മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്

June 4th, 2019

logo-uae-exchange-ePathram
അബുദാബി : യു. എ. ഇ. സർക്കാരി ന്റെ സ്വദേ ശി വത്ക്കരണ പദ്ധതി യോട് മികച്ച സമീ പനം സ്വീക രിച്ച യു. എ. ഇ. എക്സ് ചേഞ്ചിന്ന് മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം.

സ്വദേശി കൾക്ക് കൂടുതൽ തൊഴില്‍ അവ സര ങ്ങൾ നല്കി യതിനുള്ള പുര സ്കാര മാണ് യു. എ. ഇ. എക്സ് ചേഞ്ച് കരസ്ഥ മാക്കി യത്.

മാനവ വിഭവ ശേഷി – സ്വദേശി വത്ക രണ മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹംലി യും അണ്ടർ സെക്രട്ടറി സൈഫ് അഹമ്മദ് അൽ സുവൈദി യും ചേർന്ന് പുര സ്കാരം സമ്മാ നിച്ചു.

സര്‍ക്കാര്‍ ആഹ്വാന പ്രകാരം നൂറു ദിവ സ ത്തിനകം അൻപ തോളം തൊഴില്‍ അവസര ങ്ങ ളാണ് യു. എ. ഇ. എക്സ് ചേഞ്ച് സ്വദേശി കൾ ക്കായി ഒരുക്കി യത്. ഇത് യു. എ. ഇ. യിൽ സ്ഥാപിത മായ കമ്പനി യാണെന്നും സ്വദേശി കൾക്ക് മികച്ച തൊഴിൽ സാദ്ധ്യതകൾ നല്കാ റുണ്ട് എന്നും തുടർന്നും ഇത് തുടരും എന്നും യു. എ. ഇ. എക്സ് ചേഞ്ച് സെന്റര്‍ കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായദ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു

June 4th, 2019

ma-yousufali-gets-first-gold-card-in-uae-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ഗോൾഡ് കാർഡിന് എം. എ. യൂസഫലി അർഹ നായി. വൻ കിട നിക്ഷേപ കർക്കും മികച്ച പ്രതിഭ കൾക്കും യു. എ. ഇ. നൽകുന്ന ആജീവ നാന്ത താമസ രേഖ യാണ് ഗോൾഡ് കാർഡ്.

എം. എ. യൂസഫലിക്ക് ആദ്യ യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ച വിവരം ഇന്നലെ യാണ് യു. എ. ഇ. ഫെഡ റൽ അഥോ റിറ്റി ഫോർ ഐഡ ന്റിറ്റി ആൻഡ് സിറ്റി സൺ ഷിപ്പ് അധി കൃതര്‍ പ്രഖ്യാ പിച്ചത്.

ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റെസി ഡൻസി ആൻഡ് ഫോറിൻ അഫ യേഴ്സ് എക്സി ക്യുട്ടീവ് ഡയ റക്ടർ ബ്രിഗേഡി യർ സഈദ് സാലിം അൽ ഷംസി, ഗോൾഡ് കാർഡ് യൂസഫലിക്ക് കൈ മാറി.

വൻ കിട നിക്ഷേപ കരെയും മികച്ച പ്രതിഭ ക ളെയും പ്രൊഫ ഷണലു കളെ യും രാജ്യ ത്തേക്ക് ആകർഷിക്കു വാനാണ്‌ യു. എ. ഇ. ഗോൾഡ് കാർഡ് ഏര്‍ പ്പെടു ത്തിയത്.

ആദ്യ ഘട്ട മായി 6800 വിദേശി കൾ ക്കാണ് കാർഡ് അനു വദി ച്ചിരി ക്കു ന്നത്. ഗോൾഡ് കാർഡിനു പുറമേ അഞ്ചു വർഷം, പത്തു വർഷം വീതം ദീർഘ കാല വിസ കളും അനു വദിച്ചു തുടങ്ങി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ഒരു വീട് : യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ

April 25th, 2019

logo-uae-exchange-ePathram
ദുബായ്: റമദാൻ മാസം പ്രമാണിച്ച് നിര വധി സൗഭാഗ്യ സമ്മാന ങ്ങളുമായി യു. എ. ഇ. എക്സ് ചേഞ്ചിന്റെ സമ്മർ പ്രമോ ഷൻ ആരംഭിച്ചു. ഏപ്രിൽ 24 മുതൽ ജൂൺ 7 വരെ യുള്ള കാല യള വിൽ യു. എ. ഇ. എക്സ് ചേഞ്ചി ൽ നിന്നും ഇട പാട് നടത്തുന്ന വർക്ക് നറു ക്കെടു പ്പിലൂടെ ‘ദുബായില്‍ ഒരു വീട്’ മെഗാ സമ്മാനം നല്‍കും. കൂടാതെ മൂന്ന് ആഡംബര കാറു കളും പതിനായിരം ദിർഹം പ്രതി ദിന സമ്മാന ങ്ങളും നല്‍കും.

യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് മണി ട്രാൻസ്‌ഫർ, ഫോറിൻ കറൻസി എക്സ് ചേഞ്ച്, ബിൽ പെയ്മെ ന്റ്സ്, നാഷണൽ ബോണ്ട് പർച്ചേസ് എന്നിവ ഉൾപ്പെ ടെയുള്ള ഇട പാടു കൾ നടത്തുന്ന വരെയാണ് നറു ക്കെടു പ്പിനു പരിഗണിക്കുക.

യു. എ. ഇ. എക്സ് ചേഞ്ച് ഡിജിറ്റൽ പോർട്ട ലി ലൂടെ യോ മൊബൈൽ ആപ്പി ലൂടെ യോ നട ത്തുന്ന ഓൺ ലൈൻ മണി ട്രാൻസ്ഫറും കിയോ സ്കു കൾ വഴി നട ത്തുന്ന സെൽഫ് – സർവ്വീ സ് ഇട പാടു കളും നറു ക്കെടു പ്പിൽ ഉൾ പ്പെടുത്തും എന്ന പ്രത്യേകത യും ഈ വർഷ ത്തെ സമ്മർ പ്രമോഷൻ കൂടുതല്‍ ആകര്‍ഷക മാക്കുന്നു.

മെഗാ വിജയിക്ക് ദുബായിൽ ഒരു വീട് ലഭിക്കു ന്നതോ ടൊപ്പം മറ്റു മൂന്ന് ഭാഗ്യ വാന്മാര്‍ക്ക് ഓരോ മെഴ്‌സിഡസ് ബെൻസ് കാറും നൽകും. 45 ദിവസ ങ്ങൾ നീണ്ടു നിൽ ക്കുന്ന പ്രമോഷ നിൽ ദിവ സേന 10,000 ദിർഹം വീതം 45 ഭാഗ്യ ശാലി കൾക്ക് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അൽ ബുസ്താൻ ആശു പത്രിക്ക് ഹെൽത്ത്‌ കെയർ ലീഡർ ഷിപ്പ് പുരസ്‌കാരം 

April 4th, 2019

health-care-leader-ship-award-gets-ahalia-al-bustan-hospital-ePathram

അബുദാബി : അഹല്യയുടെ അൽ ബുസ്താൻ ആശു പത്രിക്ക് ജി. സി. സി. ഹെൽത്ത് കെയർ ലീഡർ ഷിപ്പ് പുരസ്കാരം ലഭിച്ചു.

കഴിഞ്ഞ ദിവസം അബുദാബി യിൽ നടന്ന ജി. സി. സി. ഹെൽത്ത് കെയർ സമ്മേളന ത്തിൽ അല്‍ ബുസ്താന്‍ മെഡി ക്കൽ ഡയറക്ടർ ഡോ. വി. ആർ. അനിൽ കുമാർ പുരസ്കാരം ഏറ്റു വാങ്ങി.

സ്വദേശികൾക്കും വിദേശികള്‍ക്കും നല്‍കി വരുന്ന ആരോഗ്യ പരി ചരണ വും മികവുറ്റ സേവന ങ്ങളു മാണ് ഈ പുരസ്കാര നേട്ടത്തിനു കാരണം.

ക്യാമ്പു കളിൽ നിന്നും ചികിത്സക്ക് എ ത്തുന്ന സാധാരണ ക്കാരാ യ പ്രവാസി കൾക്ക് മികച്ച സേവനം നല്‍കു വാന്‍ ജീവന ക്കാർക്ക് കഴിയുന്നു എന്നും രോഗി കൾക്ക് ലഭ്യ മാക്കുന്ന ഏറ്റവും മികച്ച പരി ചര ണത്തി ന്റെ അടി സ്ഥാന ത്തി ലാണ്  ലീഡർ ഷിപ്പ് പുരസ്‌കാരം തേടി എത്തി യത് എന്ന് മെഡിക്കൽ ഡയറക്ടർ ഡോ. വി. ആർ. അനിൽ കുമാർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്കോട്ട് ലന്‍ഡ് യാര്‍ഡ് ഇനി എം. എ. യൂസഫലി യുടെ ആഡംബര ഹോട്ടല്‍

March 28th, 2019

great-scott-land-yard-hotel-of-ma-yousafali-ePathram
അബുദാബി : സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ ത്തി ച്ചിരുന്ന കെട്ടിടം വ്യവ സായ പ്രമു ഖന്‍ എം. എ. യൂസഫലി യുടെ പഞ്ച നക്ഷത്ര ഹോട്ടല്‍ ആയി ഈ വര്‍ഷം പ്രവര്‍ ത്തനം ആരംഭിക്കും എന്ന് ലുലു ഗ്രൂപ്പ് വൃത്ത ങ്ങള്‍ അറിയിച്ചു.

ലണ്ടന്റെ ഹൃദയ ഭാഗമായ വൈറ്റ് ഹാളി ലാണ് ലണ്ടന്‍ മെട്രോ പോളിറ്റന്‍ പോലീസ് ആസ്ഥാന മായി പ്രവര്‍ത്തി ച്ചിരുന്ന സ്കോട്ട് ലന്‍ഡ് യാര്‍ഡ് കെട്ടിടം.

2015 ജൂലായ് മാസ ത്തിലാണ് 110 ദശ ലക്ഷം പൗണ്ട് നല്‍കി (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറായ എം. എ. യൂസ ഫലി കെട്ടിടം സ്വന്ത മാക്കിയത്.

685 കോടി രൂപ ചെലവഴിച്ച് മൂന്നു വർഷം കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടൽ ആക്കി മാറ്റിയത്. ഹയാത് ഗ്രൂപ്പ് ആയി രിക്കും ഹോട്ടല്‍ നടത്തിപ്പ്. ഹോട്ടലില്‍ 153 മുറി കളുണ്ട്. എട്ടു ലക്ഷം രൂപ വരെ യാണ് ഒരു രാത്രി ക്ക് ഈടാക്കുന്ന തുക.

കെട്ടിട ത്തിന്റെ തനതു ശൈലി നില നിറുത്തു കയും പര മ്പരാ ഗത രീതി കള്‍ക്ക് മാറ്റം വരാതെ യുമാണ് ഹോട്ടല്‍ ആക്കി മാറ്റി യിരി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്രീൻ വോയ്സ് ‘സ്നേഹപുരം’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി കൾ »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine