സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം

October 3rd, 2021

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വൈവിദ്ധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ – 2020 യിലെ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു. ഒക്ടോബർ ഒന്നിന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യയിലെ യു. എ. ഇ. സ്ഥാനപതി ഡോ. അഹമദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, സ്പെഷ്യൽ സെക്രട്ടറി എസ്. കിഷോർ, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി, ലുലു ഫിനാൻഷ്യൻ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമദ്, മറ്റു വ്യവസായ വാണിജ്യ രംഗ ത്തെ പ്രമുഖര്‍, എംബസ്സി പ്രതി നിധികൾ, സംഘടനാ സാരഥി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

450 കോടി രൂപ ചെലവില്‍ നാലു നിലകളില്‍ ഒരുക്കി യിരിക്കുന്ന ഇന്ത്യന്‍ പവിലിയൻ, ദുബായ് എക്സ്പോ യിലെ ഏറ്റവും വലിയ പവിലിയനു കളില്‍ ഒന്നാണ്. സ്വയം തിരിയുന്ന അറുനൂറില്‍ അധികം ഡിജിറ്റൽ ബ്ലോക്കുകള്‍ കൊണ്ടാണ് പവിലിയൻ കെട്ടിട ത്തിന്റെ പുറം ഭാഗം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

September 30th, 2021

ma-yousufali-epathram
മസ്‌കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.

മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.

യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ ജേതാവു കൂടിയാണ് അദ്ദേഹം.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.

എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

August 25th, 2021

super-star-mohanlal-ePathram
അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കു കൊടുത്ത വാക്കു പാലിച്ച് മലയാള ത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. യു. എ. ഇ. സർക്കാർ അനുവദിച്ച ഗോൾഡൻ വിസ സ്വീകരി ക്കുവാനായി അബു ദാബിയിൽ എത്തിയതായിരുന്നു അദ്ദേഹം.

കൊവിഡ് മുന്നണി പ്പോരാളികളെ കാണാന്‍ എത്തും എന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിച്ചു കൊണ്ടാണ് അബുദാബി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ മോഹൻ ലാൽ എത്തിയത്. അദ്ദേഹ ത്തിന്റെ സന്ദർശനം, വിവിധ രാജ്യ ക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേറിട്ട ആദരം ആയി.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട ത്തിൽ മേയ് 12 ന് ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ യിൽ മോഹൻ ലാലു മായി ഫോണി ലൂടെ സംസാരിച്ച വിവിധ എമി റേറ്റു കളിലെ നഴ്‌സു മാർ അദ്ദേഹ ത്തെ കാണു വാനും സംവദിക്കുവാനും വേണ്ടി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ എത്തിയിരുന്നു.

കൊവിഡ് മുന്നണി പ്പോരാളി കളായ ആരോഗ്യ പ്രവർ ത്തകരെ നേരിൽ കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞത് ജീവിത ത്തിലെ ഭാഗ്യം എന്നും മോഹൻ ലാൽ പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ട ത്തിലെ ആരോഗ്യ പ്രവർത്തക രുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരുമായി ഇതു പോലെ ഒരു വേറിട്ട കൂടിക്കാഴ്ച ക്ക് അവസരം ഒരുക്കിയതിന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർ മാനും എം. ഡി. യുമായ ഡോക്ടര്‍. ഷംഷീർ വയലില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മോഹൻ ലാൽ പറഞ്ഞു.

മോഹൻലാലിന്റെ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ 
എത്രയും വേഗം മഹാമാരി മാറട്ടെ എന്ന് പ്രതീക്ഷിക്കാം. ആരോഗ്യ പ്രവർ ത്തകർ അനു ഭവിക്കുന്ന വെല്ലു വിളി കൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി സംസാരിക്കുവാൻ കഴിഞ്ഞ തിൽ സന്തോഷം. വരാം എന്നും നേരില്‍ കാണാം എന്നും അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവ ത്തിന് നന്ദി.

ആരോഗ്യ പ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗ ങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയ ത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതു പോലൊരു ചടങ്ങിൽ പങ്കെടുക്കാന്‍ ആയത് ഭാഗ്യ മായി കരുതുന്നു,” മുന്നണി പ്പോരാളി കളോട് മോഹൻലാൽ പറഞ്ഞു.

■ ക്ഷണം സ്വീകരിച്ച് സൂപ്പർ താരം എത്തിയ തിന്റെ സന്തോഷത്തിൽ പത്തനംതിട്ട സ്വദേശിനി സോണിയാ ചാക്കോ.

നടക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാ ഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരെ കാണാൻ വരണ മെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻ ലാലിന് മുന്നിൽ വച്ച അൽ-ഐൻ മെഡിയോർ ആശുപത്രി യിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല.

“നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരു മെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടാ യിരുന്നില്ല. അന്ന് സംസാരിക്കാനായത് ജീവിത ത്തിലെ വലിയ ഭാഗ്യം. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാ രിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവി സ്മരണീയ അവസര മാണ്. ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പി ക്കുന്നതാണ്”,

കൊവിഡ് രോഗികളെ പരിചരിക്കുന്ന തിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരി യായ സോണിയയുടെ ആവശ്യ പ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷം ഉണ്ട് എന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.

■ “നിങ്ങൾ എല്ലാവരും പറഞ്ഞാൽ യു. എ. ഇ. യിൽ താമസമാക്കാം…”

ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടു തൽ കാലം യു. എ. ഇ.യിൽ തുടരുന്ന കാര്യം പരിഗണി ക്കുമോ എന്ന് അബു ദാബി ബുർജീൽ ആശുപത്രി യിൽ നഴ്‌സായ പ്രിൻസി ജോർജ് ചോദിച്ചു. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരി യോടെ താരത്തിന്റെ മറുപടി.

“40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യു. എ. ഇ. സന്ദർ ശിച്ചത്, ഇടയ്ക്കിടെ ദുബായി ലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബ്ബന്ധിക്കുക യാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം.”

ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാനായത് തന്ന നഴ്സായത് കൊണ്ടാണ് എന്നതിൽ അഭിമാനം ഉണ്ട് എന്ന് ആൽ ഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈ കാര്യം ചെയ്യുന്നു എന്ന സിനുവിന്റെ ചോദ്യ ത്തിന് മറുപടി ഇങ്ങനെ:

“സിനിമയിൽ ഇതെന്റെ നാല്പത്തി നാലാമ ത്തെ വർഷമാണ്. ജോലി യോടുള്ള പ്രതി ബദ്ധത, നന്ദി, വിജയിക്കു വാൻ ഉള്ള ഊർജം, സത്യം, സ്നേഹം, ഇതിലുമുപരി ദൈവത്തി ന്റെ കൃപ യും ഉണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം സമ്മർദ്ദ ങ്ങളെ യെല്ലാം മറി കടക്കാൻ കഴിയും. നിങ്ങള്‍ക്ക് എല്ലാവർ ക്കും ഈ ഗുണങ്ങളുണ്ട്, അതിനാൽ അനുഗ്രഹിക്ക പ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

■ “ആശുപത്രിയും ആരോഗ്യ പ്രവർത്ത കരുടെ ജീവിത വും പ്രമേയ മാക്കി സിനിമ പരിഗണിക്കാം”

ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയി സഹ പ്രവർത്ത കരിൽ നിന്ന് കേട്ടറിഞ്ഞ താരത്തെ നേരിൽ കാണാനായ സന്തോഷ ത്തിലായിരുന്നു. “ഇന്ത്യ യിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സിനിമാ താരത്തെ കാണാൻ അവസരം ലഭിച്ചതിൽ സന്തോ ഷമുണ്ട്. അബുദാബി യിൽ വച്ച് ആശു പത്രി യും ആരോഗ്യ പ്രവർത്തകരും പ്രമേയ മായി ഒരു സിനിമ ചെയ്യുമോ എന്നായി രുന്നു മരിയ യുടെ ചോദ്യം.

“ഇത്തരത്തിൽ ചില സിനിമകൾ ചെയ്തി ട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളി യായി ഇത് ഏറ്റെടുക്കാം,” മോഹൻലാൽ പറഞ്ഞു.

■ പൂക്കളത്തിലും ലാലേട്ടൻ, ആരോഗ്യ പ്രവർ ത്തകര്‍ ഒരുക്കിയ കൂറ്റൻ പൂക്കള ത്തിന് കയ്യടിച്ചു മോഹൻ ലാൽ

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യ പ്രവർ ത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻ ലാൽ അഭിനന്ദിച്ചു. 300 കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്ര മീറ്ററിൽ ഒരു ക്കിയ പൂക്കളമാണ് അദ്ദേഹ ത്തെ ആകർ ഷിച്ചത്. മോഹൻ ലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കള ത്തിന്റെ വിവിധ കോണു കളിൽ അദ്ദേഹത്തിന്റെ മുഖ വും ആരോഗ്യ പ്രവർത്തകർ ഉൾ പ്പെടുത്തി.

“ഓണം ഈ രീതിയിൽ ആഘോഷിച്ചി രുന്ന നമ്മൾ നിലവിൽ കൊവിഡ് സാഹചര്യം കാരണം ആഘോഷം പരിമിത പ്പെടുത്തി യിരിക്കുകയാണ്.

സാഹചര്യം ഉടൻ മെച്ചപ്പെടും എന്ന് പ്രതീക്ഷി ക്കുന്നു എന്നും അടുത്ത വർഷ ത്തെ ഓണം സാധാരണ രീതിയിൽ ആഘോഷിക്കാം എന്നു പ്രാര്‍ത്ഥിക്കാം” അദ്ദേഹം പറഞ്ഞു.

ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സി. ഇ. ഒ. ജോണ്‍ സുനിൽ മോഹൻ ലാലിന് സ്വാഗത വും മീഡി യോർ-എൽ. എൽ. എച്ച്. ആശു പത്രി കളുടെ സി. ഇ. ഒ. സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

August 24th, 2021

logo-uae-public-prosecution-ePathram
അബുദാബി : നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ത്തോടെ പ്രവർത്തിക്കുന്നവര്‍ക്ക് തടവു ശിക്ഷ ലഭിക്കും എന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 പ്രകാരം നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യക്തി കളുടെയോ സ്ഥല ങ്ങളുടെയോ വസ്തുക്കളുടെയോ അവസ്ഥ മാറ്റുകയോ കുറ്റ കൃത്യ ങ്ങളുടെ തെളിവു കൾ നശിപ്പിക്കുകയോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് തെറ്റായ വിവരങ്ങൾ നല്‍കുകയോ ചെയ്യുന്ന വരെ തടങ്കലിൽ വെക്കും.

യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം, മലയാളം അടക്കമുള്ള വിവിധ ഭാഷ കളില്‍ ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശിഹാബ് തങ്ങൾ : ലോക ജനതക്ക് കേരള ത്തിന്‍റെ​ സംഭാവന
Next »Next Page » മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine