കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

April 13th, 2015

calicut-note-book-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് പേരു കേട്ട കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഒരേ സമയം ഇരുന്നൂറിലധികം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ വുന്നതും ആധുനിക സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നവീന മാതൃക യില്‍ അബുദാബി മദീന സായിദ് ഷോപ്പിംഗ് മാള്‍ എക്സ്റ്റന്‍ഷന്റെ രണ്ടാം നില യില്‍ ഒരുക്കിയ കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ്, ടേബിള്‍സ് ഫുഡ് കമ്പനിയുമായി സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖയാണ് ഇപ്പോള്‍ അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രമുഖ വ്യവസായി എം. എ. യൂസഫലി യുടെ മകള്‍ ഷഫീന യുടെ ഉടമസ്ഥത യിലുള്ള ടേബിള്‍സ് ഫുഡ് കമ്പനി യുമായി സഹകരിച്ചുളള രണ്ടാമത്തെ സംരംഭ മാണിത് എന്ന് ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ സതീഷ് കുമാര്‍ അറിയിച്ചു.

കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ്, അടുത്ത രണ്ടര വര്‍ഷ ത്തിനുള്ളില്‍ അഞ്ച് പുതിയ ശാഖ കള്‍ കൂടി ആരംഭിക്കും. 15 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കി യാണ് ഈ വികസനം നടപ്പാക്കുക.

യു. എ. ഇ. യ്ക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യ ശാഖ ബഹ്‌റൈനില്‍, രണ്ട് മാസ ത്തിനുള്ളില്‍ തുടങ്ങും. ഇതോടൊപ്പം, ഇന്ത്യയിലും വന്‍ വികസന ത്തിന് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാരായ ഗോപി പൂവംമുള്ളത്തില്‍, വിജയന്‍ നെല്ലിപ്പുനത്തില്‍, അറേബ്യ ഹോള്‍ഡിംഗ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റൗഫ് അലി, ടേബിള്‍സ് ഫുഡ് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനയ് ലാല്‍, ജനറല്‍ മാനേജര്‍ സാജന്‍ അലക്‌സ്, കാലിക്കറ്റ് നോട്ട് ബുക്ക് വടക്കന്‍ മേഖല യുടെ ഡയറക്ടര്‍ റസാക് മൂസ, ജനറല്‍ മാനേജര്‍ ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പുരസ്‌കാര വിതരണവും വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

April 13th, 2015

palm-pusthakappura-epathram ഷാര്‍ജ : പാം പുസ്തകപ്പുര യുടെ പുരസ്‌കാര ങ്ങളുടെ വിതരണവും ഏഴാം വാര്‍ഷിക ആഘോഷ വും ‘സർഗ്ഗ സംഗമം’ എന്ന പേരിൽ ഷാര്‍ജ യില്‍ നടന്നു. ചലച്ചിത്ര നിര്‍മാതാവും അഭിനേതാവു മായ അഗസ്റ്റിൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാഹിത്യവും കലയും മനുഷ്യ നന്മയ്ക്കുള്ള താണെന്നും എഴുത്തുകാര്‍ അധികരി ക്കുമ്പോള്‍ സമൂഹം കൂടുതല്‍ ഒൗന്നത്യത്തില്‍ എത്തുക യാണെന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കവി അസ്മോ പുത്തന്‍ ചിറയ്ക്കുള്ള അക്ഷര മുദ്ര പുരസ്കാരം കവയത്രി ഷീലാ പോള്‍ സമ്മാനിച്ചു. കവിയും ഗാന രചയിതാവു മായ സബീന ഷാജഹാന്‍, യൂസഫലി കേച്ചേരി അനുസ്മരണം നടത്തി.

അക്ഷര തൂലിക കഥാപുരസ്കാരം അജിത്കുമാര്‍ അനന്തപുരി, ദേവി നായര്‍, ദീപ മണി എന്നിവര്‍ക്കും കവിതാ പുരസ്കാരം രാജേഷ് ചിത്തിര, ശ്രീകുമാര്‍ മുത്താന എന്നി വര്‍ക്കും വിദ്യാര്‍ത്ഥി മുദ്ര പുരസ്കാരം അഞ്ജലി തെരേസ തോമസ്, ചൈതന്യ സി., രഹ്ന റസാഖ്, ഫാത്തിമ നിസ്ര, പ്രണമ്യ പ്രവീണ്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

വിജു സി. പരവൂരിന്റെ ‘കുടിയിറക്ക പ്പെട്ടവന്റെ നിലവിളി കള്‍’, സുകുമാരന്‍ വെങ്ങാടിന്റെ ‘മോഹ സൗധം പണിയുന്നവര്‍’, ജോസാന്റണി കുരീപ്പുഴയുടെ ‘മായയ്ക്കറിയാം ജിന്നു കളാണ് മരുപ്പച്ചകള്‍ തീര്‍ത്തത്’ എന്നീ പുസ്തക ങ്ങളുടെ പ്രകാശനം വൈ. എ. റഹീം നിര്‍വഹിച്ചു.

പോള്‍ ടി. ജോസഫ്, പ്രിയ ദിലീപ് കുമാര്‍, മേരി ഡേവിസ്, ഹാറൂണ്‍ കക്കാട്, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. സലിം അയ്യനേത്ത് അധ്യക്ഷത വഹിച്ചു. വെള്ളിയോടന്‍ സ്വാഗതം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം : പ്രതിസന്ധി കളും പരിമിതി കളും എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. രഘു മാസ്റ്റര്‍ മോഡറേറ്റര്‍ ആയിരുന്നു. ശേഖര വാര്യര്‍, എം. ടി. പ്രദീപ് കുമാര്‍, മൊയ്തു വാണിമേല്‍, നിസ്താര്‍, അബുലൈസ്, ഇ. കെ. ദിനേശന്‍, റഫീഖ് മേമുണ്ട, പി. ശിവ പ്രസാദ്, രഞ്ജിത് നൈനാന്‍, ആര്‍. കെ. പണിക്കര്‍, പോള്‍ സെബാസ്റ്റ്യന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പുരസ്‌കാര വിതരണവും വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

മലയാളികള്‍ ആത്മവിശ്വാസം നഷ്ടമായ ജനത : ടി. എന്‍. സീമ

April 13th, 2015

tn-seema-ePathram
അബുദാബി : ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹ മായി മലയാളി കള്‍ മാറിയിരിക്കുന്നു എന്ന് ടി. എന്‍. സീമ എം. പി. പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ പ്രസംഗിക്കുക യായിരുന്നു അവര്‍.

മറ്റേതോ നാട്ടില്‍ നില നിന്നിരുന്നതും മറ്റേതോ കാലത്ത് ഉണ്ടായി രുന്നതു മായ അന്ധ വിശ്വാസ ങ്ങളും അനാചാര ങ്ങളും കേരളീയ കുടുംബ ങ്ങളിലേയ്ക്ക് കടന്നു വരാനുണ്ടായ കാരണം ഈ അത്മ വിശ്വാസമില്ലായ്മ യാണ്.

നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മന്ത്രവാദ ത്തിലേയ്ക്കും ദുര്‍ മന്ത്രവാദ ത്തിലേയ്ക്കും സമൂഹം പോയി ക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നതി യിലും സമ്പൂര്‍ണ സാക്ഷരത യിലും അഭിമാനി ക്കുന്ന കേരള ത്തില്‍ അഞ്ച് സ്ത്രീ കളാണ് കഴിഞ്ഞ രണ്ട് വര്‍ഷ ത്തിനിട യില്‍ ദുര്‍മന്ത്രവാദം വഴി കൊല ചെയ്യപ്പെട്ടത്.

ഒരു കാലത്ത് സാമൂഹിക മുന്നേറ്റ ത്തിനു വേണ്ടി നില നിന്നിരുന്ന സംഘടന കള്‍ ഇന്ന് അധികാര വില പേശലിന് ഉള്ള ഉപാധി യായി മാറി യിരിക്കുന്നു. ചോദ്യം ചെയ്യുവാനുള്ള മലയാളി കളുടെ കഴിവാണ് കേരള ത്തിലെ സമൂഹിക മാറ്റ ത്തിനു വഴി വച്ചത്.

ചോദ്യം ചോദിക്കുക എന്നാല്‍ ഉത്തരം തേടുക എന്നതാണ്. ഇന്ന് ചോദ്യം ചോദിക്കു വാനുള്ള കഴിവ് നഷ്ടപ്പെട്ട് അവനവനി ലേയ്ക്ക് ചുരുങ്ങുന്നു. കമ്പോള സംസ്കാര ത്തെ ചോദ്യം ചെയ്യുന്ന തിന് എതിരെ യുള്ള പോരാട്ട മാണ് ഒാരോരുത്തരും നടത്തേണ്ടത് എന്നും അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ടി. എന്‍. സീമ പറഞ്ഞു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍, ദേവിക സുധീന്ദ്രന്‍, വിജയലക്ഷ്മി പാലാട്ട്, ഷെമീമ ഒമര്‍, ബിന്ദു ഷോബി, ഈദ്കമല്‍, പ്രിയ ബാലു, നന്ദന മണികണ്‍ഠന്‍, ഫൈസല്‍ ബാവ, മുഹമ്മദ്കുട്ടി, ബാബുരാജ് പിലിക്കോട്, ചന്ദ്ര ശേഖര്‍, മുഹമ്മദലി, വിനയ ചന്ദ്രന്‍, മണി കണ്ഠന്‍, ഇ. പി. സുനില്‍, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഷല്‍മ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളികള്‍ ആത്മവിശ്വാസം നഷ്ടമായ ജനത : ടി. എന്‍. സീമ

അല്‍ഐന്‍ ഐ.എസ്. സി. ഭരണ സമിതി നിലവില്‍ വന്നു

April 12th, 2015

അബുദാബി : അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന്‍െറ 2015 – 16 വര്‍ഷ ത്തേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു

യുനൈറ്റഡ് മൂവ്മെന്‍റ് ബാനറില്‍ മത്സരിച്ച ജോയ് തണങ്ങാടന്‍ പ്രസിഡന്‍റായും റസല്‍ മുഹമ്മദ് സാലി ജനറല്‍ സെക്രട്ടറി യായും ജിതേഷ് പുരുഷോത്തമന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു. വൈസ് പ്രസിഡന്റ് കെ. വി. തസ് വീര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി അസാലി മുഹമ്മദ്, അസിസ്റ്റന്റ്‌ ട്രഷറര്‍ സാജിദ് കൊടിഞ്ഞി എന്നിവരാണ്.

ഐ. എസ്. സി. യുടെ 39 ആമത് വാര്‍ഷിക തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് മൂവ്മെന്‍റും ഡെമോക്രാറ്റിക് ഫ്രണ്ടും ശക്ത മായ പ്രചാരണ വുമായാണ് അംഗ ങ്ങളെ അഭിമുഖീകരിച്ചത്. 17 സീറ്റു കളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി തുടര്‍ച്ച യായി നാലാം വര്‍ഷവും യുനൈറ്റഡ് മൂവ്മെന്‍റ് അധികാര ത്തില്‍ എത്തുക യായിരുന്നു.

ഇത്തവണ ബാലറ്റ് പേപ്പറില്‍ ചിഹ്ന ത്തിന് പകരം സ്ഥാനാര്‍ത്ഥി കളുടെ ഫോട്ടോ യും പേരും ഉള്‍പ്പെടുത്തി യിരുന്നു. വോട്ടവകാശം ഉണ്ടായിരുന്ന 1393 അംഗ ങ്ങളില്‍ 1028 പേര്‍ വോട്ടു ചെയതു.

ജോയ് തണങ്ങാടന്‍ 128 വോട്ടിന്‍െറയും റസല്‍ മുഹമ്മദ് സാലി 538 വോട്ടിന്‍െറയും ജിതേഷ് പുരുഷോത്തമന്‍ 439 വോട്ടിന്‍െറയും ഭൂരി പക്ഷ ത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മറ്റു വിഭാഗ ങ്ങളിലായി സി. പി. ഹുസൈന്‍ (കലാ വിഭാഗം), മഹേന്ദ്രന്‍ നാരായണന്‍ (അസിസ്റ്റന്റ്‌ കലാ വിഭാഗം), ജി. ശിവദാസന്‍ (കായിക വിഭാഗം), പി. വി. ഹംസ (അസിസ്റ്റന്റ്‌ കായിക വിഭാഗം), എം. ഐ. ഷാഫി (സാഹിത്യ വിഭാഗം), എം. ബി. ദിനേശ് (അസിസ്റ്റന്റ്‌ സാഹിത്യ വിഭാഗം), പി. എന്‍. തുളസിദാസ്, എ. വി. സുരേഷ് ബാബു, നൗഷാദ് വളാഞ്ചേരി, ചരണ്‍ജിത് സിംഗ്, ഹനീഫ കൂറ്റനാട് എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on അല്‍ഐന്‍ ഐ.എസ്. സി. ഭരണ സമിതി നിലവില്‍ വന്നു

സംര്‍ഗ സംഗമം വെള്ളിയാഴ്ച

April 7th, 2015

palm-pusthakappura-epathram ഷാര്‍ജ: പാം പുസ്തകപ്പുര സംര്‍ഗ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10 വെള്ളി യാഴ്ച വൈകുന്നേരം 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാംസ്‌കാരിക സമ്മേളനം, പുസ്തക പ്രകാശനം, പുരസ്‌കാര സമര്‍പ്പണം എന്നിവയും ‘ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതി കളും പ്രതി സന്ധികളും’ എന്ന വിഷയത്തിൽ സാഹിത്യ സംവാദ വും ഉണ്ടായിരിക്കും. സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖര സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on സംര്‍ഗ സംഗമം വെള്ളിയാഴ്ച


« Previous Page« Previous « പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും : സെമിനാര്‍ സംഘടിപ്പിച്ചു
Next »Next Page » ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine