
ദോഹ : ഖത്തര്‍ ദേശീയ ദിനമായ ഡിസംബർ 18 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് ഖത്തര്‍ അമീരി ദിവാന് അറിയിച്ചു. ഖത്തര്‍ ലോക കപ്പ് ഫൈനല്‍ മല്‍സരങ്ങളും അന്നേ ദിവസമാണ് നടക്കുന്നത്.

ദോഹ : ഖത്തര്‍ ദേശീയ ദിനമായ ഡിസംബർ 18 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് ഖത്തര്‍ അമീരി ദിവാന് അറിയിച്ചു. ഖത്തര്‍ ലോക കപ്പ് ഫൈനല്‍ മല്‍സരങ്ങളും അന്നേ ദിവസമാണ് നടക്കുന്നത്.
- pma
വായിക്കുക: public-holidays, ഖത്തര്‍, നിയമം, പ്രവാസി

ദുബായ് : യു. എ. ഇ. സന്ദർശിച്ച പയ്യോളി നഗര സഭാ അദ്ധ്യക്ഷന്‍ വടക്കയിൽ ഷഫീഖിനു ദുബായില്‍ സ്വീകരണം നല്കി. ദുബായിലെ പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ മേലടി ആമുഖ പ്രഭാഷണം നടത്തി. ബിജു പണ്ടാരപ്പറമ്പിൽ മൊമെന്റോ സമ്മാനിച്ചു.
പയ്യോളി മുൻസിപ്പാലിറ്റിയിലെ വിവിധ വികസന കാര്യ ങ്ങൾ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ് എന്നും ചെയർമാൻ വ്യക്തമാക്കി.
അസീസ് സുൽത്താൻ മേലടി, എ. കെ. അബ്ദുല്‍ റഹിമാൻ, ഷാജി ഇരിങ്ങൽ, കരീം വടക്കയിൽ, ഷാമിൽ മൊയ്തീൻ, സത്യൻ പള്ളിക്കര, ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു.
സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.
- pma
വായിക്കുക: nri, peruma-payyoli, കേരള രാഷ്ട്രീയ നേതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഘടന

മസ്കറ്റ് : ഒമാനില്‍ പൊതു സ്ഥലങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ ഈടാക്കും എന്ന് മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ്. പൊതു ജന ആരോഗ്യ സംരക്ഷണത്തെ മുന്‍ നിറുത്തിയുള്ള ഈ നിയമം ഹിന്ദി, ബംഗാളി അടക്കം വിവിധ ഭാഷകളിൽ സാമൂഹിക മാധ്യമങ്ങളി ലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല അധികൃതര്‍ അനുവദിക്കാത്ത ഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും പിടി വീഴും.
പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുവാനും നഗര ശുചീകരണ ത്തിലൂടെ വൃത്തിയോടെ നാട് നില നിര്‍ത്താനും ഇത്തരം നിയമങ്ങള്‍ സഹായകമാവും.
- pma

അബുദാബി : ആയുർവേദ വിദഗ്ദരുടെ സമഗ്ര സേവന ങ്ങൾ അബുദാബി യിൽ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ എൽ. എൽ. എച്ച്. ആശു പത്രിയിൽ ‘വൈദ്യ ശാല’ ആയുർ വേദ കേന്ദ്രം പ്രവർത്തനം തുടങ്ങി. ഇന്ത്യൻ എംബസി കോൺസൽ ഡോ. രാമസ്വാമി ബാലാജി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

രോഗ ശാന്തി, പ്രതിരോധം, പുനരധിവാസം എന്നിവ യില്‍ ഊന്നിയുള്ള ആയുർ വേദ ചികിത്സയുടെ ഗുണ ഫലങ്ങളെപ്പറ്റി അവബോധം ഉയർന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത് യു. എ. ഇ. അടക്കമുള്ള രാജ്യ ങ്ങളിൽ ആയുർ വേദത്തിന് പ്രചാരമേകുന്നുണ്ട്.
ആയുർവേദ ചികിത്സയെ ഇൻഷൂറൻസ് കവറേജ് പരിധിയിൽ കൊണ്ടു വരാനുള്ള അധികൃതരുടെ തീരുമാനം ഇക്കാര്യത്തിൽ ഏറെ സഹായകരമായി. വൈദ്യ ശാല പോലെയുള്ള ആയുർവേദ കേന്ദ്രങ്ങൾ അനുഭവ സമ്പന്നരായ ആയുർവേദ വിദഗ്ദരിൽ നിന്ന് മികച്ച നില വാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജനങ്ങൾക്ക് സഹായകരമാകും എന്നും ഡോ. രാമ സ്വാമി ബാലാജി കൂട്ടിച്ചേർത്തു.
സാംക്രമികേതരമായ വിട്ടു മാറാത്ത രോഗങ്ങളുടെ ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനായി വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വൈദ്യശാല പ്രവർത്തിക്കുക. സന്ധിവാതം, അലർജികൾ, ആസ്ത്മ, മൈഗ്രെയ്ൻ, ചർമ്മ രോഗങ്ങൾ, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദ ചികിത്സയാണ് വൈദ്യശാല ഉറപ്പു നൽകുന്നത്.
ശാരീരിക വേദന, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സാ പാക്കേജു കളും ശരീര ഭാരം കുറക്കുക പ്രസവാനന്തര പരിചരണം, ഡിടോക്സ് ചികിത്സകൾ, ജീവിത ശൈലി പരിഷ്ക്കരണം എന്നിവക്കുള്ള സേവനങ്ങളും കേന്ദ്ര ത്തിൽ നിന്ന് ലഭ്യമാക്കാം.
ആധുനിക ചികിത്സാ രീതിയും പരമ്പരാഗത ആയുർ വേദവും സമന്വയിപ്പിച്ച് ഗുണ ഫലം ലഭ്യമാക്കാനാണ് ശ്രമം എന്ന് വൈദ്യശാല മേധാവി ഡോ. ശ്യാം വിശ്വ നാഥൻ പറഞ്ഞു. വിട്ടു മാറാത്ത രോഗങ്ങളുടെ ഫലങ്ങൾ കുറച്ചു കൊണ്ട് ആവശ്യമായ ആശ്വാസം നൽകുന്നതിൽ ആയുർവേദ സമ്പ്രദായം യു. എ. ഇ. യിലെ ജനങ്ങൾക്ക് ഏറെ ഗുണകരം ആകും എന്നും അദ്ദേഹം പറഞ്ഞു. FB Page
- pma
വായിക്കുക: ayurveda, vps-burjeel, ആരോഗ്യം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുട്ടികള്‍, പ്രവാസി, യു.എ.ഇ., സ്ത്രീ