അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ ഞായറാഴ്ച

May 21st, 2023

poster-payaswini-abudhabi-kabaddi-championship-ePathram

അബുദാബി : കാസർകോട് ജില്ലാ പ്രവാസി കൂട്ടായ്മ പയസ്വിനി അബുദാബി സംഘടിപ്പിക്കുന്ന കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ അബുദാബി അൽ നഹ്ദ നാഷണൽ സ്കൂൾ ഫോർ ഗേൾസിൽ നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2023 മെയ് 21 ഞായറാഴ്ച രാവിലെ 11 മണിക്ക് തുടക്കം കുറിക്കുന്ന കബഡി മത്സരങ്ങളിൽ കേരളം, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ന്യൂസ്റ്റാർ മംഗളൂരു, ഒ-2 പൊന്നാനി, ഫ്രണ്ട്സ് ആറാട്ട് കടവ്, ന്യൂമാർക്ക്‌ മംഗളൂരു, കൂടല്ലൂർ സ്പോർട്സ് ക്ലബ്ബ് തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പത്തിൽ അധികം ടീമുകൾ മാറ്റുരക്കും.

ബംഗളൂരു ബുൾസിന്‍റെ ഹർമൻജിത്ത് സിംഗ്, പുനേരി പൾട്ടിന്‍റെ ബാബു, തെലുങ്ക് ടൈറ്റൻസിന്‍റെ ആദർശ്, ഷിയാസ്, പാറ്റ്ന പൈറേറ്റസിന്‍റെ രഞ്ജിത്ത് നായിക്ക്, ബാങ്ക് ഓഫ് ബറോഡയുടെ വിശ്വരാജ്, കർണാടക സ്റ്റേറ്റ് ജൂനിയർ താരങ്ങളായ കലന്തറ് ഷാ, നസീർ ഉള്ളാൾ, ഇന്ത്യൻ കസ്റ്റംസ് താരം അനൂപ് ആറാട്ട് കടവ്, ദേശീയ കബഡി താരവും യു. പി. യോദ്ധാസ് ടീമിലെ അംഗ വുമായ സാഗർ ബി. കൃഷ്ണ അച്ചേരി, കാസർ ഗോഡൻ കളിയഴകിന്‍റെ സുൽത്താൻ സമർ കൃഷ്ണ, തമിഴ് തലൈവാസിന്‍റെ അതുൽ മാടി, തമിഴ്നാട് സ്റ്റേറ്റ് ജൂനിയർ താരം രാജ, ആൽവാസ് മംഗളൂരു യൂണി വേഴ്സിറ്റി താരങ്ങളായ ധീക്ഷിത്, ഭാരത് ഷെട്ടി, ശ്രാവൺ ഇറ തുടങ്ങിയ പേരു കൊണ്ടും പെരുമ കൊണ്ടും കളിക്കളം അടക്കി വാഴുന്ന ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിൽ ഇറങ്ങും.

കാസർ ഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട കായിക വിനോദ ങ്ങളിൽ ഒന്നായ കബഡി യെ അബുദാബി എമിറേറ്റ്സിൽ കൂടുതൽ ജനകീയമാക്കുക എന്നതാണ് ടൂർണ്ണ മെന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹി കൾ അറിയിച്ചു. അബുദാബി യിലെ വിവിധ സംഘടന കളുടെ ഭാരവാഹികൾ ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് കബഡി ചാമ്പ്യൻ ഷിപ്പിന് നേതൃത്വം നൽകുന്നത്.

സംഘാടക സമിതി മുഖ്യ രക്ഷാധികാരി എ. കെ. ബീരാൻ കുട്ടി, പയസ്വിനി പ്രസിഡന്‍റ് ശ്രീജിത്ത് കുറ്റിക്കോൽ, ജനറൽ കൺവീനർ ടി. വി. സുരേഷ്‌ കുമാർ, രക്ഷാധികാരി പി. പദ്മനാഭൻ, വൈസ് ചെയർമാൻ മാരായ സലിം ചിറക്കൽ, ജയകുമാർ പെരിയ, സെക്രട്ടറി ദീപ ജയകുമാര്‍ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

May 20th, 2023

ksc-press-meet-yuvajanolsavam-2023-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം 2023 മെയ് 20 ശനിയാഴ്ച രാത്രി എട്ടു മണിക്ക് ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിക്കും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതു യോഗത്തില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത്, പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഗഫൂർ ലില്ലീസ് തുടങ്ങിയവർ പങ്കെടുക്കും.

ഇതോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും എന്നും പരിപാടികളെ കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

john-brittas-deepa-nishanth-attend-ksc- activities-ePathram

കെ. എസ്. സി. യുവജനോത്സവം മേയ് 26, 27, 28, ജൂൺ 3 തീയ്യതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പു കളായി നടക്കുന്ന മല്‍സരങ്ങളില്‍ ഓരോ ഗ്രൂപ്പിലും കൂടുതൽ പോയിന്‍റ് നേടുന്നവർക്ക് ബെസ്റ്റ് പെർഫോമർ ഓഫ് ദ് ഇയർ പുരസ്കാരം സമ്മാനിക്കും. 20 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ യു. എ. ഇ. താമസ വിസയുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം.

വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ലേറെ വിദ്യാർത്ഥി കൾ യുവ ജനോത്സവ ത്തില്‍ പങ്കെടുക്കും. താത്പര്യമുള്ളവർ മെയ് 21 ന് രാത്രി ഒൻപതു മണിക്ക് മുൻപ് കെ. എസ്. സി. ഓഫീസിൽ നേരിട്ടോ info@ kscabudhabi.com എന്ന ഇ – മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, കർണാട്ടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, മാപ്പിളപ്പാട്ട്, ചലച്ചിത്ര ഗാനങ്ങൾ, നാടൻ പാട്ട്, ആക്‌ഷൻ സോംഗ്, ഉപകരണ സംഗീതം (സ്ട്രിംഗ് , മൃദംഗം, ഇലക്ട്രോണിക് കീ ബോർഡ്), പെൻസിൽ ഡ്രോയിംഗ്, തുടങ്ങിയവയാണ് മല്‍സര ഇനങ്ങള്‍.

കൂടുതൽ വിവരങ്ങൾക്ക് 055 770 1080, 050 490 5686 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി കെ. സത്യൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ, സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

May 19th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ (കെ. എസ്. സി.) 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രീത നാരായണൻ (കൺവീനർ), ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് (ജോയിന്‍റ് കൺവീനർമാർ) എന്നിവര്‍ നേതൃത്വം നല്‍കുന്ന വനിതാ വിഭാഗം കമ്മിറ്റിയിൽ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ. പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗ്ഗീസ് എന്നിവരേയും അംഗങ്ങളായി തെരഞ്ഞെടുത്തു.

പുതിയ പ്രവർത്തന വർഷത്തെ ബാലവേദി ഭാരവാഹി കളായി അഥീന ഫാത്തിമ (പ്രസിഡണ്ട്), നീരജ് വിനോദ് (സെക്രട്ടറി), അമുദ വിനയൻ, ഷസാ സുനീർ (വൈസ് പ്രസിഡണ്ടുമാര്‍), സൈറ ഗ്രേസ് ഷിജു, യാസീൻ അയൂബ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

* KSC Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ

May 18th, 2023

lulu-mango-mania-2023-ePathram
അബുദാബി : യു. എ. ഇ. യിലെ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ ആരംഭിച്ചു. അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു അബുദാബി – അല്‍ ദഫ്ര റീജ്യണല്‍ ഡയറക്ടർ അബൂബക്കർ ടി. പി. യുടെ സാന്നിദ്ധ്യത്തിൽ അബുദാബി കാർഷിക കാര്യ വിഭാഗം എക്‌സി ക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.

ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മാംഗോ മാനിയയില്‍ 15 രാജ്യങ്ങളിൽ നിന്നുള്ള 75 -ല്‍ അധികം മാമ്പഴ ഇനങ്ങള്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 23 വരെ മാംഗോ മാനിയ നീണ്ടു നിൽക്കും.

actor-antoney-peppe-inaugurate-lulu-mango-mania-in-dubai-ePathram

ഇന്ത്യയിൽ നിന്നുള്ള ബദാമി, അല്‍ഫോന്‍സോ, ഹിമപസന്ത്, നീലം, പോൻസേ, സെലാസേഷൻ, ഗെലന്ത്, ഹിന്ദി, ടോമി, കുരി, സെനാര, സിബ്ധ, സുഡാനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ എറ്റവും മുന്തിയ ഇനങ്ങളാണ് ലുലുവില്‍ ലഭ്യമാവുക.  യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ലഭ്യമാണ്.

വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ ഈ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്രാവശ്യവും മാംഗോ മാനിയ വൻ വിജയം ആയി തീരും എന്നു തന്നെ യാണ് പ്രതീക്ഷ എന്നും ലുലു അധികൃതർ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് രോ​ഹി​ത് മു​ര​ളിയ ഏറ്റു വാങ്ങി

May 18th, 2023

rohith-muralya-of-india-palace-restaurant-receive-sheikh-khalifa-excellence-award-ePathram

അബുദാബി : യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ ഏര്‍പ്പെടു ത്തിയ ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡിന് മലയാളി യുവ വ്യവസായി‌യും ഇന്ത്യ പാലസ് റെസ്റ്റോറന്‍റ് ശൃംഖലയുടെ മേധാവിയുമായ രോഹിത് മുരളിയ അർഹനായി.

അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, രോഹിത് മുരളിയക്ക് ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് സമ്മാനിച്ചു. വിവിധ വകുപ്പു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ മറ്റു അവാര്‍ഡ് ജേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു എക്സ് ചേഞ്ച് 280-ാമത് ശാഖ ദുബായ് ഇന്‍വെസ്റ്റ് മെന്‍റ് പാര്‍ക്കില്‍ തുറന്നു
Next »Next Page » മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine