിക്സണ്‍ ബേബി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.  പാം ഭാര വാഹി കളായ രാജേഷ്‌ എം. പിള്ള, അനിൽ പിള്ള, ബിജു ഭാർഗവൻ, ക്രിസ്റ്റഫർ തുടങ്ങിവർ സംസാരിച്ചു.

പന്തളം എൻ. എസ്. എസ്. പോളി ടെക്നിക് പൂർവ്വ വിദ്യാർത്ഥിയും കവി യുമായ രാജേഷ്‌ ചിത്തിരയെ പൊന്നാട അണിച്ച് ആദരിച്ചു.

തുടർന്ന് നടന്ന വിവിധ കലാ പരിപാടി കളിൽ പാം അംഗ ങ്ങളും കുടുംബാംഗ ങ്ങളും പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on പാം ഇന്റർ നാഷണല്‍ ‘പൊൻ പുലരി’ ശ്രദ്ധേയമായി

മാര്‍ത്തോമാ കുടുംബ സംഗമം

January 25th, 2015

അബുദാബി : യു. എ. ഇ. സെന്റര്‍ സന്നദ്ധ സുവിശേഷ സംഘ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി മാര്‍ത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു. ‘കുടുംബം ജീവന്റെ നീരുറവ’ എന്ന ചിന്താ വിഷയ ത്തിലാണ് സംഗമം നടന്നത്. യോഗ ക്ലാസുകള്‍, ആരോഗ്യ പരിപാലന ക്ലാസുകള്‍, ബൈബിള്‍ വിജ്ഞാന ക്ലാസുകള്‍ എന്നിവ കുടുംബ സംഗമ ത്തിന്റെ ഭാഗ മായിരുന്നു.

ഫുജൈറ, റാസ് അല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, ദുബായ് മാര്‍ത്തോമ്മ ഇടവക കളില്‍ നിന്നുള്ള കുടുംബ ങ്ങള്‍ പരിപാടി യില്‍ പങ്കെടുത്തു. സംഘം പ്രസിഡന്റ് റവ. ടി. എസ്. തോമസിന്റെ അധ്യക്ഷത യില്‍ അബുദാബി മാര്‍ത്തോമ്മാ ഇടവക വികാരി റവ. പ്രകാശ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. സി. വി. സൈമണ്‍ ക്ലാസു കള്‍ക്ക് നേതൃത്വം നല്‍കി. റവ. ഫിലിപ്പ് സി.മാത്യു, ഐസക് മാത്യു, ബെന്നി വി. എബ്രഹാം, രാജു. പി. ജോര്‍ജ്, എം. ടി. വര്‍ഗീസ്, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on മാര്‍ത്തോമാ കുടുംബ സംഗമം


« Previous Page« Previous « സമാജം സാഹിത്യ പുരസ്‌കാരം എസ്. വി. വേണു ഗോപന്‍ നായര്‍ക്ക്
Next »Next Page » പാം ഇന്റർ നാഷണല്‍ ‘പൊൻ പുലരി’ ശ്രദ്ധേയമായി »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine