
അബുദാബി : മുസ്ലിംലീഗ് നേതാവ് യു. വി. മൊയ്തു ഹാജിയുടെ സ്മരണാര്‍ത്ഥം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ. എം. സി. സി. ഏര്‍പ്പെടുത്തിയ പ്രഥമ യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ. എം. സി. സി. പ്രവര്ത്തകൻ കാഞ്ഞങ്ങാട്ടെ ഇൽയാസ് ബല്ല അർഹനായി.
കൊവിഡ് കാലത്തും അതിന് മുമ്പും ശേഷവും യു. എ. ഇ. യില്‍ നടത്തിയ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇൽയാസ് ബല്ല അവാര്‍ഡിന് അർഹനായത്.
പി. കെ. അഹമ്മദ്, അബ്ദുൾ റഹിമാൻ ഹാജി, കെ. കെ. സുബൈർ, റിയാസ് സി ഇട്ടമ്മൽ, റാഷിദ് എടത്തോട് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡിനായി ഇൽയാ സിനെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇൽയാസിന് സമ്മാനിക്കും.
ബല്ലാ കടപ്പുറത്തെ റംസാൻ ഹാജിയുടെയും റുഖിയ ഹജ്ജുമ്മ യുടെയും മകനാണ് ഇൽയാസ് ബല്ല. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്റം, ഫാത്തിമത്ത് ജുമൈല, മുഹമ്മദ് ബിസ്ഹർ എന്നിവർ മക്കളാണ്.