മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു

January 18th, 2024

inauguration-millenium-hospital-mussafa-ePathram
അബുദാബി : കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള മില്ലേനിയം ഹോസ്പിറ്റൽ മുസഫ ഷാബിയ ഒൻപതിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.

അബുദാബി രാജ കുടുംബാംഗം ശൈഖ അൽ യാസിയാ ബിൻത് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ വി. എസ്. ഗോപാൽ എന്നിവരുടെ സാന്നിദ്ധ്യ ത്തിൽ അബുദാബി ഹെൽത്ത് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ഐഷാ അൽ ഖൂറി മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു.

50 കിടക്കകൾ ഉള്ള ഹോസ്പിറ്റലിൽ 24 മണിക്കൂറും സേവനം ലഭിക്കും. ഇതിൽ 20 കിടക്കകൾ നവജാത ശിശുക്കളുടെ പ്രത്യേക പരി ചരണത്തിനായി നീക്കി വെച്ചിരിക്കുന്നു.

പീഡിയാട്രിക്, ഗൈനക്കോളജി, പീഡിയാട്രിക് ഐ. സി. യു., ജനറൽ ആൻ‍ഡ് പീഡിയാട്രിക് സർജറി, കാർഡിയോളജി, ഡെന്റൽ, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഇ. എൻ. ടി. ഫാമിലി മെഡിസിൻ, ഡയബറ്റിക് ക്ലിനിക്, സൈക്യാട്രി, ഇന്റേണൽ മെഡിസിൻ, ജനറൽ പ്രാക്ടീസ്, നിയോനേറ്റോളജി, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങൾക്കു പുറമെ സ്പീച്ച് തെറാപ്പി സേവനവും ലഭ്യമാണ്

നവജാത ശിശുക്കളുടെ പരിപാലനത്തിനായുള്ള ലെവൽ 3 എൻ. ഐ. സി. യു. ഹോസ്പിറ്റലിൻ്റെ പ്രത്യേകതയാണ്.

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മില്ലേനിയം ഹോസ്പിറ്റൽ കുട്ടികൾക്കും സ്ത്രീകൾക്കും മികച്ച കോംപ്രിഹെൻസീവ് കെയർ നൽകാൻ ബാദ്ധ്യസ്ഥരാണ് എന്ന് മെഡിക്കൽ ഡയറക്ടർ വി. ആർ. അനിൽ അറിയിച്ചു.

അബുദാബി പോലീസ്, മുനിസിപ്പാലിറ്റി, റെഡ് ക്രസന്റ്, വിവിധ ഇൻഷ്വറൻസ് കമ്പനി മേധാവികൾ, സ്‌കൂൾ പ്രതി നിധികൾ, സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖരും ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

Millenium Hospital : Location

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകോത്സവം : ഓർമ്മയുടെ ‘ഭൂതങ്ങൾ’ അരങ്ങിൽ എത്തി

January 16th, 2024

ksc-drama-fest-orma-dubai-bhoothangal-o-t-shajahan-ePathram

അബുദാബി : ഭരത് മുരളി നാടകോത്സവം എട്ടാം ദിവസം ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ എന്ന നാടകം അരങ്ങിൽ എത്തി. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് ഭൂതങ്ങൾ പറയുന്നത്. അപ്പൻ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ. എന്നാൽ മക്കളെയും ഭാര്യയെയും എല്ലാ കാലത്തും വെയിലത്ത്‌ നിർത്തിയ ഒരു അപ്പൻ്റെ ജീവിതവും അന്ത്യവുമാണ് ഈ നാടകം പറയുന്നത്.

നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള അപ്പന്മാർ ഏറെയുണ്ട്. ഭർത്താവിൻ്റെ കൊള്ളരുതായ്മകൾ സഹിച്ച് നീറി ജീവിക്കുന്ന സ്ത്രീ ജന്മങ്ങളുടെയും അപ്പൻ്റെ ചെയ്തികളാൽ ജീവിതം തന്നെ കൈ വിട്ടു പോയ മക്കളുടെയും കഥ പറയുന്നു. 2022 ൽ പുറത്തിറങ്ങിയ ‘അപ്പൻ’ (സംവിധാനം: മജു) എന്ന സിനിമ യുടെ നാടക രൂപാന്തരമായ ഭൂതങ്ങൾ എന്ന നാടകം സംവിധാനം ചെയ്തത് യു. എ. ഇ. യിലെ പ്രശസ്ത നാടക പ്രവർത്തകൻ ഒ. ടി. ഷാജഹാൻ.

അമ്പു സതീഷ്, കലാമണ്ഡലം അമലു, ബാബുരാജ് ഉറവ്, രാജേഷ് കെ. കെ., പുതുമ ചന്ദ്ര ബാബു, അക്ഷയ് ലാൽ, ദിനേഷ് കൃഷ്ണ, പി. പി. അഷ്‌റഫ് തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മിഥുൻ മലയാളം (സംഗീതം), സനേഷ് കെ. ഡി. (പ്രകാശം) അലിയാർ അലി (രംഗ സജ്ജീകരണം), ജിജിത (വേഷ വിതാനം), വചൻ കൃഷ്ണ (ചമയം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു

നാടകോത്സവം ഒൻപതാം ദിവസം ജനുവരി 19 വെള്ളിയാഴ്ച യുവ കലാ സാഹിതി അബുദാബി അവതരിപ്പിക്കുന്ന ‘ആറാം ദിവസം’ എന്ന നാടകം അരങ്ങേറും. ജനുവരി 20 ശനിയാഴ്ച കാമമോഹിതം എന്ന നാടകത്തോടെ നാടകോത്സവത്തിനു സമാപനം കുറിക്കും. ഫല പ്രഖ്യാപനം 2024 ജനുവരി 22 തിങ്കളാഴ്ച രാത്രി 8 മണിക്ക് നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നൂർ മുഹമ്മദ് മെമ്മോറിയൽ ഫുട് ബോൾ : പ്രോമോ വീഡിയോ പ്രകാശനം ചെയ്തു

January 16th, 2024

noor-muhamed-memorial-football-tournament-kmcc-thavanoor-ePathram
അബുദാബി : തവനൂർ മണ്ഡലം കെ. എം. സി. സി. സ്പോട്സ് വിംഗ് സംഘടിപ്പിക്കുന്ന മർഹും നൂർ മുഹമ്മദ് മെമ്മോറിയൽ ഫുട് ബോൾ മത്സരങ്ങളുടെ പ്രോമോ വീഡിയോ റിലീസ് ചെയ്തു. മലപ്പുറം ജില്ല കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ബഷീർ വറ്റല്ലൂർ ലോഞ്ചിംഗ് നിർവ്വഹിച്ചു.

kmcc-thavanur-foot-ball-tournament-season-2-promo-launching-ePathram

കെ. എം. സി. സി. ജില്ലാ-മണ്ഡലം ഭാരവാഹികൾ നാസർ, നൗഷാദ് തൃപ്രങ്ങോട്, അബ്ദുറഹിമാൻ മുക്രി, നൗഫൽ ചമ്രവട്ടം, ഹൈദർ ബിൻ മൊയ്തു, റഫീക്ക് പൂവത്താണി, അനീഷ് മംഗലം നിസാർ കാലടി, നൗഫൽ ആലിങ്ങൽ, മുഹമ്മദ് വട്ടംകുളം, ആരിഫ് തൃപ്രങ്ങോട്, റസാഖ് മംഗലം, അയൂബ് കൈനിക്കര, അബ്ദുൽ ഫത്താഹ് എന്നിവർ സംബന്ധിച്ചു.

2024 ജനുവരി 20 ശനിയാഴ്ച മദീനാ സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ഫുട് ബോൾ മത്സരങ്ങൾ നടക്കുക

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

January 15th, 2024

mall-millionaire-campaign-2024-al-wahda-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിനു കീഴിലെ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി തങ്ങളുടെ മാളുകളിൽ സംഘടിപ്പിച്ച ‘മാൾ മില്യണയർ കാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ജോർദാൻ സ്വദേശി മുഹമ്മദ് സമീർ ഏറ്റു വാങ്ങി.

അഞ്ച് T 5 ഇവോ കാറുകൾ, ലുലു ട്രോളി ഗിഫ്റ്റ് വൗച്ചറുകൾ, എല്ലാ ദിവസവും 20,000 ദിർഹം വില മതിക്കുന്ന ലക്ക പർച്ചേസ് കാർഡുകൾ, മറ്റ് തൽക്ഷണ സമ്മാനങ്ങൾ എന്നിവയും കാമ്പയിൻ്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാന്മാർക്ക് സമ്മാനിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ പതിമൂന്ന് മാളുകളിലായിട്ടാണ് ക്യാമ്പയിൻ നടന്നത്.

മാൾ മില്യണയർ കാമ്പയിൻ ചരിത്ര സംഭവം തന്നെ യാക്കിയതിൽ എല്ലാ ഉപഭോക്താക്കളോടും നന്ദി. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഭാവിയിൽ കൂടുതൽ ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്ജ് പറഞ്ഞു.

അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസിയാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെൻറർ, ഹമീം മാൾ, അബുദബി മഫ്‌റഖ് മാൾ, അൽ ഐൻ ഫോഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്ര മാൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടന്നത്. FB Page, LIVE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബുർജീൽ റോയൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം തുറന്നു

January 15th, 2024

24-7-emergency-department-opened-alain-burjeel-royal-hospital-ePathram
അൽ ഐൻ : ബുർജീൽ റോയൽ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ എമർജൻസി ഡിപ്പാർട്ട് മെൻറ്‌ തുറന്നു പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ അത്യാഹിത വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സാലിഹ് ഫാരിസ് അൽ അലി ഉദ്ഘാടനം ചെയ്തു.

അൽഐൻ സിറ്റി മുനിസിപ്പാലിറ്റി ജനറൽ മാനേജർ അലി ഖലീഫ അൽ ഖുംസി, ആംബുലൻസ് വിഭാഗം മേധാവി ലഫ്. കേണൽ സെയ്ഫ് ജുമാ അൽ കഅബി, ബുർജീൽ ഗ്രൂപ്പ് സി. ഇ. ഒ. ജോൺ സുനിൽ, ഉന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, മറ്റു പൗര പ്രമുഖരും സംബന്ധിച്ചു.

വിദഗ്ധരായ മെഡിക്കൽ സംഘം നേതൃത്വം നൽകുന്ന ബുർജീൽ റോയൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ 25 കിടക്കകൾ ഉൾപ്പെടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടുന്നു. Burjeel Royal Hospital 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ ആയിഷ നിഹിദയെ അനുമോദിച്ചു
Next »Next Page » ജീവിത ഗന്ധിയായ കഥപറഞ്ഞ് ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’ »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine