വിസ്മയം തീർത്ത് മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ പഠനോത്സവം

May 9th, 2023

logo-malayalam-mission-of-kerala-government-ePathram

അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ കണി ക്കൊന്ന – സൂര്യ കാന്തി കോഴ്സുകളിൽ പഠനോത്സവം സംഘടിപ്പിച്ചു. കണി ക്കൊന്ന, സൂര്യ കാന്തി, ആമ്പൽ, നീല ക്കുറിഞ്ഞി എന്നിങ്ങനെ നാല് കോഴ്സുകളാണ് മലയാളം മിഷൻ നൽകുന്നത്. ഇവ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളത്തിൽ പത്താം ക്ലാസിന് തുല്യമായ സർട്ടിഫിക്കറ്റ് നൽകും.

പാട്ടും കളിയും ചിരിയുമായി ഉത്സവ ലഹരിയിലാണ് കുട്ടി കൾ പഠനോത്സവത്തിൽ പങ്കാളികളായത്. തുഞ്ചൻ പറമ്പ്, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവ പ്രതീകാത്മകമായി പഠനോത്സവ നഗരിയിൽ ഒരുക്കിയിരുന്നു.

തുഞ്ചൻ പറമ്പിൽ നിന്ന് ആരംഭിച്ച കുട്ടികളുടെ ഘോഷ യാത്ര കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവ സന്ദർശിച്ച് ബലൂൺ വണ്ടി കളിൽ പഠനോത്സവ വേദികളിൽ എത്തിച്ചേർന്നു. ചെണ്ട മേളം, കുമ്മാട്ടി എന്നിവയുടെ അകമ്പടിയോടെ നാടൻ പാട്ടും പാടി രക്ഷിതാക്കളും അദ്ധ്യാപകരും അടങ്ങുന്ന നൂറു കണക്കിന് ആളുകൾ ഘോഷ യാത്ര യിൽ കുട്ടികളെ അനുഗമിച്ചു.

മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഭാഷാദ്ധ്യാപകൻ സതീഷ് കുമാർ, കോഡിനേറ്റർ കെ. എൽ. ഗോപി എന്നിവർ ആശംസകൾ നേര്‍ന്നു. ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതവും കൺവീനർ ദീപ്തി ബിനു നന്ദിയും പറഞ്ഞു. ചാപ്റ്റർ കോഡിനേറ്റർ അഞ്ജു ജോസ്, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, വൈസ് പ്രസിഡണ്ട് പ്രജിത്ത് എന്നിവർ സംബന്ധിച്ചു.

ആർട്സ് കമ്മിറ്റി കൺവീനർ ശ്രീവിദ്യ രാജേഷ്, ഫുഡ് കമ്മറ്റി കൺവീനർ രതീഷ്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ സോന ജയൻ എന്നിവർ പഠനോത്സവ ത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. അദ്ധ്യാപകരായ രാജേന്ദ്രൻ പുന്നപ്പള്ളി, നിഷാദ്, റഫിയ അസീസ്, ഷബ്ന നിഷാദ്, അഞ്ജു ജോസ് എന്നിവർ നിള, പമ്പ, പെരിയാർ, കാവേരി, കബനി എന്നീ പഠനോത്സവ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

വേറിട്ട ബോധന രീതിയിൽ ഭാഷാ പഠനം സാദ്ധ്യമാകും വിധം ഭാഷാ പരിജ്ഞാനവും അതോടൊപ്പം കുട്ടികളുടെ സാഹിത്യ അഭിരുചിയും സർഗാത്മക കഴിവുകളും വികസിപ്പിച്ച് എടുക്കാൻ പര്യാപ്തമാകും വിധത്തിലാണ് മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇതിനായി മലയാളം മിഷൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു.  FB PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

May 5th, 2023

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. സന്ദര്‍ശിച്ച തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സി. ഹനീഫ മാസ്റ്റർക്ക് ദുബായില്‍ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

peruma-payyoli-reception-to-thikkodi-haneef-master-ePathram

ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, ബിജു പണ്ടാരപ്പറമ്പിൽ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ശാമിൽ, സാജിദ്, റാഷീദ്, പ്രഭാകരൻ, ഫൈസൽ, റമീസ്, പീതാംബരൻ, റയീസ് എന്നിവര്‍ സംസാരിച്ചു. സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സുനിൽ പാറേമ്മൽ സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചിരന്തന പുന:സ്സംഘടിപ്പിച്ചു

May 4th, 2023

dubai-chiranthana-samskarika-vedhi-ePathram
ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പുന്നക്കൻ മുഹമ്മദലി വീണ്ടും പ്രസിഡണ്ടായി. സലാം പാപ്പിനിശ്ശേരി, ടി. പി. അബ്ബാസ് ഹാജി സി. പി. ജലീൽ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.

ടി. പി. അശറഫ് (ജനറൽ സിക്രട്ടറി), ഡോ. വി. എ. ലത്തീഫ് ഹാജി, അഖിൽ ദാസ്, ജെന്നി പോൾ (സിക്രട്ടറിമാർ), സാബു തോമസ് (ട്രഷര്‍), ഫിറോസ് തമന്ന (ചിരന്തന പബ്ലിക്കേഷൻ കൺവീനര്‍), ഡോ. മുനീബ് മുഹമ്മദലി (കോഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. കഴിഞ്ഞ 23 വര്‍ഷമായി ദുബായിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് ചിരന്തന.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദം അനുമതി നല്‍കിയില്ല : മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം റദ്ദാക്കി

May 3rd, 2023

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം റദ്ദ് ചെയ്തു.

അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിൽ പങ്കെടുക്കുവാനും തുടര്‍ന്ന് ഏഴാം തിയ്യതി അബുദാബി നാഷണല്‍ തിയ്യേറ്ററിലും പത്താം തിയ്യതി ദുബായിലും ഒരുക്കുന്ന പൗര സ്വീകരണത്തിലും പൊതു സമ്മേളനത്തിലും സംബന്ധിക്കും എന്നായിരുന്നു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യുടെ ഗള്‍ഫ് സന്ദര്‍ശനവും പൊതു പരിപാടികളും റദ്ദ് ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍
Next »Next Page » കെ. എസ്. സി. കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine